കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി ഗുളികളുമായി യുവാവ് പിടിയില്‍: ഒരു ദിവസം 24 ഗുളികകള്‍ വരെ ഉപയോഗിക്കുന്നവര്‍ നഗരത്തില്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 2640 ട്രമഡോള്‍ ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍. ഗോവിന്ദപുരം പിലാക്കാട്ട് സ്വദേശി വിഷ്ണുപ്രസാദ് (28) ആണ് പിടിയിലായത്. നടക്കാവ് പൊലീസും ജില്ലാ ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്നാണ് വിഷ്ണുപ്രസാദിനെ വലയിലാക്കിയത്.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍നിന്നായിരുന്നു അറസ്റ്റ്. കര്‍ണാടകയിലെ മൈസൂരു, ബംഗളുരു, മംഗലാപുരം എന്നിവിടങ്ങളില്‍നിന്നാണ് ഇത്തരം ലഹരിപദാര്‍ഥങ്ങള്‍ കേരളത്തിലേക്ക് എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ഓണം-ബക്രീദ് അവധി ആഘോഷിക്കുന്ന ചെറുപ്പക്കാരെ ലക്ഷ്യമിട്ടായിരുന്നു ഇത്രയധികം ഗുളികകള്‍ കോഴിക്കോട്ട് കൊണ്ടുവന്നത്.

drugscase-15351


കോഴിക്കോട് ട്രമഡോള്‍ അടങ്ങിയ ലഹരി ഗുളികകളുമായി അഞ്ചു പേര്‍ ഇതുവരെ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. യുവാക്കള്‍ക്കിടയില്‍ എസ്പി എന്ന പേരിലറിയപ്പെടുന്ന സ്പാസ്‌മൊ പൊക്രാന്‍ പ്ലസ് ക്യാപ്‌സൂളുകള്‍ കോഴിക്കോട് നഗരത്തിലെ വിദ്യാര്‍ഥികളും യുവാക്കളുമാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത്. ഉപയോഗിച്ചു കഴിഞ്ഞാല്‍ പ്രത്യേക ഗന്ധമോ മറ്റോ ഇല്ലാത്തതിനാല്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഇതിന് ഡിമാന്‍ഡ് കൂടുതലാണ്. പൊലീസിനും ബന്ധുക്കള്‍ക്കും ഇത്തരക്കാരെ തിരിച്ചറിയാനും പ്രയാസമായിരിക്കും. ഒറ്റ ദിവസംകൊണ്ട് 24 കാപ്‌സ്യൂളുകള്‍ വരെ ഉപയോഗിക്കുന്നവര്‍ നഗരത്തിലുണ്ടെന്നും പൊലീസ്.


നടക്കാവ് എസ്‌ഐ എസ് സജീവിന്റെ നേതൃത്വതത്ില്‍ സിപിഒ ടി.കെ ബാബു, ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ എഎസ്‌ഐ മുനീര്‍, സീനിയര്‍ സിപിഒമാരായ മുഹമ്മദ് ഷാഫി, കെ. രാജീവ്, എം. സജി, സിപിഒമാരായ അഖിലേഷ്, നവീന്‍, ജോമോന്‍, സോജി, കെ. രതീഷ്, രജിത്ത് ചന്ദ്രന്‍, ജിനേഷ്, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Kozhikode
English summary
kozhikkode local news about man arrested with drugs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X