കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ദുരന്ത നിവാരണത്തിന് പ്രത്യേക ടീം: അടിയന്തിര സാഹചര്യം നേരിടാന്‍ സംവിധാനം

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ദുരന്തനിവാരണത്തിന് ഏഴുമേഖലകളായി തിരിച്ച് ഡെപ്യൂട്ടി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെട്ട ടീം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. വടകരയില്‍ രണ്ടും കൊയിലാണ്ടിയിലും കോഴിക്കോടും ഒന്നു വീതവും താമരശ്ശേരിയില്‍ മൂന്നും മേഖലകളായി തിരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. വടകര ഒന്നില്‍ ആര്‍.ഡി.ഒ അബ്ദുള്‍ റഹ്മാനും വടകര രണ്ടില്‍ എ.ഡി.എം ടി ജനില്‍കുമാരും കൊയിലാണ്ടിയില്‍ ഡെപ്യൂട്ടി കലക്ടര്‍ (തെരെഞ്ഞെടുപ്പ്) സജീവ് ദാമോദരും കോഴിക്കോട് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) ഷാമിന്‍ സെബാസ്റ്റ്യനും താമരശ്ശേരി ഒന്നില്‍ അസി. കലക്ടര്‍ എസ്.അഞ്ജുവും താമരശ്ശേരി രണ്ടില്‍ ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) റോഷ്‌നി നാരായണനും താമരശ്ശേരി മൂന്നില്‍ ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) കെ ഹിമ എന്നിവര്‍ നേതൃത്വം നല്‍കും.

പ്രകൃതിക്ഷോഭത്തിലുണ്ടാകുന്ന ഏതു സാഹചര്യവും നേരിടുന്നതിന് സജ്ജമായിരിക്കാന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് നിര്‍ദ്ദേശം നല്‍കി. കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങല്‍ വിലയിരുത്തി. ഉരുള്‍പൊട്ടലില്‍ വന്‍ നാശം നഷ്ടമുണ്ടായ കണ്ണപ്പന്‍ കണ്ടിലും മരിപുഴയിലും സേനാംഗങ്ങളുടെ സഹായത്തോടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അപകടാവസ്ഥയിലുളള റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍ പൊതുമരാമത്ത്, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അവധി ദിവസമായ 11,12 (രണ്ടാം ശനിയാഴ്ചയും, ഞായറാഴ്ചയും) റവന്യൂ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന മറ്റു വകുപ്പുകളുടെ ഓഫീസുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

floodkozhikkode-

ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക തടസ്സമുണ്ടാവില്ലെന്നും അടിയന്തിര സാഹചര്യത്തില്‍ നേരിടാനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ പറഞ്ഞു. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയോ വാടയ്ക്ക് ലഭ്യമാക്കുകയോ ചെയ്യും. അസ്‌ക ലൈറ്റ്, റോഷ് ലൈഫ് ജാക്കറ്റ്, റയിന്‍കോട്ട് തുടങ്ങിയവ ലഭ്യമാക്കും. കൃഷിവകുപ്പ് കാര്‍ഷികസേനയ്ക്ക് പണിയായുധങ്ങള്‍ നല്‍കും. ഉരുള്‍പൊട്ടലിലും വെളളപ്പൊക്കത്തിലും മരത്തടികള്‍ ഇടിച്ച് പാലങ്ങളും കള്‍വര്‍ട്ടും തകരാതിരിക്കാന്‍ പാലങ്ങള്‍ക്കു അമ്പതു മീറ്റര്‍ മുകളില്‍ പ്രത്യേക റോഡു കെട്ടി തടയുന്ന സംവിധാനം ഒരുക്കും. പ്രകൃതിക്ഷോഭം നേരിടുന്ന പ്രദേശങ്ങളില്‍ യാത്രചെയ്യുന്നത് പരിമിതപ്പെടുത്തണം. പാലത്തിനു മുകളില്‍ കൂടിനില്‍ക്കരുതെന്നും ടൂറിസ്റ്റുകള്‍ ദുരന്ത മേഖലകളില്‍ സഞ്ചരിക്കരുതെന്നും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Kozhikode
English summary
Kozhikode Local News about disaster management team ready to act.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X