കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗണിതം ലളിതം മധുരം, വിദ്യാലയങ്ങളിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയ്സിന്റെ നേതൃത്വത്തിൽ ഗണിത ലാബ് പരിശീലനം ആരംഭിച്ചു!

  • By Desk
Google Oneindia Malayalam News

വടകര: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ സ്പെയ്സിന്റെ നേതൃത്വത്തിൽ നഗര പരിധിയിലെ വിദ്യാലയങ്ങളിൽ ഒരുക്കുന്ന ഗണിത ലാബിന്റെ ഭാഗമായി ഗണിത അദ്ധ്യാപകർക്കായി പരിശീലന പരിപാടി ആരംഭിച്ചു. ഒന്നാം ഘട്ടമെന്ന നിലയിൽ പ്രൈമറി ക്ലാസ്സുകളിലെ ഗണിത അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്.

സംഖ്യ ബോധം ഉറപ്പിക്കാൻ മുത്തുകളും, ഗോലികളും കൊണ്ടുള്ള കളി ഉപകരണങ്ങൾ, സംഖ്യകളിലെ സ്ഥാനവില കുട്ടികളിൽ ഉറപ്പിക്കാൻ കുഞ്ഞു കളികൾക്കായുള്ള അരവിന്ദ ഗുപ്ത കാർഡ്, ഏണിയും പാമ്പും കളി, ചതുഷ് ക്രിയകൾക്കുള്ള ലുഡോ ബോർഡുകൾ,സംഖ്യ പമ്പരം,പന്തേറു കളിക്കുള്ള ഉപകരണങ്ങൾ,കളി നോട്ടുകൾ,ഡാമിനോസ് തുടങ്ങി പഠനം രസകരവും,അനായാസ കരവുമാക്കാൻ ഉള്ള വിവിധ ഉപകരണങ്ങളുടെ നിർമ്മാണമാണ് പരിശീലന പരിപാടിയിൽ നടന്നത്.

Maths lab

പരിശീലനം ലഭിച്ച ഓരോ അധ്യാപകരും അവരവരുടെ വിദ്യാലയങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആവശ്യമായ ഉപകരണങ്ങൾ നിർമ്മിച്ച് ഗണിതലാബ് ഒരുക്കും. ഇത് വഴി മുഴുവൻ വിദ്യാലയങ്ങളിലും ഗണിതലാബ് യാഥാർഥ്യമാക്കാനാണ് പദ്ധതി. ഡയറ്റിൽ നടന്ന പരിശീലന പരിപാടി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.ഗോപാലൻ ഉൽഘാടനം ചെയ്തു.

ഡയറ്റ് ലക്ച്ചറർ രാജേഷ്, ബിപിഒ വിവി വിനോദ്, ഇ.കെ.രമണി, അജിത ചീരാംവീട്, കെ.ഗോപാലകൃഷ്ണൻ,കെ.സി.പവിത്രൻ എന്നിവർ പ്രസംഗിച്ചു. ബിആർസി ട്രെയിനർമാരായ കെഎം സുരേഷ്ബാബു, വി.കെ.സിജി, ഷൈജു, രജിത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Kozhikode
English summary
Kozhikode Local News about maths lab in schools
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X