കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു; പയ്യോളിയില്‍ യുഡിഎഫ് ഭരണം പോയി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: പയ്യോളി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി. നഗരസഭാ ചെയര്‍പേഴ്‌സണായ മുസ്‌ലിംലീഗിലെ അഡ്വ. പി കുത്സുവിനെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനെ തുടര്‍ന്നാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.

രാഷ്ട്രീയ ലോക് താന്ത്രിക് ജനതാദളിന്റെ അംഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നതോടെയാണ് അവിശ്വാസം പാസായത്. 36 അംഗ കൗസിലില്‍ യുഡിഎഫിന് നിലവില്‍ 19 അംഗങ്ങളാണുള്ളത്. ഇതില്‍ പെട്ട ജനതാദള്‍ അംഗങ്ങളായ മൂന്നു പേരാണ് എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.

Kulsu

ഇതോടെ നഗരസഭാ കൗസിലില്‍ എല്‍ഡിഎഫിന്റെ അംഗസംഖ്യ 20 ആയി ഉയര്‍ന്നു. യുഡിഎഫിന് ഭരണം നഷ്ടമാവുകയും ചെയ്തു. എംപി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്ക് തിരിച്ചുപോയ ശേഷമുള്ള കോഴിക്കോട് ജില്ലയില്‍ ഇടതു മുന്നണിക്കുണ്ടായ സുപ്രധാന നേട്ടമാണ് പയ്യോളിയിലെ നഗരസഭാ ഭരണം.


Kozhikode
English summary
Kozhikode Local News about Payyoli Mu nicipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X