കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാർഥികളിൽ ജനാധിപത്യ ബോധം വളർത്താൻ തിരഞ്ഞെടുപ്പ്: വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി

  • By Desk
Google Oneindia Malayalam News

വടകര: വിദ്യാർഥികളിൽ ജനാധിപത്യ ബോധം വളർത്താൻ ലക്ഷ്യമിട്ട് വളയം യു പി സ്കൂളിൽ നടന്ന സ്കൂൾ പാർലമന്റ് തിരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി ഒരു തിരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് തിരഞ്ഞെടുപ്പ് നടന്നപ്പോൾ , തിരഞ്ഞെടുപ്പ് വാർത്തകൾ മാത്രം കണ്ട വിദ്യാർഥികൾക്ക് നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷമാണ് പ്രകടമായത്. നാമ നിർദേശ പത്രിക സമർപ്പണം, സൂഷ്മ പരിശോധന, പിൻവലിക്കൽ ,പ്രചാരണം , സ്ഥാനാർഥികളുമായി മുഖാമുഖം, കൊട്ടിക്കലാശം എന്നിവ ഗൗരവത്തിൽ തന്നെയായിരുന്നു.

എട്ടു ബൂത്തുകൾ ഒരുക്കി. പോളിങ് ഉദ്യോഗസ്ഥരായി വിദ്യാർഥികളെ നിയോഗിച്ചു.സ്കൗട്ട് - ഗൈഡ് വിദ്യാർഥികൾക്ക് സുരക്ഷാ ചുമതലയും നൽകി. എണ്ണൂറോളം വിദ്യാർഥികൾ സമ്മതിദാനവകാശം വിനിയോഗിച്ചു. പാർലമന്റ് മെംബർമാരെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. സ്കൂൾ ലീഡർ, ഡെ. ലീഡർ തിരഞ്ഞെടുപ്പ് 2 ദിവസം കഴിഞ്ഞാണ് നടത്തിയത്.വീറും വാശിയിലുമായിരുന്നു തിരഞ്ഞെടുപ്പ്.

election

ആറു പേർ പ്രത്യേക ചിഹ്നത്തിൽ മൽസരിച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന വിദ്യാർഥികൾക്ക് പോസ്റ്റൽ ബാലറ്റ് സംവിധാനവും ഒരുക്കി. എണ്ണൽ നടപടി ക്രമങ്ങളും പൊതു തിരഞ്ഞെടുപ്പ് മാതൃകയിൽ തന്നെയാണ് നടന്നത്. പോസ്റ്റൽ ബാലറ്റ് റിസൽട്ടു മുതൽ അവസാന നിമിഷം വരെ ലീഡു നില സ്കൂൾ ഉച്ചഭാഷിണിയിലൂടെ യഥാ സമയം അറിയിച്ചു. ഫലപ്രഖ്യാപനവും ആഹ്ളാദ പ്രകടനവും സ്കൂൾ ലീഡുടെ നന്ദി പ്രകടനവും ഉണ്ടായി.

വിവിധ ഭാഷാ ക്ലബുകളുടെ നേതൃത്വത്തിൽ ഇടവേളകളിൽ വാർത്താ ബുള്ളറ്റിനും ഒരുക്കി. ശ്രേയ മനോജ് സ്കൂൾ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.ജനാധിപത്യ രീതി അടുത്തറിഞ്ഞ് തോടന്നൂർ .യു പി .സ്കൂളിലെ വിദ്യാർത്ഥികൾ .ഈ വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷനാണ് വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പിൽ പങ്കാളികളായത്.സ്കൂൾ ലീഡർ ,ഡെപ്യൂട്ടി ലീഡർ ,ആർട്സ് ക്ലബ് സെക്രട്ടറി ,ക്ലാസ് റപ്രസന്റേറ്റീവ്സ് എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ ,സൂക്ഷമ പരിശോധന, പത്രിക പിൻവലിക്കൾ തുടങ്ങി ജനാധിപത്യ രീതിയിലെ വിവിധ പ്രക്രിയയിലൂടെയാണ് വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പിനെ നേരിട്ടത് .സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിക്കാനും ,പ്രചരണം നടത്താനുമുള്ള സമയവും വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു .കൈയിൽ മഷി പുരട്ടി എല്ലാ വിദ്യാർത്ഥികളും തെരഞ്ഞെടുപ്പിൽ പങ്കാളികളായി .വാശിയേറിയ മത്സരത്തിൽ തഴെ പറയുന്നവരെ വിജയികളായി പ്രഖ്യാപിച്ചു .

സ്കൂൾ ലീഡർ: ആദിഷ് .കെ.സ്

ഡെപ്യൂട്ടി ലീഡർ: അഭിഷേക് .പി

ആർട്‌സ് ക്ലബ് സെക്രട്ടറി: ആദിൻ സി .വിനോദ്

Kozhikode
English summary
Kozhikode Local News about students election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X