നിപയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം, ആടിന്റെ സാമ്പിളെടുത്തു, 8 പേര്‍ക്ക് കൂടി രോഗലക്ഷണം
കോഴിക്കോട്: നിപയുടെ വ്യാപനം കണ്ടെത്താനുള്ള നീക്കം ശക്തമാക്കി ആരോഗ്യ വകുപ്പ്. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് മരിച്ച കുട്ടിയുടെ വീടിനും പരിസരത്തുമായി പരിശോധന ആരംഭിച്ചു. വീട്ടിലുള്ള എല്ലാ മൃഗങ്ങളുടെയും സാമ്പിളുകള്‍ പരിശോധിക്കാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനം. ആടിന്റെ ശ്രവമാണ് പരിശോധനയ്ക്കായി എടുത്തിരിക്കുന്നത്. മരിക്കുന്നതിന് മുമ്പേ പന്ത്രണ്ടുകാരന്‍ ദഹനക്കേട് വന്ന ആടിനെ പരിചരിച്ചിരുന്നു. ഇത് കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുമ്പേയായിരുന്നു. രോഗവാസ്ഥയ്ക്ക് ഈ പരിചരണം കാരണമായോ എന്ന സംശയം പരിശോധിക്കാനാണ് ആടിന്റെ സ്രവം പരിശോധയ്ക്ക് എടുത്തത്.

അതേസമയം ഈ മേഖലയില്‍ കാട്ടുപന്നിയുടെ ശല്യവും ഉണ്ട്. അതുകൊണ്ട് കാട്ടുപന്നിയെയും പിടികൂടി പരിശോധിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ആലോചിക്കുന്നുണ്ട്. ഇതിന് പക്ഷേ വനംവകുപ്പിന്റെ അനുമതി വേണം. അത് വാങ്ങി കാര്യങ്ങള്‍ ഔദ്യോഗികമായി ചെയ്യാനാണ് മൃഗസംരക്ഷണ വകുപ്പിന്റെ നീക്കം. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് നിന്ന് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുടെ എണ്ണവും ഇതിനിടെ വര്‍ധിച്ച് വരികയാണ്. 188 പേരുണ്ടായിരുന്ന സമ്പര്‍ക്ക പട്ടികയിലേക്ക് 63 പേര്‍ കൂടി വന്നിരിക്കുകയാണ്. മൊത്തം 251 പേരാണ് ഉള്ളത്. ഇവരെല്ലാം മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരാണ്.
കൂടുതല്‍ പേരില്‍ രോഗലക്ഷണം പ്രകടമായി തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ മാതാവിനും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ മുമ്പുണ്ടായിരുന്നത്. അഞ്ച് പേരില്‍ കൂടി രോഗലക്ഷണങ്ങള്‍ പുതുതായി കണ്ടിട്ടുണ്ട്. എട്ട് പേരുടെ സാമ്പിളുകള്‍ പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വൈകാതെ ലഭിച്ചേക്കും. 251 പേരുടെ പട്ടികയില്‍ നിന്ന് കൂടുതല്‍ രോഗ സാധ്യതയുള്ളവരുടെ പട്ടിക വേറെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ 32 പേരാണ് ഉള്ളത്. ഇവരെല്ലാം നിരീക്ഷണത്തിലാണ് ഉള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ട്രൂ നാറ്റ് ലാബും നിപ്പ പരിശോധനയ്ക്കായി സജ്ജീകരിക്കുന്നുണ്ട്.
പുതുപുത്തന്‍ മേക്കോവറില്‍ ബിഗ് ബോസ് താരം ഡിംപല്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പ്രതിരോധം ഏറ്റവും മികച്ച രീതിയില്‍ തന്നെ ഒരുക്കാനാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സമ്പര്‍ക്ക പട്ടിക വിപുലമാക്കുന്നത് അതുകൊണ്ടാണ്. രോഗവ്യാപത്തിനുള്ള നേരിയ സാധ്യതകള്‍ പോലും തള്ളാതെയുള്ള പരിശോധനയാണിത്. പൂനെയില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് ട്രൂനാറ്റ് ലാബ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്ഥാപിക്കുന്നത്. കൊവിഡ് ചികിത്സയെ നിപ്പ പ്രതിരോധം ബാധിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നാണ് നിര്‍ദേശം. രോഗം ഏറ്റവും ആദ്യം വരാന്‍ സാധ്യതയുള്ളവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. അവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. അതേസമയം ലാബില്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുടെ സാമ്പിള്‍ മാത്രമാകും പരിശോധിക്കുക.












Click it and Unblock the Notifications