• search
 • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുരളീധരന്‍ നിര്‍ദേശിച്ചു, രാഘവന്‍റെയും പിന്തുണ: കോഴിക്കോട് പ്രവീണ്‍ കുമാര്‍ ഡിസിസിയുടെ തലപ്പത്തേക്ക്

Google Oneindia Malayalam News

കോഴിക്കോട്: ഡിസിസി ഭാരവാഹികളുടെ പ്രഖ്യാപനം ഈ മാസം അവസാനത്തോടെ തന്നെ പൂര്‍ത്തിയാക്കാനാണ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. രണ്ട് ദിവസം മുന്‍പ് ദില്ലിയില്‍ എത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉള്‍പ്പടേയുള്ള നേതാക്കള്‍ ഹൈക്കമാന്‍ഡ് നേതൃത്വുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇതോടെ ഓരോ ജില്ലയിലും ആരൊക്കെ ഡിസിസി അധ്യക്ഷനായി എത്തുമെന്ന ആകാംക്ഷയും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിറഞ്ഞ് കഴിഞ്ഞു. കോഴിക്കോട് ജില്ലയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍കുമാര്‍ ഡിസിസി പ്രസിഡന്‍റ് ആയേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് അവസാന നിമിഷം പുറത്ത് വരുന്നത്.

അനാര്‍ക്കലിയില്‍ ഞെട്ടിച്ച് ഭാവന; അഭിനന്ദിച്ച് രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും

 ഗ്രൂപ്പിന് അതീതന്‍

ഐ ഗ്രൂപ്പിന്‍റെ ഭാഗമാണെങ്കിലും ഗ്രൂപ്പിന് അതീതന്‍ എന്ന നിലയിലാണ് പ്രവീണിന്‍റെ വരവ്. എംപിമാരുടെ പിന്തുണയാണ് അദ്ദേഹത്തിന് അനുകൂലമായത്. കെ മുരളീധരന്‍ പ്രവീണ്‍ കുമാറിന്‍റെ പേര് നിര്‍ദേശിച്ചപ്പോള്‍ എംകെ രാഘവനും അതിനെ എതിര്‍ത്തില്ല. കെ സുധാകരന്‍ ആരുടേയും പേര് നിര്‍ദേശിക്കാതിരുന്നത് പ്രവീണിന്‍റെ വഴി എളുപ്പമാക്കി.

കോഴിക്കോട് ഡിസിസി

പരമ്പരാഗതമായി എ ഗ്രൂപ്പിന്‍റെ കൈവശമാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് സ്ഥാനം ഉള്ളത്. എ ഗ്രൂപ്പ് ബാലകൃഷ്ണ കിടാവിന്‍റെയും ഐ ഗ്രൂപ്പ് എന്‍ സുബ്രഹ്മണ്യന്‍റേയും പേരുകളായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരുന്നത്. തുടര്‍ന്ന് ദില്ലിയില്‍ നടന്ന ചര്‍ച്ചയിലാണ് പ്രവീണ്‍ കുമാറിന്‍റെ പേരിലേക്ക് എത്തിയത്.

പ്രവീണിന് സാധ്യത

മുന്‍ ഡിസിസി അധ്യക്ഷനും കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമായ ടി സിദ്ധിഖിനും മുന്‍ പിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളിക്കും പ്രവീണ്‍ വരുന്നതിനോട് എതിര്‍പ്പില്ല. എ ഗ്രൂപ്പ് ഇത്തവണ പ്രധാന പേരുകള്‍ മുന്നോട്ട് വെക്കാതിരുന്നപ്പോള്‍ തന്നെ പ്രവീണിന് സാധ്യത കൂടിയിരുന്നു. എ ഗ്രൂപ്പ് മുന്നോട്ട് വെച്ച ബാലകൃഷ്ണ കിടാവിനെതിരെ ബാലുശേരിയിലെ തോല്‍വിയുടെ പേരില്‍ ആരോപണം നിലനില്‍ക്കുന്നുമുണ്ട്.

വിഎം സുധീരന്‍

അതേസമയം, ഡി സി സി-കെ പി സി സി ഭരവാഹി ചര്‍ച്ചകളില്‍ അതൃപ്തി പരസ്യമാക്കി നേതാക്കള്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ രംഗത്ത് എത്തി. ഡിസിസി പ്രസിഡൻ്റുമാരുടെ സാധ്യതാപട്ടിക കെപിസിസി പ്രസിഡൻ്റ് കോൺഗ്രസ് ഹൈക്കമാൻഡിന് കൈമാറിയതായി മാധ്യമ റിപ്പോർട്ടുകളിൽ മാത്രമാണ് കണ്ടതെന്നും ഈ പട്ടിക തയ്യാറാക്കുന്ന ഒരു ഘട്ടത്തിലും കെപിസിസി പ്രസിഡൻ്റോ മറ്റ് ഉത്തരവാദിത്തപ്പെട്ടവരോ എന്നോട് ഇതേക്കുറിച്ച് ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തിയിട്ടില്ലെന്നുമാണ് വിഎം സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ഡി സി സി പ്രസിഡന്‍റ്: പട്ടികയിലെ നേതാവിനെതിരെ ആഞ്ഞടിച്ച് സ്ഥാനാര്‍ത്ഥി; ഡി സി സി പ്രസിഡന്‍റ്: പട്ടികയിലെ നേതാവിനെതിരെ ആഞ്ഞടിച്ച് സ്ഥാനാര്‍ത്ഥി; "റിവാര്‍ഡ്' കൊടുക്കരുത്

കെപിസിസി

തന്നെയുമല്ല രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും ഞാനുൾപ്പെടെയുള്ള മുൻ കെപിസിസി പ്രസിഡൻ്റുമാരിൽ പലരും ഒഴിവാക്കപ്പെടുകയും ചെയ്തു. ഇതെല്ലാം കൊണ്ട് ഇപ്പോൾ സമർപ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല.

ദേശീയ പതാകയെ അപമാനിച്ചു; സി പി എം, സി പി ഐ നേതാക്കള്‍ക്കെതിരെ പരാതി, കെ സുരേന്ദ്രനെതിരെ കേസ്ദേശീയ പതാകയെ അപമാനിച്ചു; സി പി എം, സി പി ഐ നേതാക്കള്‍ക്കെതിരെ പരാതി, കെ സുരേന്ദ്രനെതിരെ കേസ്

ഡിസിസി

ഏതായാലും കോൺഗ്രസിൻ്റെ നട്ടെല്ലായ പ്രവർത്തകർക്കും കോൺഗ്രസിനെ സ്നേഹിക്കുന്ന ജനാധിപത്യ വിശ്വാസികൾക്കും സ്വീകാര്യരായ ഡിസിസി പ്രസിഡൻ്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാൻഡിന് കഴിയട്ടെ- എന്നും വിഎം സുധീകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു

കറുപ്പില്‍ അതീവ ഗ്ലാമറായി ബിഗ് ബോസ് താരം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

സാരിയിലും സെക്സി ലുക്കില്‍ മലൈക അറോറ: ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

cmsvideo
  തലത്തിരിഞ്ഞ് സുരേന്ദ്രനും കൂട്ടരും..കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ
  Kozhikode
  English summary
  Appointment of DCC presidents: Kozhikode Praveen Kumar may preside
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X