അന്ന് ജനപ്രതിനിധികള്‍ക്ക് ക്ലാസ്സെടുത്തു, ഇന്ന് ജനപ്രതിനിധിയാകാന്‍ മത്സരരംഗത്ത്; അറിയാം മുഹ്സിനയെ...
കോഴിക്കോട്: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലേയും തദ്ദേശ സ്ഥാപനങ്ങളില്‍ ക്ലാസ്സുകള്‍ നടത്തിയിട്ടുണ്ട് പി മുഹ്സിന. അതേ മുഹ്സിന ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലെ മത്സരാര്‍ത്ഥിയാണ്.
കോഴിക്കോട് കോര്‍പ്പറേഷനിലെ 57-ാം വാര്‍ഡ് ആയ മുഖദാറില്‍ ആണ് സി മുഹ്സിന മത്സരിക്കുന്നത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിട്ടാണ് മുഹ്സിനയുടെ കന്നിയങ്കം.
ഫറൂഖ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദം നേടിയ മുഹ്സിന പിന്നീട് സംരംഭകയായും മാറി. ഇതിനിടെ യുവസാഹിതീ സമാജത്തിന്റെ വ്യക്തിത്വവിതകസന, മോട്ടിവേഷന്‍ ക്ലാസ്സുകളും മുസ്ഹിനയുടെ ജീവിതത്തില്‍ പുതിയ സാധ്യതകള്‍ തുറന്നു. ഭര്‍ത്താവിനൊപ്പം മാലിന്യ നിര്‍മ്മാര്‍ജന മേഖലയില്‍ കളര്‍ കേരള സീറോ വേസ്റ്റ് മാനേജ്മെന്റ് എന്ന സംരംഭം തുടങ്ങി.
ഹരിത കേരള മിഷനിലും ഇതിനിടെ മുഹ്സിന പങ്കാളിയായി. മിഷന് കര്‍മ സമിതിയില്‍ മുഹ്സിനയും ഉണ്ട്. മുഹ്സിനയുടെ സ്ഥാപനമായ കളര്‍ കേരള ഹരിത കേരള മിഷന്റെ സഹായസ്ഥാപനമാണിന്ന്.
ഈ ആത്മവിശ്വാസവുമായിട്ടാണ് മുഹ്സിന തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്. പതിനയ്യായിരത്തോളം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മുഖദാര്‍ എന്ന തീരദേശ വാര്‍ഡിലെ ഏറ്റവും വലിയ പ്രശ്നം മാലിന്യ പ്രശ്നം തന്നെയാണെന്നാണ് മുഹ്സിന പറയുന്നത്. അത് പരിഹരിക്കാന്‍ തനിക്കാകുമെന്ന് മുഹ്സിന ഉറച്ച് വിശ്വസിക്കുന്നും ഉണ്ട്. ഒമ്പതിനായിരത്തോളം വോട്ടര്‍മാരാണ് മുഖദാര്‍ വാര്‍ഡില്‍ ഉള്ളത്.
മുഖദാറിലെ ഖരമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണും എന്നത് തന്നെയാണ് മുഹ്സിനയുടെ പ്രധാന വാഗ്ദാനം. നാട്ടിലെ കലാ,കായിക പ്രതിഭകളെ ഒരുമിച്ച് അണിനിരത്താനുതകുന്ന ഒരു പൊതുവേദിയും മുഹ്സിനയുടെ വാഗ്ദാനങ്ങളില്‍ ഒന്നാണ്. അഭ്യസ്ത വിദ്യരായ യുവാക്കളുടെ സാധ്യതകളും പരിമിതികളും പഠന വിധേയമാക്കുമെന്നും മുഹ്സിന പറയുന്നു. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് മാത്രമല്ല, മറ്റ് സാമൂഹിക, സാംസ്കാരിക, മത സംഘടനകളുടെ കൂടി സഹായങ്ങള്‍ ലഭ്യമാക്കി അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ തേടണമെന്നും മുഹ്സിന കരുതുന്നു.
കോഴിക്കോട് വിമത സ്ഥാനാര്‍ത്ഥിക്കെതിരെ നോട്ടീസ് ഇറക്കി കോണ്‍ഗ്രസ്:വ്യക്തിഹത്യയെന്ന് സ്ഥാനാര്‍ത്ഥി!!
പോസ്റ്റൽ ബാലറ്റ് അനുവദിച്ചില്ല: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് മുടങ്ങി ശബരിമലയിലെ ജീവനക്കാർ