കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവിക്കല്‍ തോട് സമരം മതത്തിന്റെ പേരില്‍ അല്ല; എംവി ഗോവിന്ദനെതിരെ സമസ്ത

Google Oneindia Malayalam News

കോഴിക്കോട്: ആവിക്കല്‍ തോട് മാലിന്യ പ്ലാന്റ് സമരത്തിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനയ്‌ക്കെതിരെ സമസ്ത. സമരം പരിഹരിക്കാന്‍ വഴിയില്ലാത്തതിനാല്‍ തീവ്രവാദ ബന്ധം ആരോപിക്കുകയാണെന്ന് നാസര്‍ ഫൈസി കൂടത്തായ് ആരോപിച്ചു. സര്‍ക്കാരിന് രക്ഷപ്പെടാനുള്ള ചെപ്പടി വിദ്യ മാത്രമാണ് ഈ ആരോപണം.

മതത്തിന്റെ പേരില്‍ അല്ല ആവിക്കലില്‍ സമരം നടക്കുന്നതെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പറഞ്ഞു. ഈ സമരത്തെ ഒരിക്കലും തീവ്രവാദപരമായി കാണാനാവില്ലെന്ന് നാസര്‍ ഫൈസി കൂടത്തായ് വ്യക്തമാക്കി.

1

സര്‍ക്കാര്‍ ഈ സമരത്തെ തീവ്രവാദപരമായി കണ്ടാല്‍ ജനങ്ങള്‍ അത് അംഗീകരിക്കില്ല. ഇതിനെ തീവ്രവാദവുമായി ബന്ധപ്പെടുത്തേണ്ടതില്ല. സര്‍ക്കാര്‍ രക്ഷപ്പെടാന്‍ വേണ്ടി ഓരോന്ന് ആരോപിക്കുകയാണ്. ജനങ്ങള്‍ ഈ ആരോപണത്തെ തള്ളിക്കളയുമെന്നും നാസര്‍ ഫൈസി പറഞ്ഞു.

ഈ ചിത്രത്തിലൊരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാംഈ ചിത്രത്തിലൊരു പട്ടിക്കുട്ടി ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം

അതേസമയം ഇവിടെ സമരം നടക്കുന്നത് മതത്തിന്റെ പേരില്‍ അല്ലെന്നും, എല്ലാ തരത്തിലുമുള്ള വിശ്വാസികള്‍ ഇവിടെ താമസിക്കുന്നുണ്ടെന്നും കോഴിക്കോട് ഖാസി പറഞ്ഞു. നാട്ടുകാരുടെ പ്രശ്‌നമാണിത്. അവര്‍ക്കൊപ്പമാണ് സമസ്തയുള്ളതെന്നും ഖാസി വ്യക്തമാക്കി.

ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന്‍ ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍

അതേസമയം സര്‍ക്കാരുമായി നല്ല രീതിയില്‍ പോകുന്ന സമസ്തയില്‍ നിന്ന് ഒരു സമരം ഉണ്ടായത് സംസ്ഥാന സര്‍ക്കാരിന് തലവേദനയാണ്. വഖഫ് ബോര്‍ഡ് വിഷയത്തില്‍ അടക്കം സര്‍ക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിച്ചിരുന്നു സമസ്ത. ഏതെങ്കിലും വിഷയത്തില്‍ സമരത്തിലേക്ക് പോകാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അന്ന് സമസ്ത പറഞ്ഞിരുന്നു.

ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍

എന്നാല്‍ കോഴിക്കോട് ജില്ലയില്‍ തന്നെ സിപിഎമ്മിനും സര്‍ക്കാരിനും ഒരുപോലെ തലവേദനയായ ഒരു വിഷയത്തില്‍ സമസ്ത ഇടപെട്ടതോടെ ആ സമരം തന്നെ കരുത്താര്‍ജിച്ചിരിക്കുകയാണ്. വലിയ വെല്ലുവിളിയാണ് സര്‍ക്കാരിന് മുന്നിലുള്ളത്.

ആവിക്കല്‍ തോട് സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്നായിരുന്നു എംവി ഗോവിന്ദന്‍ ആദ്യം പറഞ്ഞത്. പിന്നീട് ഇത് ചെറുതായൊന്ന് തിരുത്തിയിരുന്നു. ചില മത തീവ്രവാദ ശക്തികള്‍ ഈ സമരത്തില്‍ കയറി കൂടിയിട്ടുണ്ടെന്ന് തിരുത്തുകയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം സമസ്ത ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. നേതാക്കള്‍ സമരവേദിയിലുമെത്തി.

ആവിക്കല്‍ തോടിലെ ജനങ്ങളാണ് ഈ സമരത്തിന് പിന്നിലെന്നും സമസ്ത വ്യക്തമാക്കിയിരുന്നു. കോഴിക്കോട് ജില്ലയിലെ സമസ്തയുടെ നേതാക്കളാണ് പിന്തുണയുമായി എത്തിയത്. വിഴിഞ്ഞം സമരത്തില്‍ ഇല്ലാത്ത എന്ത് തീവ്രവാദ ശക്തികളാണ് ആവിക്കല്‍ തോട് സമരത്തിലുള്ളതെന്നും സമസ്തയുടെ നേതാക്കള്‍ ചോദിക്കുന്നു.

സൗര കൊടുങ്കാറ്റിന് പിന്നാലെ അടുത്ത അപകടം; ഭൂമിക്ക് നേര്‍ വരുന്നത് ഭീകരന്‍, നാസയുടെ മുന്നറിയിപ്പ്സൗര കൊടുങ്കാറ്റിന് പിന്നാലെ അടുത്ത അപകടം; ഭൂമിക്ക് നേര്‍ വരുന്നത് ഭീകരന്‍, നാസയുടെ മുന്നറിയിപ്പ്

Kozhikode
English summary
mv govindan controversial remark: samastha says aavikkalthodu protest not in the name of religion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X