കോഴിക്കോട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയുടേത്; തിരിച്ചറിഞ്ഞു
കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോട്ടയം സ്വദേശിയായ രാജീവന്റേതെന്ന് തിരിച്ചറിഞ്ഞു. ഇയാളെ കുറച്ച് ദിവസമായി കാണാനില്ലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയാണ് രാജീവന്‍. ഒരാഴ്ച്ചയോളമായി രാജീവനെ കാണാനില്ലായിരുന്നുവെന്ന് ഭാര്യ നേരത്തെ പറഞ്ഞിരുന്നു. പോലീസ് ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നു.
ഭാര്യയാണ് രാജീവന്റെ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞത്. രാജീവനെ മൊബൈലില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ലെന്ന് ഭാര്യ പരാതിപ്പെട്ടിരുന്നു ഊരള്ളൂര്‍ നടുവണ്ണൂര്‍ റോഡിലെ വയലിന് സമീപത്തായി കത്തിക്കരിഞ്ഞ് നിലയില്‍ ഇന്ന് രാവിലെ രണ്ട് കാലുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് പല വഴിക്ക് അന്വേഷണം ആരംഭിച്ചത്.നേരത്തെ ഡ്രോണ്‍ ഉപയോഗിച്ചാണ് ബാക്കി ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. അരയ്ക്ക് മുകളിലേക്കുള്ള ഭാഗവും, കാലുകളം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.

അതേസമയം മനുഷ്യശരീരം ഇവിടെ വെച്ച് കത്തിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആള്‍ത്താമസം അധികമില്ലാത്ത പ്രദേശത്ത് നിന്നാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം കണ്ടെത്തിയ ചെരിപ്പിന്റെ മണം പിടിച്ച് പോലീസ് നായ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലേക്കാണ് പോയത്.
ഫോറന്‍സിക് വിദഗ്ധരും, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും ഇവിടേക്ക് തിരിച്ചിട്ടുണ്ട്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നേരത്തെ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അതേസമയം സമീപത്തുള്ള സിസിടിവി നശിപ്പിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ആകെ ഒരു വീട് മാത്രമാണ് ഉള്ളത്. ഈ വീട്ടിലെ സിസിടിവി പരിശോധിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്.












Click it and Unblock the Notifications