'നായ്ക്കളും മനുഷ്യരും സമാധാനത്തോടെ ഒരുമിച്ചുകഴിയണം': മേയര്‍ ബീന ഫിലിപ്പ്
കോഴിക്കോട്: തെരുവ് നായ വിഷത്തിൽ പ്രതികരണവുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തെരുവുനായ ശല്യത്തിന് നായക്കളെ കൊന്നുകളയലല്ല പരിഹാരമെന്ന് ബീന ഫിലിപ്പ് പറഞ്ഞു. നായകളും അവയുടേതായ കർത്തവ്യങ്ങൾ വഹിക്കുന്നുണ്ടെന്നും തെരുവുനായ്ക്കളെ വ്യാപകമായി നശിപ്പിച്ചപ്പോഴാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായതെന്നുമാണ് ബീന ഫിലിപ്പിന്റെ പ്രതികരണം, 'മീഡിയവണി'നോട് ആയിരുന്നു മേയർ പ്രതികരണം നടത്തിയത്.
'നായകളെ കൊന്നുകളയുകയല്ല പരിഹാരം. സൂറത്തിൽ പ്ലേഗ് ഉണ്ടായത് തെരുവ് നായ്ക്കളെ കണ്ടമാനം നശിപ്പിച്ചപ്പോഴാണ്. തെരുവ് നായകളും അവരുടേതായ കര്‍ത്തവ്യങ്ങള്‍ ഈ ലോകത്ത് ചെയ്യുന്നുണ്ട്. നമ്മള്‍ അത് അറിയുന്നില്ല എന്നുള്ളതാണ്. സമാധാനപരമായി നായകളും മനുഷ്യരും ഒരുമിച്ച് കഴിയുക. ഈ ഭൂമിയില്‍ മനുഷ്യന്റെ ഏറ്റവും അടുത്ത മൃഗം, സ്‌നേഹിതനാണ് നായ. അതുകൊണ്ട് തന്നെ ആ രീതിയില്‍ അവയെ കണ്ടുകൊണ്ട് പരിപാലിക്കാന്‍ നമുക്ക് കഴിയണം. മനുഷ്യരും നായകളും ഒരുമിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്നതിന് നമ്മള്‍ ശ്രമിക്കണം'. ബീനാ ഫിലിപ്പ് പറഞ്ഞു.

നായകളോടുള്ള അകാരണമായ ഭീതിയില്‍ നിന്ന് അവയെ സ്‌നേഹിച്ച് സൗമ്യരാക്കാന്‍ മനുഷ്യര്‍ക്ക് കഴിയണം. അങ്ങനെ ചെയ്യാതെ വരുമ്പോഴാണ് നമുക്ക് മറ്റു മാര്‍ഗങ്ങള്‍ ആലോചിക്കണ്ടി വരുന്നതെന്നും കോഴിക്കോട് മേയര്‍ കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതിയെ സമീപിക്കുന്നതും ഷെല്‍ട്ടറിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും ബീനാ ഫിലിപ്പ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ആക്രമണകാരികളും പേപിടിച്ചതുമായ തെരുവുനായ്ക്കളെ കൊല്ലാനുള്ള അനുമതി തേടി സുപ്രീം കോടതിയെ സമീപിക്കാൻ മന്ത്രി എം.ബി.രാജേഷ് വിളിച്ച വിവിധ വകുപ്പുകളുടെ യോഗത്തിൽ ധാരണയായി. നായ്ക്കളെ കൊല്ലുന്നതിന് നിയമ തടസ്സമുള്ള സാഹചര്യത്തിൽ ആണ് കേരളത്തിന്റെ നീക്കം. തെരുവു നായ ശല്യം നിയന്ത്രിക്കാൻ ഊർജിത വാക്സിനേഷൻ ഡ്രൈവ് നടത്താനും തീരുമാനമായി. ഈ മാസം 20 മുതൽ ഒക്ടോബർ 20 വരെയാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. ഇതിനായി പ്രത്യേക വണ്ടികൾ വാടകയ്ക്ക് എടുക്കും എന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

നിലവിൽ പരിശീലനം ലഭിച്ചിട്ടുള്ളവരെ വച്ച് യജ്‌ഞം തുടങ്ങും. കൂടുതൽ പേരെ പരിശീലിപ്പിക്കും. കുടുംബശ്രീയിൽ നിന്നും കൊവിഡ് കാല വോളന്റിയർമാരിൽ നിന്നും സന്നദ്ധത അറിയിക്കുന്നവരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി വാക്സിനേഷൻ ഡ്രൈവിനായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ മാസം തന്നെ പരിശീലനം പൂർത്തിയാക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാകും വാക്സിനേഷൻ ഡ്രൈവ് നടത്തുക. തെരുവുനായ്ക്കൾ കടിച്ചാലും അപകടകരമായ സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്താതിരിക്കാനാണ് ഈ നീക്കമെന്നും എം.ബി.രാജേഷ് പറഞ്ഞു.

ഉടമസ്ഥരില്ലാത്ത നായ്ക്കളെ വാക്സിനേഷന് കൊണ്ടുവന്നാൽ 500 രൂപ പാരിതോഷികം നൽകും. തെരുവുനായ്ക്കൾക്ക് ഓറൽ വാക്സിനേഷൻ നൽകാനുള്ള സാധ്യത പരിശോധിക്കും. തെരുവുനായ്ക്കളുടെ വാക്സിനേഷനായി 6 ലക്ഷം ഡോസ് ഇപ്പോൾ കൈവശം ഉണ്ടെന്നും മന്ത്രി പറഞ്ഞു. ദിവസം പതിനായിരം തെരുവുനായ്ക്കളെ വാക്സിനേഷൻ നടത്താനാണ് ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം പറയുന്നു. തെരുവുനായ്ക്കളെ പാർപ്പിക്കാൻ പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. വളർത്തു നായ്ക്കൾക്കുള്ള വാക്സിനേഷൻ ഒക്ടോബർ 30നുള്ളിൽ പൂർത്തിയാക്കും. ആവശ്യമെങ്കിൽ ഇതിനായി ക്യാമ്പുകൾ തുടങ്ങും.
ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..

നായ്ക്കളെ വന്ധ്യംകരിക്കാനുള്ള എബിസി പദ്ധതി നടപ്പിലാക്കാൻ നേരത്തെ കുടുംബശ്രീകളെ നിയോഗിച്ചിരുന്നെങ്കിലും സുപ്രീം കോടതി തടഞ്ഞിരുന്നു. ഇക്കാര്യത്തിലെ നിയമതടസ്സം നീക്കാൻ നടപടി സ്വീകരിക്കുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി പറഞ്ഞു. സുപ്രീം കോടതി കേസ് പരിഗണിക്കുമ്പോൾ ഇക്കാര്യം ആവശ്യപ്പെടും. നിലവിൽ 37 എബിസി കേന്ദ്രങ്ങൾ തയ്യാറാണ്. 152 എണ്ണം കൂടി ഉടൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. എബിസി പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കും.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും












Click it and Unblock the Notifications