കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീകളെ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍; കോഴിക്കോട് വൻ കവർച്ചാസംഘം പിടിയിൽ!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: വന്‍ കവര്‍ച്ചാ സംഘം കോഴിക്കോട് പൊലീസിന്റെ പിടിയിലായി. രണ്ടാഴ്ചക്കിടെ പിടിയിലാവുന്ന രണ്ടാമത്തെ കവര്‍ച്ചാസംഘമാണിത്. കസബ സി ഐ ഹരിപ്രസാദിന്റെ നേതൃത്വത്തില്‍ എസ് ഐ സിജിത്തും സൗത്ത് അസ്സിസ്റ്റന്റ്റ് കമ്മിഷണര്‍ അബ്ദുള്‍ റസാഖിന്റെ കീഴിലുള്ള സപെഷല്‍ സക്വാഡും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

<strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന</strong>അയ്യപ്പൻ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല, വ്രതമെടുത്ത് മലചവിട്ടാനൊരുങ്ങി സൂര്യാ ദേവാർച്ചന

വാഹനപരിശോധനക്കിടയില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന് ജില്ലാ ജയിലിന് മുന്‍വശത്തു വെച്ചാണ് പ്രധാന പ്രതി ആഷിഖിനെ പൊലീസ് സംഘം ആദ്യം കീഴ്‌പ്പെടുത്തിയത്. പൊലീസ് വാഹനം കൊണ്ട് ബ്‌ളോക്ക് ചെയ്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പ്രതി കുതറിയോടുകയായിരുന്നു. താമരശ്ശേരി അമ്പായത്തോട് സ്വദേശിയാണ് ആഷിക്ക് (27). ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെലവൂര്‍ സ്വദേശികളായ ഷാനുഷഹല്‍ (20), ഷെബീര്‍ അലി എന്നിവരെ കസ്റ്റഡിയില്‍ എടുക്കുക്കുകയും അവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊക്കുന്ന് സ്വദേശി രാഘവ്, അതുല്‍ എന്നിവരെയും പിടികൂടുകയായിരുന്നു.

Theft case

പ്രതികളെ വിശദമായി ചോദ്യം ചെയതതില്‍നിന്ന് കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളില്‍നിന്ന് കളവുപോയ ഒന്‍പത് ബൈക്കുകളും, രണ്ട് കംപ്യൂട്ടറുകളും, ഒരു ടിവി, രണ്ട് ടാബ്ലറ്റ്, എട്ട് ബാറ്ററി, മൂന്ന് മോട്ടോര്‍, നാല് സ്‌പോട്ട് ലൈറ്റ് എന്നിവയും പോലിസ് പിടിച്ചെടുത്തു. സംഘത്തിലെ പ്രധാനിയായ മൂഴിക്കല്‍ സ്വദേശി അക്ഷയ് സജിവിനെ പോലീസിന് പിടികിട്ടിയിട്ടില്ല.

നഗരത്തിലെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയും മോഷ്ടിച്ച ബൈക്കുകള്‍ പൊളിച്ചു വില്‍ക്കുന്നതില്‍ വിദഗ്ദനുമാണ് അക്ഷയെന്ന് പൊലീസ് പറഞ്ഞു. എല്ലാവരും ലഹരിയുടെ അടിമകളാണ്. രാത്രികാലങ്ങളില്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങി കാല്‍നടയായി ബസ് സ്റ്റാന്റ്റിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് വലിയ ഭീഷണിയായിരുന്നു ഇവര്‍. സംഘത്തിന്റെ നേതാവായ അമ്പായത്തോട് ആഷിഖ് നഗരത്തിലെ നിരവധി കേസുകളിലെ പ്രതിയാണ്.

അനാശാസ്യം നടത്തുന്ന സ്ത്രീകളെ ഉപയോഗിച്ച് കഞ്ചാവ് കച്ചവടം നടത്തുകയും അസമയത്ത് യാത്ര ചെയ്യുന്നവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും പണവും മൊബൈലും മറ്റും ഇയാള്‍ കവര്‍ന്നിന്നിട്ടുണ്ട്. പലപ്പോഴും പലരും മാനഹാനി ഭയ്ന്ന പരാതിപ്പെടാറില്ല. ഇത് മുതലെടുത്ത് ഇയാള്‍ വീണ്ടും കുറ്റകൃത്യം തുടരുകയായിരുന്നു. സദാസമയവും കൈയ്യില്‍ കത്തിയുമായി കറങ്ങുന്ന ആഷിഖ് പലപ്പോഴും പോലിസിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

പൊലിസിന്റെ പിടിയിലായാല്‍ സ്വയം മുറിവേല്‍പ്പിച്ചും പരിക്കേല്‍പ്പിച്ചും രക്ഷപ്പെടുകയാണ് പതിവ്. ഇയാളുടെ ശരിരത്തില്‍ സ്വയം കീറിമുറിച്ച 150 ഓളം ഉണങ്ങിയ മുറിപ്പാടുകളുണ്ട്. അതിനാല്‍ പലര്‍ക്കും ഇയാളെ പലര്‍ക്കും പേടിയാണ്. സംഘത്തിലെ മറ്റൊരു പ്രതിയായ ഷബീര്‍ അലി വെള്ളയില്‍ അലി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇയാള്‍ മുന്‍പ് മയക്കുമരുന്ന് കേസില്‍ കുവൈത്ത് ജയിലിലും കിടന്നിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Kozhikode
English summary
Theft gang arrested in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X