കെഎം അഭിജിത്തിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു: യൂത്ത് കോണ്‍ഗ്രസ് നേതാവ് വിദ്യാ ബാലകൃഷ്ണനെതിരെ പരാതി
കോഴിക്കോട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒരു എം എല്‍ എയെ പോലും ജയിപ്പിക്കാന‍് കഴിയാതെ പോയ ജില്ലയാണ് കോഴിക്കോട്. ഇത്തവണ മത്സരത്തിന് ഇറങ്ങുമ്പോള്‍ വലിയ പ്രതീക്ഷ പാര്‍ട്ടിക്ക് ഉണ്ടായിരുന്നെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ മത്സരിച്ച എല്ലായിടത്തും പരാജയപ്പെട്ടു.
ജില്ലയില്‍ തന്നെ പാര്‍ട്ടി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന നോര്‍ത്ത് മണ്ഡലത്തില്‍ ഉള്‍പ്പടേയുണ്ടായ കാല് വാരലാണ് തിരിച്ചടിയായതെന്നാണ് ഒരു വിഭാഗം നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. കെ പി സി സി അന്വേഷണ സമിതിക്ക് മുമ്പാകെ ഇവര്‍ തങ്ങളുടെ പാരാതികള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ദേശീയ നേതൃത്വത്തിന് നല്‍കിയ പരാതിയുടെ പകര്‍പ്പും പുറത്ത് വന്നിരിക്കുകയാണ്.
സാരിയില്‍ തിളങ്ങിയ രമ്യ പണിക്കര്‍: ഒപ്പം മോഹന്‍ലാലും ചിത്രയും

കെ എസ് യു സംസ്ഥാന അധ്യക്ഷനായി കെഎം അഭിജിത്തായിരുന്നു ഇത്തവണ കോഴിക്കോട് നോര്‍ത്തില്‍ യുഡിഎഫിന് വേണ്ടി കളത്തില്‍ ഇറങ്ങിയത്. എ പ്രദീപ് കുമാര്‍ എന്ന ജനകീയ നേതാവിലൂടെ സിപിഎം കഴിഞ്ഞ മൂന്ന് തവണയായി നിലനിര്‍ത്തുന്ന മണ്ഡലമായിരുന്നു നോര്‍ത്ത്. എന്നാല്‍ ഇത്തവണ പ്രദീപ് കുമാറിന് പകരം തോട്ടത്തില്‍ രവീന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തയതടക്കമുള്ള കാര്യങ്ങള്‍ യുഡിഎഫ് അനുകൂലമായി കണ്ടു.

ശക്തമായ മത്സരം തന്നെ മണ്ഡലത്തില്‍ കാഴ്ചവെക്കാന്‍ അഭിജിത്തിന് സാധിച്ചെങ്കിലും 12928 വോട്ടിന് പരാജയപ്പെട്ടു. 2016 ല്‍ 27,873 വോട്ടായിരുന്നു മണ്ഡലത്തിലെ സിപിഎം ഭൂരിപക്ഷം. നേതാക്കളുടെ കാല് വാരലാണ് വിജയസാധ്യത കൂടുതലുണ്ടായിരുന്നു മണ്ഡലത്തില്‍ കെഎം അഭിജിത്തിന് തിരിച്ചടിയായതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

കെഎം അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് നേതാവായ വിദ്യാ ബാലകൃഷ്ണന്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഇത് ഒരു പരാതിയായി യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റാണ് അഭിജിത്തിന്‍റെ തോല്‍വിയില്‍ വിദ്യക്കെതിരെ സംഘടനാ ദേശീയ അധ്യക്ഷന് പരാതി അയച്ചിരിക്കുന്നത്.

പരാതി നേരത്തെ നല്‍കിയിരുന്നെങ്കിലും വിദ്യാ ബാലകൃഷ്ണനെതിരെ നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കത്ത് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തിലേക്ക് പരിഗണിച്ചിരുന്ന രണ്ട് പേരുകളായിരുന്നു കെഎം അഭിജിത്തിന്‍റേതും വിദ്യാ ബാലകൃഷ്ണന്‍റേതും.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കെഎം അഭിജിത്തിന് നറുക്ക് വീണത്. എന്നാല്‍ ഇതിന് പിന്നാലെ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് നിരാശയായ വിദ്യാബാലകൃഷ്ണന്‍ അഭിജിത്തിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കെസി വേണുഗോപാലിന്‍റെ നോമിനിയായിരുന്നു വിദ്യ എന്ന രീതിയിലുള്ള ഒരു പരാതിയും ഇതോടൊപ്പം പോയിട്ടുണ്ടെന്നാണ് ട്വന്‍റി ഫോര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Recommended Video
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും ; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍












Click it and Unblock the Notifications