Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ രണ്ട് പേരെ ഇതിനകം തന്നെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ പങ്കുള്ള രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ തുടർന്നുവരികയാണ്. കൊല്ലം സ്വദേശിയായ 32കാരിയെ ചേവരമ്പലത്തെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

പ്രതികളിലൊരാളായ അജ്നാസ് ടിക്ടോക് വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് കോഴിക്കോടേക്ക് വിളിച്ചു വരുത്തിയ ശേഷം മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയും ചിത്രങ്ങൾ പകർത്തുകയും ചെയ്‌തുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കോഴിക്കോട് തന്നെയുള്ള ഒരു സ്വകാര്യ ഹോട്ടലിൽ വച്ചാണ് യുവതിയെ നാലുപേർ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയിട്ടുള്ളത്. അതേ സമയം ലൈംഗിക അതിക്രമത്തിന് ശേഷം ശ്വാസതടസ്സം അടക്കമുള്ള ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് യുവാക്കൾ യുവതിയെ കോഴിക്കോട്ടെ ഒരു ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ച ശേഷം കടന്നുകളയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചത് അനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തുന്നത്. അതിക്രമത്തിന് ഇരയായ യുവതിക്ക് കാര്യമായ പരുക്കുകൾ ഏറ്റിട്ടുണ്ട്.

3-rape-latest-600-

ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

കോഴിക്കോട്ടെത്തിയ യുവതിയെ കാറിൽ ഹോട്ടലിലെത്തിച്ച് ശേഷം യുവാക്കൾ മദ്യവും മയക്കുമരുന്നും നൽകിയ പാതി മയക്കത്തിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് എസിപി കെ സുദർശൻ നൽകുന്ന വിവരം. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ യുവതി ക്രൂരമായ പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് യുവതിയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിൽ അറസ്റ്റിലായവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തെളിവെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ കെ സുദർഷന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിലെ രണ്ട് പ്രതികൾ അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഇൻസ്പെക്ടർ പി ചന്ദ്രമോഹൻ, എസ്ഐ സുനിൽകുമാർ, എസ്ഐ ഷാൻ, എസ്ഐ അഭിജിത്, ഡെൻസാഫ് അംഗങ്ങളായ, എഎസ്ഐ വാഫി, അഖിലേഷ്, ജോമോൻ, ജിനേഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്ന സംഘത്തിലുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+