കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ് വണിന് സീറ്റില്ല; മലപ്പുറത്തെ ചെറുപ്പം ജലീലിന് മറുപടി നല്‍കുമെന്ന് ഫ്രറ്റേണിറ്റി, പ്രതിഷേധം!

  • By Nisar Vp
Google Oneindia Malayalam News

മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്ക് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി മാര്‍ച്ച് നടത്തി.ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മുപ്പതിനായിരം വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിന് പൊതുവിദ്യാലയങ്ങളില്‍ സീറ്റില്ലാതെ മലപ്പുറം ജില്ലയില്‍ പുറത്ത് നില്‍ക്കുകയാണ്.

മന്ത്രിസഭയില്‍ ഈ വിഷയം ഉന്നയിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ മുന്നിട്ടിറങ്ങേണ്ട മലപ്പുറം ജില്ലയിലെ ഏക മന്ത്രിയായ കെ.ടി.ജലീല്‍ ഈ വിഷയത്തില്‍ തുടരുന്ന മൗനം കുറ്റകരമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രദീപ് നെന്മാറ പറഞ്ഞു. മന്ത്രി ഇനിയും ഈ അനീതി കണ്ടില്ലെന്ന് നടിക്കുകയാണെങ്കില്‍ മലപ്പുറത്തിന്റെ ചെറുപ്പം അദ്ദേഹത്തിന് തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Fratenity march

'മുപ്പതിനായിരം വിദ്യര്‍ഥികള്‍ക്ക് പ്ലസ് വണ്‍ സീറ്റില്ല, മലപ്പുറത്തെ ഏക മന്ത്രി എന്തെടുക്കുകയാണ്?' എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും അണി നിരത്തി ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി തദ്ദേശ സ്വയംഭരണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീലിന്റെ വസതിയിലേക്ക് ബഹുജന മാര്‍ച്ച് മന്ത്രിയുടെ വസതിക്കു സമീപം ഹൈവേയില്‍ പോലീസ് തടഞ്ഞു.

ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് അഷ്‌റഫ് കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ചു.വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല ജനറല്‍ സെക്രട്ടറി ഗണേഷ് വടേരി, സെക്രട്ടറി അഷ്‌റഫ് വൈലത്തൂര്‍, ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് ഹബീബ റസാഖ്, സെക്രട്ടറി സാബിഖ് വെട്ടം എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ല വൈസ് പ്രസിഡന്റ് ബഷീര്‍ തൃപ്പനച്ചി, സെക്രട്ടറിമാരായ ഫയാസ് ഹബീബ്, സി.ടി ജാഫര്‍, ഷിബാസ് പുളിക്കല്‍, അഫ്‌സല്‍ ഹുസൈന്‍, അജ്മല്‍ തോട്ടോളി എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

English summary
Malappuram Local News: Fretenity against KT Jaleel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X