Get Updates
Get notified of breaking news, exclusive insights, and must-see stories!

കുളിക്കാനിറങ്ങിയ 13കാരി വെള്ളക്കെട്ടില്‍ വീണു മരിച്ചു: സംഭവം മലപ്പുറത്ത്!

മലപ്പുറം: കുളിക്കാനായി വെള്ളക്കെട്ടിലിറങ്ങിയ പതിമൂന്നുകാരി മുങ്ങി മരിച്ച നിലയില്‍. തിരുവാലി പത്തിരിയാല്‍ കട്ടേക്കാട്ടില്‍ ചന്ദ്രന്‍-സുമതി ദമ്പതികളുടെ മകള്‍ സാന്ദ്ര (13) ആണ് മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന സാന്ദ്ര തിരുവാലി ഗവണ്‍മെന്റ് ഹൈസ്‌കൂളിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പ്രതിക്ഷ സെന്റര്‍ വിദ്യാര്‍ത്ഥിനിയാണ്.

ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെ വീടിനത്തുള്ള പാടത്തെ വെള്ളക്കെട്ടിലാണ് സംഭവം. വീട്ടുകാരറിയാതെ കുളിക്കാനായി വെള്ളക്കെട്ടിലിറങ്ങിയതായിരുന്നു സാന്ദ്ര. ഏറെ നേരമായിട്ടും കാണാതായപ്പോള്‍ തിരഞ്ഞിറങ്ങിയ വീട്ടുകാര്‍ വെള്ളക്കെട്ടിനു സമീപം സാന്ദ്രയുടെ വസ്ത്രങ്ങള്‍ കണ്ടതോടെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വെള്ളക്കെട്ടില്‍ മുങ്ങിയാണ് മൃതദേഹം പുറത്തെടുത്തത്.

sandra-154

എടവണ്ണ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഉച്ചക്ക് 12 മണിയോടെ കുടുംബ ശ്മശാനത്തില്‍ സംസ്‌കരിക്കും. സ്വാതിയാണ് മരിച്ച സാന്ദ്രയുടെ ഏക സഹോദരി.

ഇതര സംസ്ഥാന ഹോട്ടല്‍ തൊഴിലാളി കുഴഞ്ഞ് വീണുമരിച്ചു. അസം സ്വദേശി ഷറഫുദ്ദീന്‍ (23) ആണ് മലപ്പുറം കുന്നുമ്മലിലെ ഹോട്ടലില്‍ ജോലിക്കിടെ മരണപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഗ്രൈന്ററിനരികെ വീണുകിടക്കുന്ന കണ്ട സഹ തൊഴിലാളികള്‍ ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോലിക്കിടെ അബദ്ധത്തില്‍ ഷോക്കേറ്റതാണെന്ന് സംശയിക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. പോസ്റ്റ്്‌മോര്‍ട്ടത്തിന് ശേഷമെ മരണ കാരണം വ്യക്ക്തമാകു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തും. പള്ളിപ്പടിയിലെ പരേതനായ പെലശ്ശേരി മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മജിദ് എന്ന കുട്ടിയ്യ(40)യാണ് മരിച്ചത്.

രാമപുരംബ്ലോക്ക് ഓഫീസിന് സമീപത്തെ കരുവള്ളി പാത്തിക്കല്‍ അബ്ദുല്ലയുടെ വീട്ടുമുറ്റത്തെ കമുങ്ങില്‍ നിന്ന് തോട്ടി ഉപയോഗിച്ച് അടക്ക പറിക്കുന്നതിനിടെ ഇന്നലെ രാവിലെ 8.മണിക്കാണ് അപകടം.നിയമനടപ്പടികള്‍ക്ക് ശേഷം ഖമ്പറടക്കം രാമപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തി, ഭാര്യ: ഹസനത്ത് വെള്ളില, മക്കള്‍: മിദ് ലാജ് (എ.എച്ച്എല്‍.പി.സ്‌കൂള്‍, രാമപുരം) മിന്‍ഹാജ്.സഹോദരങ്ങള്‍: മമ്മുട്ടി, ഹമീദ്,പരേതനായ അബ്ദുല്‍ കരിം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+