മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താലിന്റെ മറവില്‍ കോടതിക്ക് കല്ലേറ്: മലപ്പുറത്ത് അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ റിമാന്റില്‍,

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഹര്‍ത്താലിന്റെ മറവില്‍ എടപ്പാളില്‍ ഗ്രാമീണ കോടതിക്ക് കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ അഞ്ച് ബിജെപി പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താല്‍ ദിനത്തിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനടനത്തിനിടെ എടപ്പാള്‍ പട്ടാമ്പി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ ന്യായാലയത്തിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ എടപ്പാള്‍ സ്വദേശികളായ അഞ്ച് പേരെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അതേ സമയം ഹര്‍ത്താല്‍ ദിനത്തില്‍ പൊന്നാനിയില്‍ പോലീസിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി.കടവനാട് വാര്യത്ത് പടി സ്വദേശി പള്ളിക്കല്‍ ഹൗസില്‍ അഖില്‍ (23) ആണ് അറസ്റ്റിലായത്. കോടതി ഇയാളെ റിമാന്റ് ചെയ്തു.

ഹര്‍ത്താല്‍ അക്രമത്തിന്റെ പിന്നാലെ മേലേ ചേളാരിയിലെ ബി.ജെ.പി പ്രവര്‍ത്തകനായ ലനീഷ് പരിയാരത്തിന്റെ ബോയ്‌സ് ജന്റ്‌സ് ബ്യുട്ടി പാര്‍ലര്‍ കഴിഞ്ഞ ദിവസം രാത്രിഅടിച്ചു തകര്‍ത്തു്. ഹര്‍ത്താല്‍ ദിവസം ചേളാരിക്കടുത്ത ആലുങ്ങലില്‍ രണ്ട് കടകള്‍ക്ക് നേരെ ഹര്‍ത്താലനുകൂലികള്‍ അക്രമം നടത്തിയിരുന്നു. ലെനീഷിന്റെ ഷോപ്പ് പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. എ സി, എല്‍ഇഡി, കസേരകള്‍, ഗ്ലാസുകള്‍ അടക്കം തകര്‍ത്ത വകയില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

akhilcourtattack-1

അതെ സമയം ഹര്‍ത്താല്‍ ദിവസംഅക്രമം നടത്തിയ 9 പേരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലാവര്‍ക്ക് പൊലിസ് സ്റ്റേഷനില്‍ നിന്നും ജാമ്യം നല്‍കി വിട്ടയച്ചു. ശബരിമല കര്‍മ സമിതിയുടെ ആഹ്വാന പ്രകാരം കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനോടനുബന്ധിച്ചു നടന്ന അക്രമത്തിന് നേതൃത്വം നല്‍കി യവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. തേഞ്ഞിപ്പലം വലിയപറമ്പ് സുരേഷ് ബാബു (42), കടക്കാട്ടു പാറ വടക്കേ പുരക്കല്‍ ബൈജു, ബാക്കയില്‍ വീട്ടില്‍ ബരിക്കല്ലന്‍ കണ്ടി ഗോകുല്‍ ദാസ്, നീരോല്‍ പാലം തേവര്‍ കണ്ടത്തില്‍ വിഷ്ണു (25), ചെനക്കല്‍ സ്വദേശികളായ സനല്‍ കുമാര്‍ (37), അക്ഷയ് കൃഷ്ണ (27), അഷന്ത് (22), സുബില്‍ (31), പുത്തൂര്‍ പള്ളിക്കല്‍ സ്വദേശി രാജേഷ് (34) എന്നിവരാണ് അറസ്റ്റിലായത്. അക്രമത്തില്‍ നിസാര കേസ് ചുമത്തിയ ഇവരെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. തേഞ്ഞിപ്പലം ആലുങ്ങലില്‍ പൊലിസിന്റെ നിര്‍ദേശം ലംഘിച്ച് പ്രകടനം നടത്തി റോഡില്‍ മര്‍ഗ്ഗ തടസ്സം ഉണ്ടാക്കിയതിനും കടകള്‍ അക്രമിക്കുകയും ചെയ്തതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Malappuram
English summary
bjp activists remanded on hartal violence and attack against court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X