മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഈ ലക്ഷണങ്ങളുണ്ടോ? ബ്ലാക്ക് ഫംഗസിനെ ഭയക്കണം; മലപ്പുറത്ത് ഒരാള്‍ കൂടി മരിച്ചു

Google Oneindia Malayalam News

മലപ്പുറം: ബ്ലാക്ക് ഫംഗസ് രോഗം കേരളത്തില്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കൊവിഡ് രോഗം ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവരിലും രോഗം ഭേദമായവരിലും ബ്ലാക്ക് ഫംഗസ് ബാധ അടുത്തകാലത്തായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയില്‍ ഒരാള്‍ രോഗം ബാധിച്ചു മരിച്ചു. വളാഞ്ചേരി സ്വദേശി 75കാരനായ അഹമ്മദ് കുട്ടിയാണ് മരിച്ചത്. നേരത്തെ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് പിന്നീട് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിക്കുകയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയുമായിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് മരിച്ചത്.

കൊവിഡ് ബാധിച്ച് ചികില്‍സിയിലായിരുന്നു അഹമ്മദ് കുട്ടി. ഈ മാസം 16നാണ് കൊവിഡ് ഭേദമായത്. എന്നാല്‍ തൊട്ടുപിന്നാലെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതുവരെ 52 പേരാണ് ബ്ലാക്ക് ഫംഗസ് ബാധ കാരണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിട്ടുള്ളത്. എറണാകുളം ജില്ലയില്‍ ഇന്നലെ ഒരു വീട്ടമ്മയ്ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. ഉദയംപേരൂര്‍ സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് രോഗം ബാധിച്ചത്. ഇവരും ഭര്‍ത്താവും കൊച്ചിയിലെ ഒരു ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലാണ്.

b

രക്തക്കുഴലിനെ ബാധിക്കുന്ന മൂക്കറൈല്‍സ് വിഭാഗത്തില്‍പ്പെട്ട ഫംഗസാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന് കാരണം. രോഗം ബാധിക്കുന്നതോടെ സുഗമമായ രക്തയോട്ടം നിലയ്ക്കുന്നു. രക്തയോട്ടം നിലയ്ക്കുമ്പോള്‍ ശരീര ഭാഗത്തിന്റെ നിറത്തില്‍ മാറ്റം വരും. ചര്‍മത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുക, സ്പര്‍ശനം അറിയാതിരിക്കുക എന്നിവയാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങള്‍. മുഖത്തെ ചര്‍മത്തിലാണ് മാറ്റം പ്രകടമാകുക. മുഖത്ത് വേദന അനുഭവപ്പെടുകയും ചെയ്‌തേക്കാം. മൂക്കില്‍ നിന്ന് നിറംമാറിയ സ്രവം വരിക, കണ്ണിന് വേദന അനുഭവപ്പെടുക, കാഴ്ചയ്ക്ക് തടസം നേരിടുക എന്നിവയെല്ലാം ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളാണ്. മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെ ആണ് ബ്ലാക്ക് ഫംഗസ് രോഗം പ്രധാനമായും ബാധിക്കുക.

വിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു അവര്‍... നടിയുടെ അവസാന യാത്ര; നദിയില്‍ വീണ കാറിന്റെ ഡോര്‍ ലോക്കായിവിവാഹിതരാകാന്‍ ഉറപ്പിച്ചിരുന്നു അവര്‍... നടിയുടെ അവസാന യാത്ര; നദിയില്‍ വീണ കാറിന്റെ ഡോര്‍ ലോക്കായി

യെല്ലോ ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കേരളത്തില്‍ ബ്ലാക്ക് ഫംഗസ് രോഗമാണ് അടുത്ത കാലത്തായി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ തിരൂരില്‍ കൊവിഡ് ഭേദമായ വ്യക്തിക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു. വലിയ തുകയാണ് ചികില്‍സയ്ക്ക് വേണ്ടി വരികയെന്ന് അനുഭവസ്ഥര്‍ പറയുന്നു. പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കാണ് ഫംഗസ് ബാധയേല്‍ക്കുക. കൊവിഡ് ബാധിതരുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളാകാം ബ്ലാക്ക് ഫംഗസ് ബാധയേല്‍ക്കാന്‍ കാരണമെന്ന് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നു.

Recommended Video

cmsvideo
Kerala man who met Leo Messi sharing his experience and excitement

Malappuram
English summary
Black Fungus Patient from Malappuram District Died in Kozhikode Medical Collage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X