മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തെ ബസ്‌ കണ്ടക്ടര്‍ ബസ്സിന്റെ പിന്‍ ചക്രം ദേഹത്ത് കയറി മരിച്ചു: അപകടം ചൊവ്വാഴ്ച വൈകിട്ട്

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്തെ ബസ് ജീവനക്കാരന്‍ ജോലി ചെയ്യുന്ന അതേ ബസ്സിന്റെ പിന്‍ ചക്രം ദേഹത്ത് കയറി മരിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പുഴക്കാട്ടിരികടുങ്ങപുരം ഹൈസ്‌കൂള്‍ പടിയില്‍ വെച്ചാണ് സംഭവം. ചാപ്പനങ്ങാടി കൂരിയാട് റോഡ് സ്വദേശി ഓടങ്ങാടന്‍ കുഞ്ഞിമൊയ്തീന്‍ മകന്‍ സഫ്‌വാനുല്‍ ഫാരിസ് (27) മരിച്ചത്.

<strong>സൗദിക്ക് വന്‍ തിരിച്ചടി; അമേരിക്ക വാതില്‍ കൊട്ടിയടച്ചു, പ്രതിഷേധം ശക്തം!! കൊലയില്‍ കുരുങ്ങി ബന്ധം</strong>സൗദിക്ക് വന്‍ തിരിച്ചടി; അമേരിക്ക വാതില്‍ കൊട്ടിയടച്ചു, പ്രതിഷേധം ശക്തം!! കൊലയില്‍ കുരുങ്ങി ബന്ധം

കോട്ടക്കല്‍ നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസ്സിന്റെ കണ്ടക്ടര്‍ പിന്‍ ഡോറില്‍ നിന്നും ഇറങ്ങി മുന്നിലെ ഡോറിലൂടെ ഓടി കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ കാല്‍ തെന്നി വീണ് പിറകിലെ ടയര്‍ ദേഹത്ത് കയറിയാണ് സംഭവ സ്ഥലത്ത് വെച്ച് മരണപ്പെട്ടത്. കൊളത്തൂര്‍ പോലീസ് മേല്‍നടപ്പടി സ്വീകരിച്ചു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. നാല് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതനായത്. ഭാര്യ: ശബ്‌ന ഊരോതൊടി ചെറുകുളമ്പ. മാതാവ് : കദീജ. സഹോദരങ്ങള്‍ : ഫവാസ് , ഫാരിസ, ദില്‍ഷാന്‍. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ചാപ്പനങ്ങാടി ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കും.

safwan-154

അതേ സമയം ഇന്നലെ മഞ്ചേരി തൃക്കലങ്ങോട് യുവാവിനെ വീടിനകത്തെ കിടപ്പുമുറിയോട് ചേര്‍ന്നുള്ള കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കലങ്ങോട് കുതിരാടം പരേതനായ കണ്ണമംഗലം സുബ്രഹ്മണ്യന്റെ മകന്‍ നിഷാന്ത് (32) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടര മണിയോടെയാണ് സംഭവം. കരാറുപണിക്കാരനായ നിശാന്ത് രാവിലെ തൊഴിലാളികളെ സൈറ്റിലെത്തിച്ച് ജോലി ഏല്‍പ്പിച്ച ശേഷമാണ് വീട്ടിലെത്തിയത്. മാതാവ് : വിജയലക്ഷ്മി, ഭാര്യ: പ്രജീഷ, മകന്‍: ആദിനാഥ്, സഹോദരങ്ങള്‍: നിഷിദ, നിഷ. മഞ്ചേരി വനിതാ സെല്‍ എസ് ഐ ചന്ദ്രിക ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

Malappuram
English summary
bus conductor died in malappuram in bus accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X