മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം കോട്ട വീണു: നിറമരുതൂരില്‍ ചരിത്രത്തില്‍ ആദ്യമായി ഭരണം പിടിച്ച് യുഡിഎഫ്

Google Oneindia Malayalam News

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മലപ്പുറത്ത് യുഡിഎഫ് പിടിച്ചെടുക്കുമെന്ന് ഏറെ പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലമായിരുന്നു താനൂര്‍. സിറ്റിങ് എംഎല്‍എ വി അബ്ദുറഹ്മാന്‍ ഒരിക്കല്‍ കൂടി ഇടത് സ്വതന്ത്രനായി മത്സരിത്തിനായി ഇറങ്ങിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത് കരുത്തനായ പികെ ഫിറോസ് ആയിരുന്നു.

ഇടത് സിറ്റിങ് സീറ്റില്‍ വാശിയേറിയ പോരാട്ടം കാഴ്ചവെക്കാന്‍ കഴിഞ്ഞെങ്കിലും സീറ്റ് പിടിച്ചെടുക്കാന്‍ പികെ ഫിറോസിന് സാധിച്ചില്ല. 985 വോട്ടിനായിരുന്നു പരാജയം. നിയമസഭാ തിരഞ്ഞെടുപ്പിലെ ഈ പരാജയം അണികള്‍ക്ക് വലിയ തിരിച്ചടിയായെങ്കിലും ഇപ്പോഴിതാ താനൂര്‍ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് അണികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്.

ചക്കിക്കൊപ്പമുള്ള ഫോട്ടോഷൂട്ടുമായി പാര്‍വതി: ഏറ്റെടുത്ത് ആരാധാകര്‍

നിറമരുതൂര്‍ പഞ്ചായത്ത്

താനൂര്‍ മണ്ഡ‍ലത്തില്‍ ഉള്‍പ്പെടുന്ന നിറമരുതൂര്‍ പഞ്ചായത്തില്‍ യുഡിഎഫ് ഭരണം പിടിച്ചിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് പഞ്ചായത്തില്‍ യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കുന്നത്. എല്‍ഡിഎഫുകാരനായ പഞ്ചായത്ത് പ്രസിഡന്‍റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ യുഡിഎഫ് ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുകയായിരുന്നു.

നിറമരുതൂര്‍ യുഡിഎഫ്

നേരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഭരണ സമിതി രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നെങ്കിലും പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഒരു അംഗത്തിന്‍റെ കൈപ്പിഴയില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ യുഡിഎഫിന് നിറമരുതൂറില്‍ ഭരണം നഷ്ടമാവുകയായിരുന്നു. ആ തെറ്റാണ് ആറ് മാസത്തിന് ഇപ്പുറം യുഡിഎഫ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

യുഡിഎഫ്

മുസ്ലിം ലീഗ് നേതാവായ ഇസ്മയില്‍ പത്തമ്പാടിയാണ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 17 വാര്‍ഡുകളാണ് നിരമരുതൂര്‍ പഞ്ചായത്തില്‍ ഉള്ളത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതില്‍ 9 സീറ്റുകളും നേടിയ യുഡിഎഫ് മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഒരു വനിതാ അംഗത്തിന്‍റെ വോട്ട് അസാധുവായത് തിരിച്ചടിയാവുകയായിരുന്നു.

വോട്ടുകള്‍

വനിതാ അംഗത്തിന്‍റെ വോട്ട് അസാധുവായതോടെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എട്ട് വീതം വോട്ടുകള്‍ ലഭിച്ച് തുല്യ നിലയിലായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ സി.പി.എമ്മിലെ പി.പി. സൈതലവി വിജയിക്കുകയും ചെയ്തു.

യുഡിഎഫ് അവിശ്വാസം

എന്നാല്‍ ആറ് മാസം കഴിഞ്ഞതോടെ യുഡിഎഫ് അവിശ്വാസം അവതരിപ്പിച്ച് പ്രസിഡന്‍റിനെ പുറത്താക്കി. തുടർന്ന് ഇന്നായിരുന്നു​ വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടത്തിയത്. ജില്ലയില്‍ തന്നെ ഇടതുപക്ഷത്തിന് ഏറ്റവും അധികം സ്വാധീനം ഉണ്ടായിരുന്ന പഞ്ചായത്തുകളില്‍ ഒന്നായിരുന്നു നിറമരുതൂര്‍.

മദാമ്മ അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ അക്കൗണ്ട് ഹാക്ക് ചെയ്തു;ദുരനുഭവം തുറന്ന് പറഞ്ഞ് നടി അശ്വതിമദാമ്മ അയച്ച ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെ അക്കൗണ്ട് ഹാക്ക് ചെയ്തു;ദുരനുഭവം തുറന്ന് പറഞ്ഞ് നടി അശ്വതി

എല്‍ഡിഎഫ് ഭരണം

2015 ലെ നിയമസാഭാ തിരഞ്ഞെടുപ്പില്‍ 19 ല്‍ 11 സീറ്റും നേടിയായിരുന്നു പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരണം തുടര്‍ന്നത്. ഇവിടെ ആദ്യമായി ഭൂരിപക്ഷം പിടിക്കാന്‍ കഴിഞ്ഞത് യുഡിഎഫിന് വലിയ നേട്ടമായിരുന്നു. എന്നാല്‍ പ്രസി‍ഡന്‍റ് തിരഞ്ഞെടുപ്പിലെ അപ്രതീക്ഷീത തിരിച്ച ഭരണം പിടിക്കുന്നതില്‍ വിനയായി.

അഭിന്ദനം

ഏതായാലും ആറ് മാസങ്ങള്‍ക്കിപ്പുരം സിപിഎമ്മിന്‍റെ 'ചെങ്കോട്ട' വീഴ്ത്തി അധികാരം പിടിക്കാന്‍ കഴിഞ്ഞതിന്‍റെ ആഹ്ളാദത്തിലാണ് മലപ്പുറത്ത് യുഡിഎഫ് പ്രവര്‍ത്തകരും നേതാക്കളും. വിജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പികെ ഫിറോസ്, പികെ അബ്ദുറബ്ബ് തുടങ്ങിയ നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

ആ പരിപാടിയില്‍ നിന്നും മാറാന്‍ ബിഗ് ബോസ് കാരണമായിട്ടില്ല: 5 ഭാഗ്യ നമ്പര്‍ ആയതെങ്ങനെ: അനൂപ് പറയുന്നുആ പരിപാടിയില്‍ നിന്നും മാറാന്‍ ബിഗ് ബോസ് കാരണമായിട്ടില്ല: 5 ഭാഗ്യ നമ്പര്‍ ആയതെങ്ങനെ: അനൂപ് പറയുന്നു

നിറമരുതൂർ

'നിറമരുതൂർ പഞ്ചായത്തിൽ ചരിത്രത്തിലാദ്യമായി യു.ഡി.എഫിന് പ്രസിഡൻറ് പദവി ലഭിച്ചിരിക്കുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇസ്മായിൽ പത്തമ്പാടിന് അഭിനന്ദനങ്ങൾ'- പികെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. നിറമരുതൂരിൻ്റെ ചെങ്കോട്ടകളിൽ വിള്ളൽ വീഴ്ത്തി, 20 വർഷത്തെ ഇടതു കുത്തക തകർത്ത് അധികാരത്തിലേറിയ യുഡിഎഫ് ഭരണസമിതിക്ക് അഭിവാദ്യങ്ങൾ- എന്നായിരുന്നു പികെ അബ്ദുറബ്ബിന്‍റെ അഭിനന്ദനം.

പട്ടുസാരിയും ഗ്രാമീണ ഭംഗിയും; വൈറലായി മാളവിക സി മേനോന്‍റെ പുതിയ ഫോട്ടോ ഷൂട്ട്

Recommended Video

cmsvideo
Don't ask for RTPCR from vaccinated people | Oneindia Malayalam

Malappuram
English summary
CPM fails: UDF takes control of Niramaruthur panchayath for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X