എഞ്ചിന്‍ നിലച്ചതോടെ വള്ളം ഉള്‍ക്കടലിലേക്ക് ഒഴുകിപ്പോയി, കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ മൂന്നാംദിവസം കണ്ടെത്തി
പൊന്നാനി: വള്ളത്തിന്റെ എന്‍ജിന്‍ നിലച്ചതോടെ ഉള്‍ക്കടലിലേക്ക് ഒഴുകിപ്പോയ മത്സ്യബന്ധനതൊഴിലാളികളെ മൂന്നാംദിവസം കണ്ടെത്തി. പൊന്നാനി ഹാര്‍ബറില്‍ നിന്നും വെള്ളിയാഴ്ച വൈകുന്നേരം കടലില്‍ മത്സ്യ ബന്ധനത്തിന് പോയ വള്ളവും രണ്ടു മത്സ്യത്തൊഴിലാളികളെയും കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ നിന്നും കണ്ടെത്തി. പയ്യോളിയില്‍ നിന്നും അറുപത് നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ നിന്നുമാണ് ഇവരെ മറ്റു ബോട്ടുകാര്‍ കണ്ടത്. തിരച്ചില്‍ ഊര്‍ജിതമാക്കി.
ഇതോടെയാണ് കണ്ണീരില്‍ കഴിഞ്ഞ രണ്ട് കുടുംബങ്ങള്‍ക്ക് ആശ്വാസമായത്. പൊന്നാനി സ്വദേശിയായ മൊയ്ദീന്‍ ബാവ, കോയമ്പത്തൂര്‍ സ്വദേശിയായ ഫയസ് മുഹമ്മദ് എന്നീ മല്‍സ്യത്തൊഴിലാളികളെയാണ് കടലില്‍ കാണാതായത്. വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയവര്‍ തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കള്‍ ഫിഷറീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് തെരച്ചില്‍ ആരംഭിച്ചിരുന്നു.വെള്ളിയാഴ്ച രാത്രിയില്‍ കടലിലിറങ്ങുന്നവര്‍ ശനിയാഴ്ച പകല്‍ സമയങ്ങളിലോ, രാത്രിയിലോ കരയിലെത്താറാണുളളത്. എന്നാല്‍ ഇവര്‍ക്ക് ഈ രീതിയില്‍ എത്തിയില്ല. ഇതോടെയാണ് ആശങ്ക പരന്നത്.

ഏറെ വൈകിയും, തിരികെയെത്താത്തതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ അധികൃതരെ വിവരമറിയിച്ചത്.വിവരം ലഭിച്ചയുടന്‍ തന്നെ പൊന്നാനി കോസ്റ്റല്‍ പൊലീസും, ഫിഷറീസ് റസ്‌ക്യൂ വിഭാഗവും തെരച്ചില്‍ ആരംഭിച്ചു. മണിക്കൂറുകളോളം കിലോമീറ്ററുകള്‍ ദൂരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പൊന്നാനിയില്‍ നിന്നും മത്സ്യ ബന്ധന ബോട്ടുകളും തെരച്ചിലിനിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്‌കോസ്റ്റ് ഗാര്‍ഡും തെരച്ചിലില്‍ നടത്തി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ റഡാര്‍ സംവിധാനമുപയോഗിച്ചുള്ള തെരച്ചിലും നടത്തിയെങ്കിലും ഇരുവരെയും കുറിച്ച് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല.
എഞ്ചിന്‍ നിലച്ചതിനെത്തുടര്‍ന്ന് വള്ളം കടലിലേക്കൊഴുകിപ്പോയതോടെയാണ് ഇവര്‍ കടലിലകപ്പെട്ടത്. കാറ്റിന്റെ ദിശയില്‍ പൊന്നാനിയില്‍ നിന്നും വടക്കുഭാഗത്തേക്ക് ഒഴുകിപ്പോയതോടെ കടലില്‍ മത്സ്യ ബന്ധനം നടത്തിയിരുന്ന ബോട്ടുകാര്‍ ഇവരെ കണ്ടെത്തി കരയിലെത്തിക്കുകയായിരുന്നു. ഏറെ ആശ്വാസമുണ്ടെന്നും സന്തോഷമുണ്ടെന്നും തിരിച്ചെത്തിയ പൊന്നാനി സ്വദേശിയായ മൊയ്ദീന്‍ ബാവ, കോയമ്പത്തൂര്‍ സ്വദേശിയായ ഫയസ് മുഹമ്മദ് എന്നിവര്‍ പറഞ്ഞു.












Click it and Unblock the Notifications