യുവാവിനെ അടിച്ചവശനാക്കി ഹോംഗാര്‍ഡ്; നടുക്കുന്ന വീഡിയോ പുറത്ത്... വിവാദമായപ്പോള്‍ നടപടി
മലപ്പുറം: യുവാവിന് നടുറോഡില്‍ ഹോംഗോര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. മദ്യപിച്ച് ബഹളമുണ്ടാക്കി എന്നാരോപിച്ചാണ് യുവാവിനെ ഹോംഗാര്‍ഡ് മര്‍ദ്ദിച്ചതത്രെ. ഇതിന്റെ വീഡിയോ പുറത്ത് വന്നതോടെ സംഭവം വാര്‍ത്തയായി. തുടര്‍ന്ന് ഹോംഗാര്‍ഡ് സൈതലവിക്കെതിരെ നടപടിയെടുത്തു. ഇയാളെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി നിലമ്പൂര്‍ എസ്എച്ച്ഒ അറിയിച്ചു. നിലമ്പൂര്‍ ടൗണിലാണ് ഹോംഗാര്‍ഡിന്റെ ക്രൂരത അരങ്ങേറിയത്.
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍
യുവാവും ഹോം ഗാര്‍ഡും ദേഷ്യത്തില്‍ സംസാരിക്കുന്നതും യുവാവിനെ അടിക്കുന്നതും വീഡിയോയില്‍ കാണാം. അടികൊണ്ട വ്യക്തി നിലത്തുവീണു. എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വീണ്ടും അടിച്ചു. മുഖത്തും തലയ്ക്ക് പിറകിലും അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. യുവാവ് മദ്യപിച്ചിട്ടുണ്ട് എന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ഹോംഗാര്‍ഡ് മര്‍ദ്ദിക്കുന്ന വേളയില്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും ചിലര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.












Click it and Unblock the Notifications