പുതുമുഖത്തെ പോലെ ഓടി നടന്ന് അനില്‍കുമാര്‍; വിട്ടുകൊടുക്കാതെ മിഥുന... വണ്ടൂര്‍ പ്രചാരണം
വണ്ടൂര്‍: യുഡിഎഫിന്റെ മലപ്പുറത്തെ കോട്ടകളിലൊന്നാണ് വണ്ടൂര്‍. ഇവിടെയുള്ള പ്രചാരണം വളരെ രസകരമാണ്. നാല് തവണ തുടര്‍ച്ചയായി വണ്ടൂരില്‍ നിന്ന് ജയിച്ചിട്ടുള്ള മുന്‍ മന്ത്രി എപി അനില്‍കുമാര്‍ തന്നെയാണ് ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. അഞ്ചാമൂഴത്തിന് വേണ്ടി വീണ്ടും മല്‍സരിക്കുമ്പോഴും പുതുമുഖത്തിന്റെ ചുറുചുറുക്കോടെയാണ് അനില്‍കുമാര്‍ മണ്ഡലത്തില്‍ ഓടിനടക്കുന്നത്. മലപ്പുറത്ത് കോണ്‍ഗ്രസ് മല്‍സരിക്കുന്നത് നാല് മണ്ഡലങ്ങളിലാണ്. നിലമ്പൂര്‍, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളും വണ്ടൂരുമാണ് കോണ്‍ഗ്രസിന്റെ അക്കൗണ്ടിലുള്ളത്.
സിപിഎം ഇത്തവണ മല്‍സരിപ്പിക്കുന്നത് 27കാരി പി മിഥുനയെയാണ്. മുമ്പ് മുസ്ലിം ലീഗിന്റെ ബാനറില്‍ പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട് മിഥുന. അഞ്ച് വര്‍ഷവും ലീഗുമായി ഉടക്കിയായിരുന്നു ഭരണം. പിന്നീട് സിപിഎമ്മില്‍ ചേര്‍ന്നു. ഇപ്പോള്‍ വണ്ടൂരില്‍ സ്ഥാനാര്‍ഥിയും. രാവും പകലും മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് മിഥുന. വനിതാ വോട്ടര്‍മാര്‍ ഇത്തവണ മിഥുനയ്‌ക്കൊപ്പം നില്‍ക്കുമോ എന്ന ആശങ്ക യുഡിഎഫ് ക്യാമ്പിലുണ്ട്. എങ്കിലും പരാജയ ഭീതിയില്ല.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചരണം, ചിത്രങ്ങള്‍ കാണാം
2016ല്‍ 23500 വോട്ടിന്റെ ഭൂരിപക്ഷത്തിയില്‍ ജയിച്ച അനില്‍കുമാര്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി പദവി സാധ്യതയുള്ള വ്യക്തിയാണ്. നേരത്തെ രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ഏക സംവരണ മണ്ഡലം കൂടിയാണ് വണ്ടൂര്‍. എക്കാലവും യുഡിഎഫിനൊപ്പം നിന്നിട്ടുള്ള മണ്ഡലത്തില്‍ ഒരു തവണ സിപിഎം പ്രതിനിധി കണ്ണന്‍ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. ആ ചരിത്രം മിഥുനയിലൂടെ ആവര്‍ത്തിക്കുമോ എന്നാണ് അറിയേണ്ടത്. ഡോ. പിസി വിജയനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി. അദ്ദേഹവും മണ്ഡലത്തില്‍ സജീവമാണ്.
സൂപ്പർ ലുക്കിൽ ബിഗ് ബോസ് താരം; നിധി അഗർവാളിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ