Get Updates
Get notified of breaking news, exclusive insights, and must-see stories!

'വർഗീയ വിഷം ചീറ്റരുത്. പ്ലീസ്.... മലപ്പുറത്ത് ആരും അരക്ഷിതരല്ല', കെപി ശശികലയ്ക്ക് ജലീലിന്റെ മറുപടി

മലപ്പുറം: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് മലപ്പുറത്ത് സ്മാരകം പണിതാല്‍ അത് തകര്‍ക്കാന്‍ ലോകത്തിലെ മുഴവന്‍ ഹിന്ദുമതവിശ്വാസികളും എത്തുമെന്ന ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ ഭീഷണി വിവാദമായിരിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്മാരകം പണിയാനുളള മലപ്പുറം ജില്ലാ പഞ്ചായത്ത് നീക്കത്തിന് എതിരെയാണ് ശശികലയുടെ വിദ്വേഷ പ്രസംഗം.

മുസ്ലീം ലീഗ് നേതാക്കള്‍ കഴിഞ്ഞ ദിവസം ശശികലയ്ക്ക് മറുപടി നല്‍കി രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ മുന്‍ മന്ത്രി കെടി ജലീലും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് നടത്തിയ പ്രസംഗവും ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

1

കെടി ജലീലിന്റെ പ്രതികരണം: ' മലപ്പുറത്ത് ആരും അരക്ഷിതരല്ല. വാരിയംകുന്നത് കുഞ്ഞഹമ്മദാജിയും ആലി മുസ്ല്യാരും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ അംഗങ്ങളായിരുന്നു. സർവ്വേന്ത്യാ മുസ്ലിംലീഗ് ഉണ്ടായിരുന്നിട്ടും അവസാന ശ്വാസം വരെയും അവർ പ്രവർത്തിച്ചത് കോൺഗ്രസ്സിലാണ്. മാതൃഭൂമി പ്രസിദ്ധീകരിച്ച കെ മാധവൻ നായർ രചിച്ച "മലബാർ കലാപം" ഒരാവർത്തി വായിക്കുക. മാതൃഭൂമി തന്നെ വെളിച്ചം കാണിച്ച ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ "ഖിലാഫത്ത് സ്മരണകൾ" ഒരുതവണ നോക്കുക.

2

കോട്ടക്കൽ ആര്യവൈദ്യശാല അച്ചടിച്ച് പുറത്തിറക്കിയ വൈദ്യരത്നം പി.എസ് വാര്യരുടെ ജീവചരിത്ര ഗ്രന്ഥത്തിലൂടെ ഒറ്റപ്രാവശ്യം കണ്ണോടിക്കുക.വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയോ ആലി മുസ്ല്യാരോ കൊലപ്പെടുത്തിയ ഒരു ഹൈന്ദവ സഹോദരൻ്റെ പിൻമുറക്കാരെ മലപ്പുറത്തിൻ്റെ മണ്ണിൽ ഹാജരാക്കാൻ ആർക്കെങ്കിലുമാകുമോ? അവർ മാനഭംഗപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു ഹൈന്ദവ സഹോദരിയുടെ പേരു പറയാൻ ഏതെങ്കിലുമൊരാൾക്ക് സാധിക്കുമോ? ആ ധീര ദേശാഭിമാനികളെ ബഹുമാനിക്കണ്ട. അവഹേളിക്കാതിരിക്കാനെങ്കിലും ശ്രമിക്കുക.

3

വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയെ ബ്രിട്ടീഷ് പട്ടാളം വെടിവെച്ചു കൊന്ന കുന്നിൻ്റെ മുകളിലാണ് അദ്ദേഹത്തിൻ്റെ നാമധേയത്തിൽ പണിത മലപ്പുറം മുനിസിപ്പൽ ടൗൺഹാൾ തല ഉയർത്തി നിൽക്കുന്നത്‌. ആലി മുസ്ല്യാരുടെ നാടായ നെല്ലിക്കുന്നിലാണ് മഞ്ചേരി മുനിസിപ്പാലിറ്റി നിർമ്മിച്ച സ്മാരക സൗധം നെഞ്ചുവിരിച്ച് നിൽക്കുന്നത്. ആർക്കും ഒരലോസരവും ഇന്നുവരെ അവയൊന്നും ഉണ്ടാക്കിയിട്ടില്ല. ഹൈന്ദവ-മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ സൗഹൃദം കളിയാടുന്ന മണ്ണിൽ ആരും വർഗീയ വിഷം ചീറ്റരുത്. പ്ലീസ്....'

ദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

4

മുസ്ലീം ലീഗ് നേതാവ് നജീബ് കാന്തപുരവും കഴിഞ്ഞ ദിവസം ശശികലയ്ക്ക് മറുപടി നൽകി രംഗത്ത് വന്നിരുന്നു. നജീബ് കാന്തപുരത്തിന്റെ കുറിപ്പ്: ' വാരിയം കുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജിയുടെ പേരിൽ മാത്രമല്ല. മലബാറിലെ ധീര ദേശാഭിമാനികളുടെ ചരിത്രം മായാതെ സൂക്ഷിക്കാൻ ഇനിയും ഒരുപാട്‌ സ്മാരകങ്ങൾ ഉയരും. അതിലൊന്ന് എന്റെ മണ്ഡലത്തിൽ തന്നെ പണിയും. വാഗൺ കൂട്ടക്കൊലയിൽ കൊലചെയ്യപ്പെട്ട ഏറ്റവും കൂടുതൽ രക്തസാക്ഷികളുള്ളത്‌ പെരിന്തൽമണ്ണയിലെ കുരുവമ്പലത്താണ്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി എത്രയെന്ന് അറിയാമോ? ആസ്തിയിൽ കൂടുതലും ബാങ്ക് നിക്ഷേപം

5

ആ മണ്ണിൽ അവരുടെ ഓർമ്മകൾ മായാതെ സൂക്ഷിക്കാൻ ഒരു ചരിത്ര മ്യൂസിയം അടുത്ത വർഷത്തെ എം.എൽ.എ ഫണ്ട്‌ ഉപയോഗിച്ച്‌ നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്‌. ഇത്‌ ഇപ്പോഴുണ്ടായ തീരുമാനമല്ല. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പെരിന്തൽമണ്ണയിൽ പൊതുജനങ്ങൾക്ക്‌ മുമ്പിൽ പ്രഖ്യാപിച്ചതാണ്‌. ഒന്ന് ഓർമ്മിപ്പിച്ചു എന്നേ ഉള്ളൂ...'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+