• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലോക്സഭ തിരഞ്ഞെടുപ്പ് 2019; കുടുംബയോഗങ്ങളില്‍ രാഷ്ട്രീയം പറഞ്ഞ് ഇ ടി, സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി അന്‍വര്‍, ഒപ്പമെത്താന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി രമയും

  • By Desk

മലപ്പുറം: കുടുംബയോഗങ്ങളില്‍ രാഷ്ട്രീയം പറഞ്ഞ് പൊന്നാനി ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.ടി. മുഹമ്മദ് ബഷീര്‍ മുന്നേറുമ്പോള്‍, പ്രചരണം വ്യാപിപ്പിച്ച വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജനഹൃദയം കീഴടക്കുകയാണ് എല്‍.ഡി.എ്ഫ് സ്ഥാനാര്‍ഥി പി.വി അന്‍വര്‍. എന്നാല്‍ ഇരുവര്‍ക്കും ഒപ്പം പ്രചരണത്തില്‍ മുന്നേറാന്‍ ശ്രമിക്കുകയാണ് എന്‍.ഡി.എ സ്ഥാനാര്‍ഥി പ്രൊഫ വി ടി.രമ.

തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

ആരാണ് തേജസ്വി സൂര്യ? കര്‍ഷകരുടെ അവകാശങ്ങള്‍ ഉയര്‍ത്തി പിടിച്ച അഭിഭാഷകന്‍!!

പൊന്നാനി മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ ചൊവ്വാഴ്ച്ച തിരൂരങ്ങാടി മണ്ഡലത്തില്‍ പര്യടനം നടത്തി. വൈകീട്ട് മൂന്ന് മണിയോടെ പരപ്പനങ്ങാടി കെ.ടി. നഗറില്‍ ആരംഭിച്ച പര്യടനം അങ്ങാടി പരപ്പനങ്ങാടി, കോളനി പരപ്പനങ്ങാടി, ആനപ്പടി നടുവ, ചുടലപ്പറമ്പ്, കരിപറമ്പ് തിരൂരങ്ങാടി, വെന്നിയൂര്‍,കൊടക്കല്ല്- തെന്നല,കുണ്ടൂര്‍ അത്താണി നന്നമ്പ്ര, തെയ്യാല, പൂക്കിപറമ്പ്, തെന്നല, ചെട്ടിയാംകിണര്‍, പെരുമണ്ണ ,കുറുകത്താണി, ചുടലപ്പാറ-എടരിക്കോട് പ്രദേശങ്ങളിലെ സ്വീകരണത്തിനുശേഷം അമ്പലവട്ടം സമാപിച്ചു. പരപ്പനങ്ങാടിയിലെ മത്സ്യതൊഴിലാളികള്‍ ആവേശത്തോടെയാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്.

ഓരോ കേന്ദ്രങ്ങളിലും സെല്‍ഫി എടുക്കാന്‍ കുട്ടികളും യുവാക്കളും തിരക്കു കൂട്ടി. പടക്കം പൊട്ടിച്ചും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്ഥാനാര്‍ഥിയെ ആനയിച്ചത്. സ്വീകരണ കേന്ദ്രങ്ങളില്‍ പി.വി. അന്‍വറിനോടെപ്പം ഇടതുമുന്നണി നേതാക്കളായ വി.പി. അനില്‍, സി.എച്ച് ആഷിഖ്, സുരേഷ്, സി.ഇബ്രാഹിം കുട്ടി, തയ്യില്‍ അലവി, മുഹമ്മദ് മാസ്റ്റര്‍,നിയാസ് പുളിക്കലകത്ത്, സി.പി. അന്‍വര്‍ സാദാത്ത്, ഇല്യാസ് കുണ്ടൂര്‍, ലത്തീഫ് കുരിക്കള്‍, കെ.കെ ജയചന്ദ്രന്‍, വി പി സോമസുന്ദരന്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.

ഇ ടിയുടെ പ്രചാരണം മുന്നോട്ട്

കുടുംബയോഗങ്ങളില്‍ രാഷ്ട്രീയം പറഞ്ഞ് ഇ. ടിയുടെ പ്രചാരണം മുന്നോട്ട്. ദേശീയ രാഷ്ര്ടീയം, വികസന കാര്യങ്ങള്‍ എന്നിവയാണ് ഇ. ടിയുടെ പ്രചരണ വിഷയങ്ങള്‍. അനാവശ്യവിവാദങ്ങളില്‍ നിന്നും, കേവല ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞ് നിന്നുള്ള പ്രഭാഷണങ്ങളുമായാണ് പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ മുന്നേറുന്നത്. മാറാക്കര, പൊന്മള, കോട്ടക്കല്‍, എടയൂര്‍, വളാഞ്ചേരി, ഇരിമ്പിളിയം പഞ്ചായത്തുകളില്‍ കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുത്തു. വൈകുന്നേരം കുറ്റിപ്പുറത്ത് നിന്ന് കാവുംപുറം വരെ റോഡ് ഷോയും നടത്തി.നെഹ്‌റു ഭക്ഷ്യ സ്വയം പര്യാപ്തത കൊണ്ട് വരുമെന്ന് പ്രഖ്യാപിച്ചപ്പോഴും രാജ്യത്ത് പരിഹസിച്ചവരുണ്ടായിരുന്നുവെന്ന് ഇ. ടി പറഞ്ഞു. ഇപ്പോള്‍ മിനിമം വേതനം ഉറപ്പാക്കു രാഹുല്‍ ഗാന്ധിയുടെ ന്യായ് ഫോര്‍ ഇന്ത്യ പദ്ധതിയെ പരിഹസിക്കുവര്‍ അവരുടെ തുടര്‍ച്ചക്കാരാണെന്ന് ഇ. ടി പറഞ്ഞു. എന്നാല്‍ അദ്ഭുതകരമായ രീതിയില്‍ നെഹ്‌റു പദ്ധതികള്‍ നടപ്പാക്കുകയും ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന സാഹചര്യം രാജ്യത്ത് വരികയും ചെയ്തുവെന്നും ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിടി രമ താനൂര്‍ മണ്ഡലത്തില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി

പൊന്നാനി മണ്ഡലം എന്‍.ഡി എ സ്ഥാനാര്‍ഥി പ്രൊഫ വി ടി.രമ താനൂര്‍ മണ്ഡലത്തില്‍ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. രാവിലെ ശോഭാ പറമ്പ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് പ്രചരണം ആരംഭിച്ചത്, തുടര്‍ന്ന് താനൂര്‍ അമൃതാനന്ദമയീമഠത്തില്‍ എത്തി മഠാധിപതി ബ്രഹ്മചാരിണി അതുല്യ മൃതചൈതന്യയില്‍ നിന്നും അനുഗ്രഹം വാങ്ങി. ശേഷം തൃക്കൈക്കാട്ട് മഠം, കൊല്ലിയേരി തറവാട്, എന്നിവ സന്ദര്‍ശിച്ചു, ചിറക്കലിലും കാരാട് കോളനിയിലും തൊഴിലുറപ്പ് തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു.പിന്നീട് ഒഴൂര്‍ തറക്കല്‍ ഭഗവതീ ക്ഷേത്ര പ്രതിഷ്ഠാദിനാഘോഷത്തിലും പങ്കെടുത്തു.തുടര്‍ന്ന് താനാളൂരിലും, ചെറിയമുണ്ടത്തും നടന്ന കുടുംബയോഗങ്ങളിലും പങ്കെടുത്തു. , ഒഴൂര്‍ വിദ്യാനികേതനിലും, സന്ദര്‍ശനം നടത്തി.കൂടാതെ താനൂര്‍ മുനിസിപ്പാലിറ്റി, താനാളൂര്‍, ഒഴൂര്‍, ചെറിയമുണ്ടം, പൊന്‍ മുണ്ടം പഞ്ചായത്ത് കളിലെ പ്രമുഖ വ്യക്തികളെയും, അടിയന്തിരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചവരേയും നേരില്‍ കണ്ട് വോട്ട് അഭ്യര്‍ത്ഥന നടത്തി.സ്ഥാനാര്‍ത്ഥിയോടൊപ്പം ബി.ജെ.പി ദേശീയ സമിതി അംഗം കെ.ജിനചന്ദ്രന്‍ മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി അംഗം ഗീതാ മാധവന്‍, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി കെ.മല്ലിക, ബി.ജെ.പിതാനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.വിജയകുമാര്‍, താനൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ടി.അറമുഖന്‍, ടി.ഹരിദാസന്‍, കെ.പ്രഭാകരന്‍, കെ.പ്രിയേഷ് എന്നിവരുമുണ്ടായിരുന്നു

Malappuram

English summary
Lok sabha elections 2019: Candidates election campaign in Ponnani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more