മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെണ്‍കുട്ടികളെ പീഡിപ്പിച്ചകേസില്‍ മുങ്ങിയ മലപ്പുറത്തെ യൂത്ത്‌ലീഗ് നേതാവിനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കും, പ്രതി വിദേശത്തേക്കു കടന്നതായും സംശയം

  • By Desk
Google Oneindia Malayalam News

മലപ്പുറം: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പരാതിയില്‍ ആരോപണ വിധേയനായ യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ ഉപാധ്യക്ഷനും സ്‌കൂളിലെ അധ്യാപകനമായ എന്‍.കെ അഫ്‌സല്‍ റഹ്മാനെ പിടികൂടാന്‍ ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ്.


സ്‌കൂളിലെ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ അഫ്‌സല്‍ റഹ്മാനെതിരെ പോക്‌സോ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് പോലീസ് ലൂക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുന്നത്. ഹഫ്‌സല്‍ വിദേശത്തേക്കു കടന്നതായി പോലീസ് സംശയിക്കുന്നുണ്ട്.

afsalrahmanrapeaccused-

കോഡൂര്‍ ചെമ്മങ്കടവ് പിഎംഎസ്എ എംഎ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഉര്‍ദു അധ്യാപകനും യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റുമായ ഹഫ്‌സല്‍ റഹ്മാനെതിരെ കഴിഞ്ഞ ശനിയാഴ്ചയാണ് സ്‌കൂളിലെ 19 കുട്ടികള്‍ പ്രിന്‍സിപ്പലിനു പരാതി നല്‍കിയത്. തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു.

ആരോപണമുന്നയിച്ച വിദ്യാര്‍ഥികളുടെ മൊഴിയെടുത്ത പൊലീസ് മൂന്ന് കുട്ടികളുടെ മൊഴി മജിസ്‌ട്രേട്ടിനു മുന്‍പിലും രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരായ വിദ്യാര്‍ഥികളുടെ പേരുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിലും അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയ മറ്റു കുട്ടികളുടെ പേര് വിവരങ്ങള്‍ പുറത്തുചോര്‍ന്നതിനെ കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

പരാതിക്കാരായ കുട്ടികളുടെ വീട്ടില്‍ ലീഗ് നേതാക്കള്‍ചെന്ന്് പരാതി പിന്‍വലിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയതായി ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. യൂത്ത്‌ലീഗിന്റെ സംസ്ഥാന ജാത നടക്കുന്നതില്‍ കേസ് വഷളാക്കാതെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. താന്‍പഠിപ്പിക്കുന്ന സ്‌കൂളിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച പരാതിയിലാണ് അഫ്‌സലിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

പോക്സോ വകുപ്പിലെ 9.10 വകുപ്പുകള്‍ പ്രകാരമാണ് മലപ്പുറം പോലീസ് കേസെടുത്തത്. പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞാന്‍ ഏഴുവര്‍ഷം മുതല്‍ ജീവപരന്ത്യംവരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പോലീസ് ചുമത്തിയിട്ടുള്ളത്. സാധാര കേസുകളില്‍ പോക്സോ 3, 4 വകുപ്പുകള്‍ചേര്‍ത്തേണ്ട കേസില്‍ പ്രതി അധ്യാപകനും കുട്ടികളുടെ സംരക്ഷകനുമായതിനാലാണ് കഠിനമായ വകുപ്പുകള്‍തന്നെ ചുമത്തിയിട്ടുള്ളത്. ഇത്തരംകേസുകളില്‍ പ്രതി സാധാരണക്കാരാണെങ്കില്‍ മൂന്നും നാലും വകുപ്പ് പ്രകാരം മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്.

പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ കഴിഞ്ഞ ദിവസം സ്‌കൂളില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സ്‌കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറും എം.എസ്.എഫിന്റെ മുന്‍ സംസ്ഥാന ട്രഷറര്‍ കൂടിയായ പ്രതിയെ രാഷ്ട്രീയപരമായ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. എന്‍.എസ്.എസ് ക്യാമ്പിനിടെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പെണ്‍കുട്ടികളുടെ പരാതി. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും നാട്ടുകാരും പരാതിയുമായി സ്‌കൂളിലെത്തിയിരുന്നു.

Malappuram
English summary
lookout notice to molestation case accused from malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X