മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്യാടന്‍ ഷൗക്കത്തോ കെപി നൗഷാദലിയോ... എഐസിസി പ്രതിനിധിക്ക് മുമ്പില്‍ മലപ്പുറം നേതാക്കള്‍

Google Oneindia Malayalam News

മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസിനെ ആര് നയിക്കും. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം കണ്ടെത്താന്‍ സാധിക്കാതെ കോണ്‍ഗ്രസ് നേതാക്കള്‍. പലരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട് എങ്കിലും ഒരു നേതാവിനെ തിരഞ്ഞെടുക്കാന്‍ നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ജില്ലയിലെ നേതാക്കളുടെ പ്രതികരണം അറിയാന്‍ എഐസിസി സെക്രട്ടറി പിവി മോഹനന്‍ ഇന്ന് മലപ്പുറത്തെത്തി. മണ്ഡലം തലം വരെയുള്ള ജില്ലയിലെ നേതാക്കളില്‍ നിന്ന് അദ്ദേഹം അഭിപ്രായം തേടി.

കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ലക്ഷ്യം ബിജെപിക്കെതിരായ വന്‍ സഖ്യം... മമതയ്ക്ക് പിന്നാലെ ഘോഷ്കോണ്‍ഗ്രസ് വേറിട്ട നീക്കത്തിന്; ലക്ഷ്യം ബിജെപിക്കെതിരായ വന്‍ സഖ്യം... മമതയ്ക്ക് പിന്നാലെ ഘോഷ്

ആര്യാടന്‍ ഷൗക്കത്തിന് തന്നെയാണ് സാധ്യത എന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ കെപിസിസി സെക്രട്ടറി നൗഷാദലിയും ഡിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്ന പ്രധാന വ്യക്തിയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂരിലെ സ്ഥാനാര്‍ഥി പട്ടികയില്‍ സാധ്യത കല്‍പ്പിച്ചിരുന്ന വ്യക്തി കൂടിയാണ് നൗഷാദലി. മാത്രമല്ല, ലക്ഷദ്വീപ് വിഷയത്തില്‍ അദ്ദേഹം നടത്തിയ നിയമ ഇടപെടലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

p

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

ജില്ലയിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ശക്തനും ജനകീയനുമായ ഒരാള്‍ വേണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ ജില്ലയിലെ നേതാക്കളുടെ അഭിപ്രായം തേടാനാണ് പ്രതിനിധിയെ അയച്ചത്. എന്നിട്ടും വ്യക്തമായ ചിത്രം ആയില്ല എന്നാണ് വിവരം. ഇത്തവണ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുത്തത് ഗ്രൂപ്പ് സമവാക്യങ്ങള്‍ മറികടന്നായിരുന്നു. സമാനമായ രീതി മലപ്പുറം ഡിസിസി തിരഞ്ഞെടുപ്പിലും അവലംബിച്ചാല്‍ കെപി നൗഷാദലിക്ക് സാധ്യതയേറും.

നെഗറ്റീവ് പബ്ലിസിറ്റിയാണ് ലക്ഷ്യം; എന്റെ പട്ടി വിഷമിക്കും... 'ഡിംപല്‍ പീഡന' ത്തില്‍ തുറന്നടിച്ച് മജ്‌സിയനെഗറ്റീവ് പബ്ലിസിറ്റിയാണ് ലക്ഷ്യം; എന്റെ പട്ടി വിഷമിക്കും... 'ഡിംപല്‍ പീഡന' ത്തില്‍ തുറന്നടിച്ച് മജ്‌സിയ

അതേസമയം, കെപിസിസി ജനറല്‍ സെക്രട്ടറി വിഎസ് ജോയിയുടെ പേരും പരിഗണനയിലുണ്ട് എന്നാണ് ചില നേതാക്കളുടെ പ്രതികരണം. മലപ്പുറത്ത് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കുന്നതാണ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് നല്ലത് എന്ന നിലപാടാണ് ഒരു വിഭാഗം മുന്നോട്ട് വച്ചത്. എഐസിസി പ്രതിനിധി സംസ്ഥാന നേതൃത്വത്തിന് വൈകാതെ റിപ്പോര്‍ട്ട് കൈമാറും.

ഇരു ഗ്രൂപ്പുകളുടെയും പിന്തുണയുണ്ട് എന്നതാണ് ആര്യാടന്‍ ഷൗക്കത്തിന് സാധ്യത വര്‍ധിക്കാന്‍ കാരണം. എന്നാല്‍ ഇതില്‍ എതിര്‍പ്പുമായി എ, ഐ ഗ്രൂപ്പുകളിലെ ചിലര്‍ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പിന് അതീതനായ ഒരാളെ തിരഞ്ഞെടുക്കുമോ എന്ന ചോദ്യം ഉയരുന്നത്.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
18,531 Cases In Kerala Today | Oneindia Malayalam

Malappuram
English summary
Malappuram DCC President: Aryadan Shoukath and KP Noushadali names are discussing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X