മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം: ഇരകളെ സഹായിച്ച് പെരുന്നാള്‍ ആഘോഷങ്ങള്‍, പള്ളികള്‍ കേന്ദ്രീകരിച്ച് ബക്കറ്റ് പിരിവ്

പ്രളയം: ഇരകളെ സഹായിച്ച് പെരുന്നാള്‍ ആഘോഷങ്ങള്‍, പള്ളികള്‍ കേന്ദ്രീകരിച്ച് ബക്കറ്റ് പിരിവ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. മസ്ജിദുകളിലും ഈദിഗാഹുകളിലും രാവിലെ പെരുന്നാള്‍ നമസ്‌കാരവും പ്രഭാഷണങ്ങളും നടന്നു. പതിനായിരക്കണക്കിന് വിശ്വാസികള്‍ നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നു. പ്രളയദുരിതത്തിന് ഇരയാവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ യാണ് ഇത്തവണ പെരുന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. ആഘോഷപ്പൊലിമയും കരിമരുന്ന് പ്രയോഗങ്ങളും കുറച്ചും പലരും പ്രളയബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍. മറ്റൊരു വിഭാഗം പെരുന്നാളിന് പുതുവസ്ത്രങ്ങള്‍വരെ ഉപേക്ഷിച്ച് ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കോഡൂര്‍ പഞ്ചായത്ത് യൂത്ത്‌ലീഗ് സെക്രട്ടറി ടി.മുജീബ് അടക്കമുളളവര്‍ ഇത്തരത്തില്‍ ഇത്തവണ പുതുവസ്ത്രം വാങ്ങിയില്ല.


മസ്ജിദുകളിലും പ്രത്യേകം തയ്യാറാക്കിയ ഈദ്ഗാഹുകളിലുമാണ് പെരുന്നാള്‍ നമസ്‌ക്കാരങ്ങള്‍ നടന്നത്. ശേഷം കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക പ്രാര്‍ഥനകളും നടന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഭൂരിഭാഗം പള്ളികളിലെ ഇമാമുമാരും വിശ്വാസികളോട് ആഹ്വാനം ചെയ്തു.

donationcollection-

ശേഷം വീടുകളിലും പ്രത്യേകം തയ്യാറാക്കിയ മറ്റുസ്ഥലങ്ങളിലും മൃഗങ്ങളെ ബലിയര്‍പ്പിച്ചു. ഇതിന്റെ മാംസം പാവപ്പെട്ടവര്‍ക്കും ബന്ധുക്കള്‍ക്കും വീട്ടുകാര്‍ക്കും വിതരണം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനകോടികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ പ്രളയത്തില്‍ ഇരയായവരോടും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയില്‍ ആഘോഷങ്ങളുടെ പൊലിമ കുറഞ്ഞു.

വിവിധ സംഘടനകളും സ്ഥാപനങ്ങളും ആഘോഷപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഭവസമാഹരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പെരുന്നാള്‍ നമസ്‌ക്കാര ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ബക്കറ്റുപിരുവളും നടന്നു. കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളുടെ പൊലിമ ചെറിയ രീതിയില്‍ കുറഞ്ഞെങ്കിലും വൈകിട്ടോടെ മലപ്പുറം കോട്ടക്കുന്ന് അടക്കമുള്ള ടൂറസിസ്റ്റ് കേന്ദ്രങ്ങളില്‍ ആളുകളുടെ തിരക്ക് വര്‍ധിച്ചു. മലപ്പുറത്തെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് സംഘം നേരത്തെ തന്നെ റോഡോരങ്ങളില്‍ സജ്ജമായിരുന്നു. തുടര്‍ന്ന് വൈകിട്ട് ഏഴോടെ കോട്ടക്കുന്നിലേക്കുള്ള വാഹനഗതാഗതത്തില്‍ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. വണ്‍വെ രീതിയില്‍ മലപ്പുറം കെ.എസ്.ആര്‍.ടി ഡിപ്പോയോട് ചേര്‍ന്നുള്ള റോഡും പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിനടുത്തുള്ള റോഡിലും കോട്ടക്കുന്നിലേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കരിമരുന്ന് ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ കുറവായിരുന്നു.

Malappuram
English summary
malappuram local news about donation to flood victims of kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X