മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീപ്പ് ഡ്രൈവറായിരുന്ന കബീര്‍ വാണത് മൂന്നു കോടിയുടെ മണിമാളികയില്‍, മനാഫ് വധക്കേസിലെ പ്രതിയുടെ ജീവിതം സിനിമാകഥപോലെ!!

Google Oneindia Malayalam News

മലപ്പുറം: നിലമ്പൂരിലെ മനാഫ് വധക്കേസില്‍ പോലീസില്‍ കഴടങ്ങിയ പ്രതി ജാബിര്‍ എന്ന കബീറിന്റെ ജീവിതം സിനിമാകഥപോലെ. മഞ്ചേരി കോടതിയില്‍ കീഴടങ്ങിയ പ്രതി നേരത്തെ ജീപ്പ് ഡ്രൈവറായിരുന്നു. ഇന്ന് നിലവില്‍ നാട്ടില്‍ ജീവിച്ചിരുന്നത് മൂന്നു കോടിരൂപയുടെ മണിമാളികയിലാണ്.

മനാഫ് വധക്കേസില്‍ പ്രതിയായി ഗള്‍ഫിലേക്ക് മുങ്ങുമ്പോള്‍ എളമരത്തെ ജീപ്പ് ഡ്രൈവറായിരുന്നു കബീര്‍. പിന്നീട് മടങ്ങിയെത്തിയത് സിനിമാക്കഥകളെപ്പോലും വിസ്മയിപ്പിക്കുന്ന തരത്തില്‍ കോടീശ്വരനായാണ്.

manaf-murder

മനാഫ് വധക്കേസിലെ പ്രതി കബീറിന്റെ മൂന്നുകോടി രൂപ വിലവരുന്ന വീട്. ഇന്‍സെറ്റില്‍ കബീര്‍.

ഇടക്കിടക്ക് ഗള്‍ഫില്‍പോയിവരുന്ന കബീര്‍ മപ്രത്ത് ഏതാണ്ട് ഒരേക്കര്‍ സ്ഥലത്ത് നീന്തല്‍ക്കുളമടക്കമുള്ള ആധുനിക സൗകര്യങ്ങളെല്ലാമുള്ള മൂന്നു കോടി രൂപ വിലമതിക്കുന്ന മണിമാളികയാണ് പണിതുയര്‍ത്തിയത്. സമീപത്തെ കുന്നില്‍ രണ്ടു വേനല്‍ക്കാല വസതികള്‍ വേറെയും.

പലയിടങ്ങളിലായി കോടികളുടെ ഭൂസ്വത്തും.

കബീര്‍ അടക്കം ഒളിവിലുള്ള നാലു പ്രതികളെ പിടിക്കണമെന്ന ആവശ്യവുമായി മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചപ്പോഴും കബീര്‍ നാട്ടില്‍ സസുഖം വാണു.

പ്രതികളെക്കുറിച്ച് കോടതി പോലീസ് റിപ്പോര്‍ട്ട് തേടിയപ്പോള്‍ ഇവരുടെ വീടുകളില്‍ ചെന്ന് അന്വേഷിച്ചെന്നും മുനീബ് നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത്് താമസിക്കുകയാണെന്നും ഒളിവില്‍ പോയെന്നും കബീറും അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് , മാലങ്ങാടന്‍ ഷെരീഫ് എന്നിവര്‍ ഗള്‍ഫിലാണെന്നുമായിരുന്നു എടവണ്ണ എസ്.ഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ലുക്കൗട്ട് നോട്ടീസ് ഇറക്കി മൂന്നു മാസത്തിനകം ഇവരെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മലപ്പുറം ജില്ലാ പോലീസ് ചീഫിനോട് ഉത്തരവിട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ല.

പിണറായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതെന്തിന്? വിശദീകരണവുമായി കുറിപ്പ് വൈറല്‍പിണറായി അമേരിക്കയില്‍ ചികിത്സയ്ക്ക് പോയതെന്തിന്? വിശദീകരണവുമായി കുറിപ്പ് വൈറല്‍

മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ്, എളമരം മപ്രത്ത് കബീര്‍ താമസിക്കുന്നതായുള്ള വിവരം എടവണ്ണ പോലീസിനു നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പ്രതിയ അറസ്റ്റ് ചെയ്യാനുള്ള വാറണ്ട് വാഴക്കാട് പോലീസിനു കൈമാറിയെന്നായിരുന്ന മറുപടി. വാഴക്കാട് പോലീസും അനങ്ങിയില്ല.

ഇടക്കിടക്ക് ഗള്‍ഫില്‍പോയിവരുന്ന കബീര്‍ കഴിഞ്ഞ മൂന്നു മാസമായി നാട്ടില്‍ തന്നെയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്തെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇയാളുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ്. അറസ്റ്റു ചെയ്യേണ്ട എസ്.ഐയും സുഹൃത്ത്. പോലീസുകാരുടെ ഉറ്റമിത്രം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടില്‍ സല്‍ക്കാരം. നാട്ടുകാര്‍ക്ക് കൈയ്യയച്ച് സഹായവും സംഭാവനകളും. മനാഫ് വധക്കേസിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചവരോടൊല്ലാം ഒന്നാം സാക്ഷി കൂറുമാറിയതോടെ പി.വി അന്‍വറിനൊപ്പം വെറുതെവിട്ടവരില്‍ താനുമുണ്ടെന്നു വിശ്വസിപ്പിച്ചു. എന്നാല്‍ അറസ്റ്റു വാറണ്ടുള്ള കൊലപാതകക്കേസ് പ്രതിയാണെന്ന സത്യമറിയുന്ന പോലീസുകാര്‍ അറസ്റ്റു ചെയ്യാന്‍ മെനക്കെട്ടില്ല. അറസ്റ്റു ചെയ്താല്‍ പത്രങ്ങളില്‍ പടംവരുന്നത് ഒഴിവാക്കാന്‍ കീഴടങ്ങാന്‍ സഹായം ഒരുക്കി സംരക്ഷിക്കുകയും ചെയ്തു.

Malappuram
English summary
Malappuram Local News:about manaf murder culprit life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X