മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാണക്കാട് സാദിഖലി തങ്ങള്‍ ആവശ്യപ്പെട്ടു: വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന രാജി വെച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടതോടെ വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജി വെച്ചു. മുസ്ലിം ലീഗ് നേതൃത്വത്തിന്റേയും ലീഗ് കൗണ്‍സിലര്‍മാരുടെയും വികസന വിരോധമാണ് തന്റെ രാജിക്ക് കാരണമെന്ന് ഷാഹിന പറഞ്ഞു. ഇന്നലെ വൈകിട്ട് 4 .30 ഓടെ നഗരസഭാ സെക്രട്ടറിക്കാണ് ഷാഹിന രാജി സമര്‍പ്പിച്ചത്.


വളാഞ്ചേരി നഗരസഭയില്‍ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാങ്കേതികത്വം പറഞ് സ്റ്റാന്‍ഡിങ് കമ്മറ്റികള്‍ തടസ്സം നില്‍ക്കുന്നതായും ഇവര്‍ക്ക് അനുകൂലമായി നിലപാടെടുത്ത മുനിസിപ്പല്‍ ലീഗ് നേതൃത്വത്തിന്റെ നടപടിയിലും പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് ഷാഹിന പറയുന്നു. മാസങ്ങളായി നഗരസഭാ ഭരണ സമിതിയില്‍ പ്രതിസന്ധി നിലനിന്നിരുന്നു. ചെയര്‍പേഴ്‌സണെതിരെ ലീഗ് അംഗങ്ങള്‍ തന്നെ നേതൃത്വത്തെ സമീപിച്ചിരുന്നു.

shahinachairperson

കഴിഞ്ഞ മാസം 31 ന് സ്ഥാനങ്ങള്‍ രാജി വെക്കുന്നതായി കാണിച്ച് മുനിസിപ്പല്‍ ലീഗ് നേതൃത്വത്തിന് ഷാഹിന കത്ത് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ നേരിട്ട് കണ്ട് രാജിക്കാര്യം അറിയിച്ചതായി ഷാഹിന പറഞ്ഞു. ഇപ്പോള്‍ രാജി വെക്കേണ്ടതില്ലെന്ന് തങ്ങള്‍ നിര്‍ദ്ദേശിച്ചു. പിന്നീട് മുനിസിപ്പല്‍ ലീഗ് നേതൃത്വത്തോട് കാര്യം അന്വേഷിച്ച ശേഷം രണ്ടു മണിക്കൂറിന് ശേഷം തങ്ങള്‍ രാജി വെക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് രാജി. ലീഗ് നേതൃത്വം നിര്‍ബന്ധിച്ചത് കൊണ്ടാണ് അധ്യാപികയായ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ സഹപ്രവര്‍ത്തകരായ ചിലരുടെ പ്രവൃത്തി രാഷ്ടരീയത്തോട് വിമുഖത തോന്നാന്‍ കാരണമായെന്നും ഷാഹിന പറഞ്ഞു. ഷാഹിന രാജി വെച്ചതോടെ ഡിവിഷന്‍ 28 ല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. വളാഞ്ചേരിയുടെ വികസന കാര്യത്തില്‍ പാര്‍ട്ടിയുടെ നിലപാടില്‍ ലീഗ് അണികള്‍ക്കിടയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. അതെ സമയം മുനിസിപ്പല്‍ ഭാരസമിതിയുടെ പരാജയമാണ് ചെയര്‍പേഴ്‌സന്റെ രാജിക്ക് കാരണമായതെന്നും ഭരണസമിതി രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ടി.പി. അബ്ദുല്‍ ഗഫൂര്‍ ആവശ്യപ്പെട്ടു.

Malappuram
English summary
malappuram local news about resignation of valanchery municipality chairperson.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X