മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തോട് എല്‍ഡിഎഫിന്റെ അവഗണന: തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തുവരുമെന്ന് യുഡിഎഫ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഇടതു സര്‍ക്കാരിന് മലപ്പുറത്തോട് ചിറ്റമ്മ നയമാണെന്നും ഒന്നും നല്‍കിയില്ലെങ്കിലും ഇവിടെയുള്ളത് നിലനിര്‍ത്താനെങ്കിലും സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഡിഡിസി പ്രസിഡന്റ് വി.വി പ്രകാശ് പറഞ്ഞു. മലപ്പുറത്തുനിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള ലോഫ്‌ളോര്‍ ബസ്സുകള്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടി പുനപരിശോധിക്കുകയെന്നാവശ്യപ്പെട്ട് പി. ഉബൈദുല്ല എം.എല്‍.എയുടെ നേതൃത്വത്തില്‍ മലപ്പുറം മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികള്‍ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുസര്‍ക്കാര്‍ വികസന കാര്യത്തില്‍ വട്ടപൂജ്യമാണ്, യുഡിഎഫ് സര്‍ക്കാര്‍ ഇവിടെ കൊണ്ടുവന്ന വികസനങ്ങള്‍ പോലും നിലനിര്‍ത്താന്‍ ഇടതു ഭരണത്തിന് കഴിയുന്നില്ല. മലപ്പുറം ജില്ലയോട് എന്നും അവഗണനയാണ്. ഇതിന് അവസാനത്തെ ഉദാഹരണമാണ് മലപ്പുറത്തുനിന്നും നെടുമ്പാശ്ശേരിയിലേക്കുള്ള ലോഫ്‌ളോര്‍ ബസ്സുകള്‍ നിര്‍ത്തലാക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന മലപ്പുറത്തെ ക്യാന്‍സര്‍ സെന്റര്‍ ഇടതുസര്‍ക്കാര്‍ തിരിഞ്ഞുനോക്കാത്തതുകൊണ്ട് നഷ്ടപ്പെട്ടു. അവഗണന തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി യുഡിഎഫ് മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

udf1-15

രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചരവരെയാണ് സത്യാഗ്രഹം നടന്നത്. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. അഡ്വ: കെഎന്‍എ ഖാദര്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ടി.വി ഇബ്രാഹിം എംഎല്‍എ, കെപിസിസി സെക്രട്ടറി വി.എ കരീം, ഇ.മുഹമ്മദ്കുഞ്ഞി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, വി സുധാകരന്‍, സി.പി കാര്‍ത്തികേയന്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിമാരായ ഉമ്മര്‍ അറക്കല്‍, നൗഷാദ് മണ്ണിശ്ശേരി, യൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുളളമ്പാറ, ഡിസിസി സെക്രട്ടറിമാരായ പി.എ മജീദ് പ്രസംഗിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൊബൈല്‍ ഫോണിലൂടെ സത്യഗ്രഹത്തെ അഭിവാദ്യം ചെയ്തു. പി ഉബൈദുല്ല എംഎല്‍എ സമാപന പ്രസംഗം നടത്തി. മലപ്പുറം മണ്ഡലം മുസ്‌ലിംയൂത്ത് ലീഗ് കമ്മിറ്റി, മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി, എസ്ടിയു എന്നിവര്‍ സത്യഗ്രഹത്തിന് അഭിവാദ്യമര്‍പ്പിച്ച് നഗരത്തില്‍ പ്രകടനം നടത്തി.

Malappuram
English summary
Malappuram Local News about udf against ldf's avoidence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X