മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാങ്ക് അക്കൗണ്ടില്‍ ഉടമകള്‍ അറിയാതെ കോടികള്‍, കേസെടുക്കാന്‍ പറ്റില്ലെന്നു പോലീസ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോട്ടയ്ക്കലിലെ എസ്ബിഐ ശാഖയില്‍ 20പേരുടെ അക്കൗണ്ടിലേയ്ക്ക് ഉടമകളറിയാതെ 19കോടി രൂപയുടെ നിക്ഷേപമെത്തിയ സംഭവത്തില്‍ കേസെടുക്കാന്‍ പറ്റില്ലെന്നു പോലീസ്. അപ്രതീക്ഷിതമായി അക്കൗണ്ടില്‍ 97ലക്ഷം രൂപ വന്നതായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരി വെളിപ്പെടുത്തിയതോടെയാണ് കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തിയത്.

ശനിയാഴ്ച ബാങ്ക് സമയത്തിന് ശേഷമാണ് ആര്യവൈദ്യശാലയ്ക്ക് സമീപത്തെ എ.ടി.എമ്മില്‍ ജീവനക്കാരി ബാലന്‍സ് പരിശോധിച്ചത്. ഞായര്‍ ബാങ്ക് അവധിയായതിനാല്‍ കൂടുതല്‍ അന്വേഷിക്കാനും സാധിച്ചില്ല. ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ സാലറി അക്കൗണ്ടുകളിലേക്കാണ് 97ലക്ഷം രൂപ മുതല്‍ വ്യത്യസ്ത തുകകള്‍ നിക്ഷേപിക്കപ്പെട്ടത്. ചിലര്‍ക്ക് ഇതു സംബന്ധിച്ച മെസേജും ലഭിച്ചിട്ടുണ്ട്. 40കോടി രൂപ നിക്ഷേപിക്കപ്പെട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും 19കോടി രൂപയാണ് ഔദ്യോഗിക കണക്ക്.

ATM statement

സംഭവം വിവാദമായതോടെ അക്കൗണ്ടിലേക്ക് പണമിട്ടത് മനഃപൂര്‍വമാണെന്ന വാദവുമായി എസ്.ബി.ഐ രംഗത്തെത്തി. കൈ.വൈ.സി മാനദണ്ഡം പാലിക്കാത്ത അക്കൗണ്ടുകളിലെ ഇടപാടുകള്‍ മരവിപ്പിക്കാന്‍ ഉയര്‍ന്ന തുക മൈനസ് ക്രെഡിറ്റ് ചെയ്യാറുണ്ട്. ഇതോടെ പ്രശ്‌നം പരിഹരിക്കാന്‍ ബന്ധപ്പെടുന്ന ഉടമയില്‍ നിന്ന് കൈ.വൈ.സി രേഖകള്‍ വാങ്ങുകയാണ് ചെയ്യാറ്. നിക്ഷേപിക്കപ്പെട്ട തുകയിലെ മൈനസ് കാണാതെ പോയതാണ് പരാതിക്ക് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. മരവിപ്പിച്ച അക്കൗണ്ടുകള്‍ ആധാറുമായും ബന്ധിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു നടപടിയെന്നും ആരുടെ അക്കൗണ്ടിലേക്കും പണം എത്തിയിട്ടില്ലെന്നും എസ്.ബി.ഐ അധികൃതര്‍ അറിയിച്ചു.

അസാധാരണമായ ഇടപാടിന്റെ പശ്ചാത്തലത്തില്‍ അക്കൗണ്ട് മരവിപ്പിച്ചതോടെ ശമ്പളമടക്കം പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി പലരും. വിരലടയാളം ഉള്‍പ്പെടെ ശേഖരിച്ചാണ് അത്യാവശ്യക്കാര്‍ക്ക് പണം എടുക്കാന്‍ ബാങ്ക് അനുവദിച്ചത്. അതേസമയം സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് അക്കൗണ്ട് ഉടമകള്‍ ആരോപിക്കുന്നത്.

കെ.വൈ.സി മാനദണ്ഡം പാലിക്കാത്തവരുടെ അക്കൗണ്ടിലേക്കാണ് മൈനസ് തുക എത്തിയതെന്നും സംഭവത്തില്‍ ദുരൂഹതയില്ലെന്നും കോട്ടയ്ക്കല്‍ എസ്.ഐ റിയാസ് ചാക്കീരി പറഞ്ഞു. ആരും പരാതി നല്‍കിയിട്ടില്ല. സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്നും എസ്.ഐ പറഞ്ഞു. ഇവരുടെ അക്കൗണ്ടുകള്‍ ഇനി കെ.വൈ.സി പുതുക്കിയാല്‍ മാത്രമെ സാധാരണ നിലയില്‍ ഇടപാട് നടത്താനാകൂവെന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Malappuram
English summary
Malappuram Local Newsa about bank account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X