Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് നിന്ന് കാണാതായ സൗഹാന്‍ എവിടെ? രാത്രി ഓടിച്ചുപോയ കാറില്‍ ആര്; ദുരൂഹത

മലപ്പുറം: ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാനെ കാണാതായിട്ട് 9 ദിവസം പിന്നിട്ടു. കുട്ടിയെ കണ്ടെത്താന്‍ സാധിക്കാതെ നാട്ടുകാരും പോലീസും. അന്വേഷണം വ്യാപിപ്പിച്ച പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഒരാഴ്ചയിലധികം കുട്ടിക്ക് വേണ്ടി സമീപത്തെ വനത്തിലും മറ്റും തിരച്ചില്‍ നടത്തിയ നാട്ടുകാര്‍ പിന്‍വാങ്ങി.

വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് നിന്ന് കുട്ടിയെ നാട്ടുകാരന്‍ കണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനത്തില്‍ തിരഞ്ഞത്. 150ഓളം പേരാണ് വനത്തില്‍ തിരച്ചിലിന് എത്തിയത്. കൂടാതെ പോലീസും ഡോഗ് സ്‌ക്വാഡുമെല്ലാം ഭാഗമായി. പക്ഷേ, കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി

വീടിനടുത്ത് റോഡിനോട് ചേര്‍ന്ന ഭാഗത്ത് കുട്ടി ഇരിക്കുന്നത് കണ്ടവരുണ്ട്. വനത്തോട് ചേര്‍ന്ന ഭാഗത്ത് നിന്നു കണ്ടുവെന്നും ചിലര്‍ പറയുന്നു. ഇതിന് മുമ്പ് കുട്ടിയെ ഒരു തവണ കാണാതായിട്ടുണ്ട്. എന്നാല്‍ പിന്നീട് തിരിച്ചുവന്നു. സമാനമായ രീതിയില്‍ കുട്ടി തിരിച്ചെത്തുമെന്നാണ് വീട്ടുകാര്‍ കരുതിയത്. പക്ഷേ, തിരിച്ചുവന്നില്ല. തുടര്‍ന്നാണ് വ്യാപകമായ തിരിച്ചില്‍ നടത്താന്‍ തുടങ്ങിയത്.

സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന് നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. പോലീസ് ആദ്യം ഇത് കാര്യമായി എടുത്തിരുന്നില്ല. കുട്ടി തിരിച്ചുവരുമെന്നാണ് പോലീസും കരുതിയത്. പക്ഷേ, വനത്തില്‍ മൊത്തം തിരഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് പോലീസ് വ്യാപകമായ അന്വേഷണം തുടങ്ങിയത്.

p

പുല്‍തകിടില്‍ മാലാഖയെ പോലെ സുന്ദരിയായി നടി എസ്തര്‍ അനില്‍; ഗ്ലാമറസ് ഫോട്ടോഷൂട്ട് വൈറല്‍

കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതയത്. ആ ദിവസം വീടിന്റെ മുന്‍വശത്തെ റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. രാത്രി അത് വേഗത്തില്‍ ഓടിച്ചുപോകുകയും ചെയ്തു. കുട്ടിയെ കാണാതാകുകയും ദുരൂഹത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആ വാഹനവും കുട്ടിയുടെ തിരോധാനവും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. ഇക്കാര്യം പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

സിംപിള്‍ ലുക്കില്‍ മമ്മൂട്ടി; സ്റ്റൈലിഷ് ആയി മോഹന്‍ലാല്‍... താരരാജാക്കന്‍മാര്‍ ദുബായില്‍ വിവാഹ ചടങ്ങില്‍

തുടര്‍ന്നാണ് സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചത്. കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് വീട്ടുകാര്‍ സംശയിക്കുന്നത്. വനത്തില്‍ ഇല്ലെന്നും ഉണ്ടെങ്കില്‍ ഇത്രയും പേര്‍ തിരഞ്ഞിട്ട് കാണേണ്ടതല്ലേ എന്നും വീട്ടുകാര്‍ പറയുന്നു.

മുഹമ്മദ് സൗഹാന് 15 വയസുണ്ട്. മാനസിക അസ്വാസ്ഥ്യമുണ്ടെന്നും പറയപ്പെടുന്നു. എങ്കിലും സംസാരിക്കുന്നതിനോ മറ്റോ കുഴപ്പമില്ല. വീട്ടിലുള്ളവരുമായി എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ടെന്നും അപരിചതരായ ആളുകളോട് മാത്രമാണ് അകല്‍ച്ച കാണിക്കാറെന്നും വീട്ടുകാര്‍ പറയുന്നു. ഒമ്പത് ദിവസം പിന്നിട്ടിട്ടും അന്വേഷണത്തില്‍ യാതൊരു തുമ്പുമുണ്ടായിട്ടില്ല.

ജില്ലയിലെയും സമീപ ജില്ലകളിലേയും പോലീസ് സ്‌റ്റേഷനുകളിലേക്ക് കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. സമാനമായ കേസുകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരുന്നു. അരീക്കോട് എസ്എച്ച്ഒ ലൈജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കേസില്‍ തുമ്പ് ലഭിച്ചില്ലെങ്കില്‍ അന്വേഷണ സംഘത്തെ മാറ്റിയേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+