മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരൂര്‍ മുന്‍സിപ്പാലിറ്റി യുഡിഎഫ് തിരിച്ചുപിടിച്ചു; വിമതര്‍ കൂടെ നിന്നേക്കും, ചെയര്‍മാന്‍ തോറ്റു

Google Oneindia Malayalam News

തിരൂര്‍: തിരൂര്‍ മുന്‍സിപ്പാലിറ്റി ഭരണം യുഡിഎഫിലേക്ക്. 38ല്‍ 19 വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചു. രണ്ടു വിമതരും ജയിച്ചിട്ടുണ്ട്. ചെയര്‍മാന്‍ കെ ബാവ പരാജയപ്പെട്ടു എന്നതാണ് മറ്റൊരു പ്രത്യേകത. എല്‍ഡിഎഫ് 16 സീറ്റിലാണ് ജയിച്ചത്. എന്‍ഡിഎക്ക് ഒരു സീറ്റ് കിട്ടി. കൗണ്‍സിലര്‍മാരായ ഇഹ്‌സാക്ക്, മുഹമ്മദാലി, നാജിറ അഷ്‌റഫ് എന്നിവരും തോറ്റു. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും വിമതരാണ് ജയിച്ചിട്ടുള്ളത്. ഇവര്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതാക്കള്‍. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ ബലത്തിലാണ് എല്‍ഡിഎഫ് ഭരണം നടത്തിയിരുന്നത്. എല്‍ഡിഎഫ് 19, യുഡിഎഫ് 18, എന്‍ഡിഎ 1 എന്ന നിലയിലായിരുന്നു 2015ലെ വിജയം.

p

അതേസമയം, തൊട്ടടുത്ത താനൂര്‍ മുന്‍സിപ്പാലിറ്റിയില്‍ ഭരണം യുഡിഎഫ് നിലനിര്‍ത്തി. 44 ഡിവിഷനുകളില്‍ 31 വാര്‍ഡുകള്‍ യുഡിഎഫ് ജയിച്ചു. ഇതില്‍ 28 വാര്‍ഡുകളില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളും മൂന്ന് വാര്‍ഡുകളില്‍ കോണ്‍ഗ്രസും ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇത്തവണ ജയിച്ചു എന്നത് യുഡിഎഫില്‍ പ്രകടമായ മാറ്റമാണ്. അതേസമയം, ഇടതുപക്ഷത്തിന്റെ മുന്നേറ്റമാണ് എടുത്തു പറയേണ്ടത്. ഇത്തവണ ആറ് സീറ്റുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ജയിച്ചു. ഇതില്‍ ബിജെപിയുടെ സിറ്റിങ് സീറ്റുകളും ഉള്‍പ്പെടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്.

നിലമ്പൂര്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; കോണ്‍ഗ്രസിന്റെ ഏക മുന്‍സിപ്പാലിറ്റിയും നഷ്ടമായി, ബിജെപി 1നിലമ്പൂര്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്; കോണ്‍ഗ്രസിന്റെ ഏക മുന്‍സിപ്പാലിറ്റിയും നഷ്ടമായി, ബിജെപി 1

ബിജെപി തകര്‍ന്നടിയുന്ന സൂചനയും താനൂരില്‍ പ്രകടമായി. ഏഴ് സീറ്റിലാണ് ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്ത് സീറ്റുകള്‍ ലഭിച്ചിരുന്നു. മൂന്നെണ്ണം ഇത്തവണ നഷ്ടമായി. മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റുകളും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പിടിച്ചു. ഇടതു മുന്നേറ്റത്തില്‍ നഷ്ടം വന്നത് മുസ്ലിം ലീഗിനും ബിജെപിക്കുമാണ്.

2015ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ താനൂരില്‍ ബിജെപിയായിരുന്നു പ്രതിപക്ഷത്ത്. ബിജെപിയും മുസ്ലിം ലീഗും ഒത്തുകളി നടത്തുന്നു എന്ന് ഏറെകാലമായുള്ള ആക്ഷേപമാണ്. ഇത്തവണ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തിന് ഒരു കാരണവും അതുതന്നെയായിരുന്നു. താനൂര്‍ മുന്‍സിപ്പാലിറ്റി ഭരണം തങ്ങള്‍ പിടിക്കുമെന്ന് ബിജെപി നേതൃത്വം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ അത് നടന്നില്ല എന്ന് മാത്രമല്ല, ബിജെപിക്ക് മൂന്ന് സീറ്റ് നഷ്ടമാകുകയും ചെയ്തു എന്നതാണ് ഫലം വന്നപ്പോഴുള്ള ചിത്രം.

Recommended Video

cmsvideo
തകര്‍ന്നടിഞ്ഞ് യുഡിഎഫ്, മെച്ചപ്പെട്ട് ബിജെപി | Oneindia Malayalam

Malappuram
English summary
Kerala Local Body Election result: UDF win in Tirur Municipality election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X