കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ക്ക് തിരിച്ചടവ് വേണ്ടാത്ത വായ്പ, ഏക്കറിന് 25000 വരെ, ബിജെപിയുടെ പുതിയ നീക്കം

Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ഷകര്‍ക്ക് തിരിച്ചടവ് വേണ്ടാത്ത വായ്പ | #Jharkhand | Oneindia Malayalam

റാഞ്ചി: കോണ്‍ഗ്രസിന്റെ കര്‍ഷക വായ്പാ നയം പൊളിക്കാന്‍ തകര്‍പ്പന്‍ നീക്കങ്ങളുമായി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. വായ്പ എഴുതി തള്ളുന്നതിന് പകരം കര്‍ഷകരെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. തിരിച്ചടവ് വേണ്ടാത്ത വായ്പയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് വായ്പ എഴുതി തള്ളുമെന്ന് പറഞ്ഞതിന്റെ മുകളില്‍ നില്‍ക്കുന്ന പ്രഖ്യാപനാണ് ഇത്. അതേസമയം ജാര്‍ഖണ്ഡില്‍ കര്‍ഷക ആത്മഹത്യ രൂക്ഷമാണ്.

ഇത് സര്‍ക്കാരിനെതിരെ തിരിയുമോ എന്ന ഭയത്തിലാണ് ബിജെപി. ഇതിന് പുറമേ ഇവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാണ് ബിജെപിയെ നേരിടുന്നത്. അതുകൊണ്ട് തന്നെ ബിജെപി ഇവിടെ ജയിക്കാനുള്ള സാധ്യതയും കുറവാണ്. ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിയുടെ പ്രകടനം ദയനീയ പ്രകടനമായിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ഷകരെ കൂടെ നിര്‍ത്താനാണ് മോഹന വാഗ്ദാനങ്ങളുമായി ബിജെപി കളത്തിലിറങ്ങിയത്.

തിരിച്ചടവ് വേണ്ടാത്ത വായ്പ

തിരിച്ചടവ് വേണ്ടാത്ത വായ്പ

അഞ്ച് ഏക്കറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും ഏക്കറിന് അയ്യായിരം രൂപയാണ് സര്‍ക്കാര്‍ നല്‍കുക. ഇത് വായ്പാ രൂപത്തില്‍ തന്നെയാണ് നല്‍കുക. എന്നാല്‍ ഇത് തിരിച്ചടവ് വേണ്ടാത്ത വായ്പയാണെന്ന് മുഖ്യമന്ത്രി രഘുബര്‍ ദാസ് പറഞ്ഞു. അതേസമയം ഈ നീക്കം ഫലം കാണുമെന്ന് വ്യക്തമാണ്. ജാര്‍ഖണ്ഡിലെ കര്‍ഷകര്‍ അങ്ങേയറ്റം ദരിദ്രമായ അവസ്ഥയിലാണ്. ഇപ്പോള്‍ ലഭിക്കുന്ന പണം അവര്‍ക്ക് കൃഷിയില്‍ ഇറക്കുകയും ചെയ്യാം.

22 ലക്ഷം കര്‍ഷകര്‍

22 ലക്ഷം കര്‍ഷകര്‍

സംസ്ഥാനത്ത് ചെറുതും വലുതുമായി 22.76 ലക്ഷം കര്‍ഷകരുണ്ട്. മുഖ്യമന്ത്രി കൃഷി ആശിര്‍വാദ് യോജന എന്ന പദ്ധതി വഴി വരുന്ന പണം ഇവര്‍ക്ക് വലിയ നേട്ടമാകും. അതേസമയം ഒരേക്കറില്‍ താഴെ മാത്രം ഉള്ളവര്‍ക്കും 5000 രൂപ ലഭിക്കും. ഒരു കര്‍ഷകന് പരമാവധി ലഭിക്കുന്ന തുക 25000 രൂപയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ പദ്ധതി ബിജെപിക്ക് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. മികച്ച അഭിപ്രായമാണ് ഈ പദ്ധതിക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്.

2250 കോടിയുടെ പദ്ധതി

2250 കോടിയുടെ പദ്ധതി

2250 കോടി രൂപയാണ് ഈ പദ്ധതിക്കായി ബിജെപി മാറ്റിവെച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തെ ബജറ്റില്‍ ഇതും ഉള്‍പ്പെടുത്തും. ഇതിനായി കര്‍ഷകര്‍ ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. യോഗ്യരായവര്‍ക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ പണം എത്തും. അതേസമയം വിത്തുകള്‍, വളം, മറ്റ് കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുക എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുമെന്നും രഘുബര്‍ ദാസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം ഇതോടെ പാലിക്കപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിന് വിമര്‍ശനം

കോണ്‍ഗ്രസിന് വിമര്‍ശനം

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എഴുതി തള്ളിയത് 600 കോടിയുടെ വായ്പ മാത്രമാണെന്ന് രഘുബര്‍ ദാസ് പറഞ്ഞു. തന്റെ പദ്ധതി കാര്‍ഷിക സീസണില്‍ അവര്‍ക്ക് വലിയ ഗുണം ചെയ്യും. മോദി 2022ഓടെ കര്‍ഷക വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോഴത്തെ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ബാങ്കുകളെയോ മറ്റ് പണമിടപാടുകാരെയോ ആശ്രയിക്കേണ്ടി വരില്ല. തന്റെ സര്‍ക്കാരില്‍ നിന്ന് ഇനിയും കാര്‍ഷിക പദ്ധതികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

പദ്ധതിയുടെ ആവശ്യം

പദ്ധതിയുടെ ആവശ്യം

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കാര്‍ഷിക വളര്‍ച്ച 18 ശതമാനാണ്. ഇത് നേരത്തെ നെഗറ്റീവ് റേറ്റിംഗിലായിരുന്നു. ഇത് കണക്കിലെടുത്താണ് ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പയും വിളകള്‍ക്ക് ഇന്‍ഷുറന്‍സും നല്‍കുന്നുണ്ട്. വിള ഇന്‍ഷുറന്‍സിനായി 66 കോടിയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. പ്രകൃതി ദുരന്തത്തില്‍ വിളകള്‍ നിശിക്കുന്ന സാഹചര്യത്തില്‍ ഇത് കര്‍ഷകര്‍ക്ക് ഗുണകരമാകും.

മന്ത്രിമാരുടെ നിയമനത്തിലും രാഹുല്‍ ഇടപെടും.... സത്യസന്ധരെ മാത്രം മതിയെന്ന് നിര്‍ദേശംമന്ത്രിമാരുടെ നിയമനത്തിലും രാഹുല്‍ ഇടപെടും.... സത്യസന്ധരെ മാത്രം മതിയെന്ന് നിര്‍ദേശം

കര്‍ഷക വായ്പയുടെ കാലാവധി നീട്ടും... പലിശ കുറയ്ക്കും.... രാഹുലിനെ പൂട്ടാന്‍ ബിജെപിയുടെ നീക്കംകര്‍ഷക വായ്പയുടെ കാലാവധി നീട്ടും... പലിശ കുറയ്ക്കും.... രാഹുലിനെ പൂട്ടാന്‍ ബിജെപിയുടെ നീക്കം

English summary
jharkhand government to give farmers rs 5000 per acre aid every year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X