പെൺകുട്ടിക്ക് വാട്സ്ആപ്പിൽ മെസ്സേജ് അയച്ചെന്ന് ആരോപണം, മലപ്പുറത്ത് യുവാവിനെതിരെ സദാചാര ആക്രമണം
മലപ്പുറം: മലപ്പുറത്ത് യുവാവിന് നേര്‍ക്ക് സദാചാര ആക്രമണം. തിരൂര്‍ ചെറിയമുണ്ടത്താണ് യുവാവ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയെ വാട്‌സ്ആപ്പ് വഴി ശല്യം ചെയ്തു എന്ന് ആരോപിച്ചാണ് ഒരു സംഘം യുവാക്കള്‍ സദാചാര പോലീസ് ചമഞ്ഞ് സല്‍മാനുല്‍ ഹാരിസ് എന്ന യുവാവിനെ ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നാല് മണിയോടെ ആണ് സംഭവം.
ആക്രമിക്കപ്പെട്ട ഇരുപത്തിമൂന്ന് വയസ്സുകാരനായ സല്‍മാനുല്‍ ഹാരിസ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് എന്നാണ് കുടുംബം പറയുന്നത്. വാട്‌സ്ആപ്പില്‍ മെസ്സേജ് അയച്ചു എന്ന് പറയുന്ന പെണ്‍കുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് സല്‍മാനുല്‍ ഹാരിസിനെ മര്‍ദ്ദിച്ചത്. യുവാവിനെ സംഘം വഴിയില്‍ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്യുകയും മര്‍ദ്ദിക്കുകയായിരുന്നു. യുവാവിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. യുവാവിനെ വളഞ്ഞ് നിന്ന് അസഭ്യം പറയുകയും വടി അടക്കം ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാക്കുന്നു. ആറാം ക്ലാസ്സുകാരിയായ പെണ്‍കുട്ടിക്ക് വാട്‌സ്ആപ്പില്‍ അശ്ലീല സന്ദേശം അയച്ചു എന്നാണ് യുവാക്കള്‍ വീഡിയോയില്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് എന്നാണ് പോലീസ് പറയുന്നത്. സല്‍മാനുള്‍ ഹാരിസ് ആക്രമിക്കപ്പെട്ട വിവരം വീട്ടുകാരടക്കം അറിഞ്ഞിരുന്നില്ല. എന്നാല്‍ മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തായത്. തുടര്‍ന്ന് സല്‍മാനുല്‍ ഹാരിസിന്റെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനും പേലീസിനും പരാതി നല്‍കിയിട്ടുണ്ട്. മകന്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് എന്നും പെണ്‍കുട്ടിയാണ് എന്ന് അറിയാതെ ആണ് സംഭവിച്ചത് എന്നുമാണ് കുടുംബം പറയുന്നത്.
ഓണം ആഘോഷിച്ച് ദിലീപിന്റെ മക്കള്‍ മീനാക്ഷിയും മഹാലക്ഷ്മിയും; ഫോട്ടോ വൈറല്‍, അല്‍പ്പം വൈകി
അടുത്തിടെ മലപ്പുറത്ത് സദാചാര ആക്രമണത്തെ തുടര്‍ന്ന് അധ്യാപകന്‍ ആത്മഹത്യ ചെയ്തിരുന്നു. ചിത്രകാരനും അധ്യാപകനുമായ വലിയോറ സ്വദേശി സുരേഷ് ചാലിയത്ത് ആണ് ആത്മഹത്യ ചെയ്തത്. സ്ത്രീയുമായി ചാറ്റ് ചെയ്തു എന്ന് ആരോപിച്ച് ഒരു സംഘം ആളുകള്‍ സുരേഷ് ചാലിയത്തിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഈ സംഭത്തിന്റെ തൊട്ടടുത്ത ദിവസമാണ് സുരേഷ് ചാലിയത്തിനെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടേയും മക്കളുടേയും മുന്നില്‍ വെച്ച് മര്‍ദ്ദിച്ചതും അസഭ്യം പറഞ്ഞതും സുരേഷിനെ മാനസികമായി തളര്‍ത്തിയിരുന്നു. അതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് കുടുംബം ആരോപിക്കുന്നത്.
'നിനക്കായ് ഞാൻ ഇവിടെയുണ്ട്', പറയുകയും തെളിയിക്കുകയും ചെയ്തു, സണ്ണി വെയ്നിനെ കുറിച്ച് മഞ്ജു വാര്യർ












Click it and Unblock the Notifications