മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരിലേക്ക് കൂടുതല്‍ വലിയ വിമാനങ്ങളെത്തുന്നു; പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ജനുവരി ആദ്യവാരം തുറക്കും

  • By Desk
Google Oneindia Malayalam News

മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തിലേക്ക് കൂടുതല്‍ വലിയ വിമാനങ്ങളെത്തുന്നു. സൗദി എയര്‍ലൈന്‍സ് സര്‍വീസ് ഡിസംബര്‍ അഞ്ചു മുതല്‍ സര്‍വീസ് നടത്തുന്നതിന് പുറമെ എയര്‍ഇന്ത്യയും വലിയ വിമാന സര്‍വീസ് ആരംഭിക്കുനത്തിനുള്ള നടപടിക തുടങ്ങി.

<strong>സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 'കിത്താബ്' പൊതുവേദിയിൽ അവതരിപ്പിക്കും- സംവിധായകൻ</strong>സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 'കിത്താബ്' പൊതുവേദിയിൽ അവതരിപ്പിക്കും- സംവിധായകൻ

എയര്‍ ഇന്ത്യക്ക് വേണ്ടത്ര വിമാനങ്ങളില്ലാത്തതാണ് തടസ്സമാവുന്നത്. ഇത് ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഹജജ് എം ബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ പുനരാംരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊച്ചിയിലെ എം ബാര്‍ക്കേഷന്‍ പോയിന്റും കണ്ണൂര്‍ വിമാനത്താവളവും കരിപ്പൂരിനെ ബാധിക്കില്ല.80 ശതമാനം ഹാജിമാരും കരിപ്പൂരിനെ ആശ്രയിക്കുന്നവരാണ്.

Airport


ഇതോടെ പഴയപ്രാതാപത്തിലേക്ക് ഉയരുന്ന കരിപ്പൂരിന്റെ ശനിദിശ മാറുകയാണെന്ന് കരിപ്പൂര്‍ വിമാനത്തവള ഉപദേശക സമതി ചെയര്‍മാന്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഇതിന് പുറമെ കരിപ്പൂര്‍ വിമാനത്താവള കാര്‍പാര്‍ക്കിംങിന് 15 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും തീരുമാനമായി.വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ച കരിപ്പൂരില്‍ നിന്ന് എയര്‍ ഇന്ത്യ,ഫ്‌ളൈ ദുബൈ വിമാനങ്ങളുടെ സര്‍വ്വീസുകള്‍ക്ക് സമ്മര്‍ദ്ധം ശകതമാക്കാനും വിമാനത്തവള ഉപദേശക സമതി ചെയര്‍മാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയുടെ അധ്യക്ഷതയില്‍ കരിപ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍് തീരുമാനിച്ചു.

എയര്‍ഇന്ത്യയോട് സര്‍വീസ് വൈകരുതെന്ന്് യോഗത്തില്‍ ആവശ്യപ്പെട്ടു.നിലവില്‍ സര്‍വ്വീസിനുളള ഒരുക്കങ്ങള്‍ എയര്‍ഇന്ത്യ ആരംഭിച്ചിട്ടുണ്ട്.ഫ്‌ളൈ ദുബൈ കരിപ്പൂരില്‍ അനുമതി തേടിയിട്ടുണ്ട്. സഉദി എയര്‍ലെന്‍സ് ഡിസംബര്‍ അഞ്ചിന് സര്‍വ്വീസ് ആരംഭിക്കും.ജിദ്ദ സര്‍വ്വീസിന് ഔദ്യോഗിക ചടങ്ങുകളൊന്നുമില്ല. വിമനാത്താവള അതോറിറ്റി വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. ഇതിന് കരിപ്പൂരില്‍ ഒരുക്കയ സൗകര്യങ്ങള്‍ യോഗത്തില്‍ എയര്‍പോര്‍ട്ട് അഥോറിറ്റി വിശദീകരിച്ചു.കരിപ്പൂരില്‍ 120 കോടി മുടക്കി നിര്‍മ്മിക്കുന്ന വിമാനത്താവള ടെര്‍മിനല്‍ ഉദ്ഘാടനം ജനുവരിയിലേക്ക് നീളും.പ്രവര്‍ത്തികള്‍ ജനുവരി ആദ്യത്തോടെ പൂര്‍ത്തിയാക്കി രണ്ടാംവാരത്തില്‍ തുറക്കാനാകും.എക്‌സറേ മെഷീന്‍, കണ്‍വെയര്‍ ബെല്‍റ്റ്‌സ് എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചു.കെട്ടിടം പ്രവര്‍ത്തിക്കുന്നതോടെ നിലവിലെ ടെര്‍മിനലിലെ തിരക്ക് കുറയും.

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്നതോടെ അഗ്നിശമന സേനയുടെ കാറ്റഗറി ഒമ്പതായി ഉയരുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനിവാസ റാവു പറഞ്ഞു.നിലവില്‍ കാറ്റഗറി എട്ടാണ്.കരിപ്പൂരിലെ കാര്‍പാര്‍ക്കിംങ് സ്ഥലം വര്‍ധിപ്പിക്കാന്‍ പുതുതായി 15 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും.വിമാനത്താവള ടെര്‍മിനലിന് മുമ്പിലാണ് സ്ഥലമേറ്റെടുക്കുക.വിവിമാനത്താവളത്തില്‍ കൂടുല്‍ എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കും.വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും തീരുമാനിച്ചു

പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ജനുവരി ആദ്യവാരം തുറക്കും

കോഴിക്കോട് എയര്‍പോര്‍ട്ടില്‍ 85 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ജനുവരി ആദ്യവാരം ടെര്‍മിനല്‍ തുറന്നു കൊടുക്കും. വിമാനത്താവളത്തിലെ വിവിധ വികസന, സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്കും രൂപം നല്‍കി. വിമാനത്താവളത്തിന്റെ മുന്‍ഭാഗത്ത് 15.25 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് പാര്‍ക്കിംഗ് സൗകര്യം വികസിപ്പിക്കാനും മേലങ്ങാടി റോഡിനെ ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മ്മിക്കാനും പദ്ധതി ആ വിഷ്‌കരിച്ചു.

കൂടാതെ റണ്‍വേക്ക് സമീപം 137 ഏക്കര്‍ ഏറ്റെടുത്ത് പുതിയ ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വികസന പ്രവര്‍ത്തി നടത്താനും തീരുമാനിച്ചു. ടെര്‍മിനലിനകത്തും പുറത്തും യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തും. യാത്രക്കാരുടെ പ്രയാസം പരിഹരിക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കസ്റ്റംസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.

വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാംരംഭിക്കുന്നതോടെ കരിപ്പൂരിന് നഷ്ടമായ കാറ്റഗറി ഒമ്പത് പദവി കരിപ്പൂരിന് തിരിച്ച് കിട്ടും ആറ് കോടി രൂപ എയര്‍പോര്‍ട്ട് സി.എസ്.ആര്‍ ഫണ്ട് ചിലവഴിച്ച് ചീക്കോട് കുടിവെള്ള പദ്ധതിയില്‍ നിന്നു വിമാനത്താവളത്തിലേക്കു കുടി വെള്ളമെത്തിക്കുന്ന പദ്ധതിയില്‍ ബാക്കി വരുന്ന തുക ഉപയോഗിച്ച് കൊണ്ടോട്ടി നഗരസഭയും പുളിക്കല്‍ പഞ്ചായത്തും ആവശ്യപ്പെട്ട ഭാഗങ്ങളില്‍ കുടിവെള്ളം എത്തിച്ച് പ്രശ്‌നം പരിഹരിക്കും.

Malappuram
English summary
More flights in Karipur airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X