മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

3 മാസത്തിന് ശേഷം പിവി അന്‍വര്‍ നാട്ടിലെത്തി, വന്‍ സ്വീകരണം, ക്വാറന്റീന് ശേഷം കാണാമെന്ന് എംഎല്‍എ

Google Oneindia Malayalam News

മലപ്പുറം: എല്ലാ അഭ്യൂഹങ്ങളും കാറ്റില്‍ പറത്തി മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നാട്ടില്‍ തിരിച്ചെത്തി. ആഫ്രിക്കയിലായിരുന്ന അന്‍വറിന്റെ മണ്ഡലത്തില്‍ എല്‍ഡിഎഫ് നേരത്തെ പ്രചാരണം ആരംഭിച്ചിരുന്നു. സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും സംസ്ഥാന സെക്രട്ടറിയുടെ യാത്ര നിലമ്പൂരിലെത്തിയപ്പോഴും അന്‍വര്‍ ഇല്ലാത്തത് സിപിഎമ്മിലും ചര്‍ച്ചയായിരുന്നു. ഇതിനിടെ അദ്ദേഹം ജയിലില്‍ ആണെന്ന തരത്തില്‍ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഈ പ്രചാരണങ്ങളെ മുഴുവന്‍ അതിജീവിച്ചാണ് അദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ അന്‍വറിനായി ഒരുക്കിയത്.

1

ഖനന വ്യവസായവുമായി ബന്ധപ്പെട്ടായിരുന്നു അന്‍വര്‍ ആഫ്രിക്കന്‍ രാജ്യമായ സിയേറ ലിയോണിയില്‍ എത്തിയത്. പിന്നീട് പല ഘട്ടങ്ങളിലായി അദ്ദേഹം അവിടെ നിന്ന് ലൈവിലെത്തിയിരുന്നു. കോഴിക്കോട്ടാണ് അന്‍വര്‍ വിമാനമിറങ്ങിയത്. എടക്കരയിലെ വീട്ടില്‍ അന്‍വര്‍ ക്വാറന്റീനില്‍ കഴിയുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. കഴിഞ്ഞ ദിവസം വ്യാപാര ആവശ്യത്തിനായി ആഫ്രിക്കയില്‍ പോയതാണെന്നും തിരിച്ചെത്തുന്നത് 25000 കോടിയുടെ രത്‌ന ഖനന പദ്ധതിയുമായിട്ടാണെന്നും അന്‍വര്‍ സോഷ്യല്‍ മീഡിയ വഴി പറഞ്ഞിരുന്നു. ഇരുപതിനായിരം പേര്‍ക്ക് ഇതിലൂടെ തൊഴില്‍ നല്‍കാനാവുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു.

അതേസമയം തന്നെ സ്വീകരിക്കാനെത്തിയ നിലമ്പൂരിലെ പ്രവര്‍ത്തകര്‍ക്ക് നന്ദിയറിയിച്ച് അന്‍വര്‍ നാട്ടിലേക്ക് തിരിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ അടക്കം ലംഘിച്ചാണ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തിയത്. നിലമ്പൂരില്‍ നിന്ന് ഇത്തവണയും സ്വതന്ത്രനായി അന്‍വര്‍ തന്നെയാണ് മത്സരിക്കുന്നത്. നിലമ്പൂരില്‍ ഒരിക്കല്‍ കൂടി ഇടതുമുന്നണി വിജയിക്കുമെന്നും, വിവാദങ്ങള്‍ക്ക് ജനം മറുപടി നല്‍കുമെന്നും അന്‍വര്‍ പറഞ്ഞു. ക്വാറന്റീന് ശേഷം കാണാമെന്ന മറുപടിയാണ് എംഎല്‍എ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി നല്‍കിയത്.

നന്ദിഗ്രാമില്‍ ആക്രമണശ്രമത്തിനിടെ പരിക്കേറ്റ് മമതാ ബാനര്‍ജി, ചിത്രങ്ങള്‍ കാണാം

നിലമ്പൂരില്‍ അന്‍വറിന്റെ അസാന്നിധ്യം പ്രചാരണ ആയുധമാക്കുകയാണ് പ്രതിപക്ഷം. മലപ്പുറത്തെ രാഷ്ട്രീയ വേദികളിലും ഇത് ചര്‍ച്ചയായിരുന്നു. അതേസമയം സ്ഥലത്തില്ലെങ്കിലും കഴിഞ്ഞ ദിവസങ്ങളിലായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അന്‍വര്‍ തുടക്കമിട്ടിരുന്നു. എംഎല്‍എയുടെ വികസന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ബോര്‍ഡ് കഴിഞ്ഞ ദിവസം നിലമ്പൂര്‍ ടൗണില്‍ ഉയര്‍ന്നിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ 600 കോടിയുടെ വികസനം മണ്ഡലത്തില്‍ നടപ്പാക്കിയെന്ന് അവകാശപ്പെടുന്ന ഫ്‌ളെക്‌സില്‍ പക്ഷേ എല്‍ഡിഎഫിനെ കുറിച്ചോ പിണറായി വിജയന്‍ സര്‍ക്കാരിനെ കുറിച്ചോ പരാമര്‍ശമില്ലായിരുന്നു.

നടി എസ്തര്‍ അനിലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക | Oneindia Malayalam

Malappuram
English summary
nilambur mla pv anwar arrived in kozhikode after 3 months says will see everyone after quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X