മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പോപ്പുലര്‍ ഫ്രണ്ട് ജപ്തിയെ കുറിച്ചല്ല പറയുന്നത്; നിരപരാധികളുടെ വീട് ജപ്തി ചെയ്യുന്നതാണ് വിഷയം'

Google Oneindia Malayalam News

മലപ്പുറം: ഹര്‍ത്താല്‍ അക്രമത്തിന്റെ പേരില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വസ്തു വകകള്‍ ജപ്തി ചെയ്യുന്നതില്‍ പാളിച്ച സംഭവിച്ചുവെന്ന് മുസ്ലിം ലീഗ്. വഴിയേ പോകുന്നവനെയൊക്കെ പിടിച്ചിട്ടുണ്ടെന്നാണ് ഞങ്ങളുടെ അറിവ് എന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വീട് ജപ്തി ചെയ്തത് നേരത്തെ വിവാദമായിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകരുടേത് മാത്രമല്ല, മറ്റു സംഘടനാ പ്രവര്‍ത്തകരുടെ വീടുകളും ജപ്തി ചെയ്തിട്ടുണ്ടെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.

m

കോടതി പറഞ്ഞ സാഹചര്യത്തില്‍ ആരെയെങ്കിലും കിട്ടിയാല്‍ മതി എന്ന തരത്തിലാണ് പോലീസ് നീങ്ങുന്നത്. ആര് കൊടുത്ത ലിസ്റ്റ് പ്രകാരമാണ് ജപ്തി എന്ന് പരസ്യമായി പറയണം. ആരാണ് ലിസ്റ്റ് കൊടുത്തത്. ജനപ്രതിനിധികള്‍, വഴിയെ പോകുന്നവര്‍ എന്നിവരെയെല്ലാം പിടിക്കുന്നു. പോലീസ് കേസില്ലാത്തവരെയും പിടിക്കുന്നു. അക്രമങ്ങള്‍ക്ക് പോയവരെ അല്ലേ പിടിക്കേണ്ടത്. ആരെങ്കിലും രക്ഷിക്കാനാണോ ഈ കളി. ഒരു പ്രത്യേക സംഘടനയെ കുറിച്ചല്ലേ പരാതി. മറ്റാരെങ്കിലും പിടിച്ച് അവരെ രക്ഷിക്കാനാണോ നീക്കമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സ്വര്‍ണവില കുത്തനെ കുറയും!! രൂപ കുതിച്ചുകയറും... സൗദിയും യുഎഇയും കനിയണം; ചര്‍ച്ച തുടങ്ങിസ്വര്‍ണവില കുത്തനെ കുറയും!! രൂപ കുതിച്ചുകയറും... സൗദിയും യുഎഇയും കനിയണം; ചര്‍ച്ച തുടങ്ങി

മുസ്ലിം ലീഗ് വിഷയം ഗൗരവത്തോടെയാണ് കാണുന്നത്. പിഎഫ്‌ഐയെ ശക്തമായി എതിര്‍ക്കുന്നവരാണ് ഞങ്ങള്‍. കുറ്റം ആരോപിച്ച ശേഷം പിടിക്കുക. പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഉത്തരേന്ത്യയിലൊക്കെ നടന്നത് അതല്ലേ. ബുള്‍ഡോസര്‍ രാജ് അങ്ങനയല്ലേ. കേരളത്തില്‍ മുമ്പ് ഇങ്ങനെയുണ്ടായിട്ടില്ല. നിയമപരമായി നേരിടും. ആരാണ് ലിസ്റ്റ് കൊടുത്തത് എന്ന് സര്‍ക്കാര്‍ ആദ്യം വ്യക്തമാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോണ്‍ഗ്രസ് പിന്തുണച്ചാല്‍ കമല്‍ഹാസന്‍ എംഎല്‍എ; ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം, സ്റ്റാലിനൊപ്പം?കോണ്‍ഗ്രസ് പിന്തുണച്ചാല്‍ കമല്‍ഹാസന്‍ എംഎല്‍എ; ഉപതിരഞ്ഞെടുപ്പ് നിര്‍ണായകം, സ്റ്റാലിനൊപ്പം?

ജപ്തി നടപടി തന്നെ വേണ്ട എന്ന വാദത്തിന് പ്രസക്തിയില്ല. അത് കോടതി പറഞ്ഞതാണ്. അതിനാണല്ലോ പോലീസ് പ്രവര്‍ത്തിക്കുന്നത്. അതിനെ കുറിച്ചല്ല ഇവിടെ ചര്‍ച്ച. നിരപരാധികളെ പിടിക്കുന്നതാണ് വിഷയം. ഉത്തരേന്ത്യന്‍ മോഡല്‍ ആണ് ഇവിടെ നടക്കുന്നത്. പൗരസ്വാതന്ത്ര്യത്തിന്റെ വിഷയമാണിത്. കുറ്റക്കാരല്ല എന്ന് തെളിയിക്കേണ്ടത് ഇനി അവരുടെ ബാധ്യതയായി. പൗരത്വ വിഷയവും അങ്ങനയല്ലേ. പൗരനല്ല എന്ന് പറഞ്ഞാല്‍ ആണെന്ന് തെളിയിക്കേണ്ടത് ആ വ്യക്തിയുടെ ജോലിയായി മാറിയെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

യുഎഇ പോലീസിനെ ഞെട്ടിച്ച് യുവതി; കൈയ്യില്‍ ലക്ഷങ്ങള്‍, ആഡംബര കാര്‍... ജോലി യാചന!!യുഎഇ പോലീസിനെ ഞെട്ടിച്ച് യുവതി; കൈയ്യില്‍ ലക്ഷങ്ങള്‍, ആഡംബര കാര്‍... ജോലി യാചന!!

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത നാല് പേരുടെ വീടാണ് മലപ്പുറത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ ജപ്തി ചെയ്തിരിക്കുന്നത്. മുസ്ലിം ലീഗ് പഞ്ചായത്ത് അംഗവും ഇതില്‍പ്പെടും. നിരപരാധികളെ കുടുക്കാനും അപരാധികളെ രക്ഷപ്പെടാനും അനുവദിക്കുന്ന നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആരോപിച്ചു. അബദ്ധം പറ്റിയതല്ല. സര്‍ക്കാരും തീവ്രവാദികളും തമ്മിലുള്ള ബന്ധത്തിന്റെ ഉദാഹരണമാണിതെന്നും പിഎംഎ സലാം പറഞ്ഞു.

Malappuram
English summary
PK Kunhalikutty Criticized LDF Government Over Popular Front Harthal Attachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X