സതീശന് തെറീശൻ എന്നൊരു പേര് അതിന് ശേഷമുണ്ട്; മറുപടിയുമായി പിവി അന്‍വര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സാമൂഹ്യ മാധ്യമങ്ങളിലെ സജീവ ചര്‍ച്ചാ വിഷയമാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഖനി വ്യവസായവുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലായിരുന്ന അന്‍വര്‍ നിലമ്പൂരില്‍ നിന്നും മുങ്ങിയെന്ന വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍റെ "തന്തക്ക്" വിളിച്ചതായിരുന്നു അദ്ദേഹത്തെ വീണ്ടും ശ്രദ്ധാ കേന്ദ്രമാക്കിയത്. അന്‍വറിന്‍റെ ഈ നടപടിക്കെതിരെ പ്രതിപക്ഷത്ത് നിന്നും വലിയ വിമര്‍ശനമാണ് ഉയരുന്നത്.
അന്‍വറിന്‍റെ പെരുമാറ്റം നിലവിട്ടതും നിലവാരം ഇല്ലാത്തുമാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ വിമര്‍നം. വാര്‍ത്തകളോട് വിയോജിപ്പുണ്ടെങ്കില്‍ അതിനോട് പ്രതികരിക്കേണ്ടത് മോശം ഭാഷയിലാകരുത്. ജനപ്രതിനിധിക്ക് ജനങ്ങളോട് ഉത്തരവാദിത്തമുണ്ട്. അതിനാല്‍ തന്നെ പിവി അന്‍വര്‍ മാപ്പ് പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.
പൂക്കള്‍ നിറഞ്ഞ ബ്ലൗസും പാവാടയും; ഓണം സ്പെഷ്യല്‍ ഗ്ലാമറസ് ലുക്കില്‍ പ്രിയ വാര്യര്‍

ഇപ്പോഴിതാ വിഡി സതീശന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് പിവി അന്‍വര്‍. 'സതീ(തെറീ)ശന്റെ ചാരിത്ര്യപ്രസംഗം' എന്നാണ് പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെ വിമര്‍ശിക്കുന്നത്. പിവി അൻവർ ഒരു ചിട്ടികമ്പനിയും പൊട്ടിച്ചിട്ട് നിലമ്പൂരിൽ നിന്ന് മുങ്ങിയതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

മാന്യമായി ഒരു കച്ചവടം നടത്താനായി കുറച്ച് ദിവസത്തേക്ക് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. അതിനെ മുങ്ങി എന്ന പേരിൽ അവതരിപ്പിച്ചവന് അവൻ അർഹിക്കുന്ന രീതിയിൽ തന്നെയുള്ള മറുപടി കൊടുത്തിട്ടുണ്ട്. അതിൽ നിന്ന് ഒരടി പിന്നോട്ട് പോകാൻ തയ്യാറുമല്ല. ഇനി ഭൂലോകം ഇടിഞ്ഞ് വീണാൽ പോലും. ഈ വിഷയത്തിലെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കണ്ടു.

വായിച്ചപ്പോൾ ശരിക്കും ചിരി വന്നു സതീശാ. നമ്മൾക്ക് ഒരു ഫ്ലാഷ് ബാക്കിലേക്ക് പോകാം. കുറച്ച് മാസങ്ങൾക്ക് മുൻപ് അങ്ങയുടെ വെരിഫൈഡ് പേജിൽ നടന്ന ഒരു സംഭവം പറയാം. എന്തോ വിഷയത്തിൽ താങ്കളുടെ പോസ്റ്റിൽ ഒരു കമന്റിട്ടതിന്റെ പേരിൽ താങ്കളുടെ ഒരു വോട്ടറെ താങ്കൾ കേട്ടാലറയ്ക്കുന്ന തെറി വിളിച്ചത് മറന്നിട്ടില്ലല്ലോ! വോട്ടറേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും താങ്കൾ വെറുതെ വിട്ടില്ല. സംഭവം വിവാദമായി.

താങ്കൾ അന്ന് ഒരു പരാതി ആലുവ റൂറൽ എസ്.പിക്ക് നൽകിയിരുന്നു. താങ്കളുടെ പേജ് ആരോ ഹാക്ക് ചെയ്തെന്നും അന്വേഷിക്കണം എന്നുമായിരുന്നു പരാതി. മാധ്യമപ്രവർത്തകരെ വിളിച്ചുകൂട്ടിയും ഈ ആരോപണം താങ്കൾ ഉന്നയിച്ചിരുന്നു. പിവി അൻവർ പോസ്റ്റ് ഇട്ടിട്ടുണ്ടെങ്കിൽ ഇന്നും അത് അവിടെ തന്നെ ഉണ്ട്. പിൻവലിക്കുകയുമില്ല.

ആരും ഹാക്ക് ചെയ്തു എന്നും പറഞ്ഞ് കരഞ്ഞ് നടക്കുകയുമില്ല.
പ്രതിപക്ഷ നേതാവായ താങ്കൾ ഇത്ര സീരിയസായി ഒരു പരാതി നൽകിയെങ്കിൽ അതിന്റെ സ്റ്റാറ്റസ് എന്താണെന്ന് വ്യക്തമാക്കാമോ?ആ പരാതി ഇതുവരെ ആരും അന്വേഷിച്ച് നടപടി സ്വീകരിച്ചില്ലേ?? സമരം ചെയ്യണം സതീശാ. സമരം ചെയ്യണം അറിയില്ലെങ്കിൽ സമരമാർഗ്ഗം ഞാൻ പറഞ്ഞ് തരാം. ഈ വിഷയം അടിയന്തരമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അടുത്ത സഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കണം.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നിൽ കുത്തി ഇരിക്കണം. എന്തിനും കൂടെ ഈ ഞാനുണ്ടാവും. ഒരു സുഹൃത്തായി. ഇതൊരു വെല്ലുവിളിയായി തന്നെ ഏറ്റെടുക്കണം അൽപ്പമെങ്കിലും ആത്മാഭിമാനം ഉണ്ടെങ്കിൽ മതി കേട്ടോ. ഇതൊരു തുറന്ന കത്തായി കാണണം.

അങ്ങ് അന്ന് വോട്ടറെ വിളിച്ച തെറി അങ്ങയുടെ അത്രയും നിലവാരമില്ലാത്തതിനാൽ ഞാൻ ഇവിടെ പറയുന്നില്ല സതീശാ. തെറീശൻ എന്നൊരു പേരും ആ കമന്റ് വന്നതിനു ശേഷം അങ്ങേയ്ക്കുണ്ട്. എന്തായാലും എന്നെ ഉപദേശിക്കും മുൻപ് ആ കമന്റ് അങ്ങ് ഒന്നുകൂടി വായിക്കണം. ഞാനത് വാട്ട്സാപ്പ് ചെയ്യുന്നുണ്ട്- പിവി അന്‍വര് കൂട്ടിച്ചേര്‍ത്തു.
ഓണം ലുക്കില്‍ അടിച്ചു പൊളിച്ച് അനു സിത്താര: ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications