മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാത്‌റൂമില്‍ പോയി തിരിച്ചുവന്നു: മോഷണക്കേസ് പ്രതി കറി പോലീസുകാരന്റെ കണ്ണിലൊഴിച്ച് രക്ഷപ്പെട്ടു!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബാത്‌റൂമില്‍ പോയി തിരിച്ചുവന്ന മോഷണക്കേസ് പ്രതി ചോറിനൊപ്പമുണ്ടായിരുന്ന കറി പോലീസുകാരന്റെ കണ്ണിലേക്കൊഴിച്ച് ഓടി രക്ഷപ്പെട്ടു, പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്കെതിരെ നിലവില്‍ 20ഓളം കേസുകളുണ്ട്. പ്രതിയായ മലപ്പുറം പൊന്നാനി പള്ളിപ്പടി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍നിന്നാണ് ഇന്നു പുലര്‍ച്ചെ രക്ഷപ്പെട്ടത്. പാറാവുനിന്ന് പോലീസുകാരന്റെ കണ്ണില്‍ കറിയൊഴിച്ചതിനുശേഷം പ്രതി സ്റ്റേഷനില്‍നിന്നു രക്ഷപെടുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നിനും നാലിനും ഇടയിലാണു സംഭവം.

<strong><br> പിണറായിയെ വാതോരാതെ പുകഴ്ത്തി പിസി ജോർജ് പ്രളയകാലത്ത് മുഖ്യമന്ത്രി ചെയ്തത് മറക്കാനില്ല</strong>
പിണറായിയെ വാതോരാതെ പുകഴ്ത്തി പിസി ജോർജ് പ്രളയകാലത്ത് മുഖ്യമന്ത്രി ചെയ്തത് മറക്കാനില്ല

പാറാവു നിന്ന പ്രമോദ് എന്ന പൊലീസുകാരന്റെ കണ്ണില്‍, രാത്രിയിലെ ഭക്ഷണത്തിനായി നല്‍കിയ കറി ഒഴിച്ചാണ് ഓടിക്കളഞ്ഞത്. എറണാകുളം ബ്രോഡ്വേയിലെ ഒട്ടേറെ കടകളിലെ മോഷണ കേസുകളില്‍ പ്രതിയാണ്. ഇതിന് പുറമെ നിരവധി കടകള്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുകയും ചെയ്തതിനും വേറെ കേസുകളുണ്ട്.

robberycasemalappuram

മലപ്പുറം പൊന്നാനി പള്ളിപ്പടി സ്വദേശി തഫ്‌സീര്‍ ദര്‍വേഷിനോടൊപ്പം കൂട്ടുപ്രതിയായ അസ്ലമും പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. സ്‌റ്റേഷനിലെ ബാത്‌റൂം പുറത്തായതിനാല്‍ ബാത്‌റൂമില്‍ പോകണമെന്ന് പ്രതികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുറത്തേക്ക് വിട്ടത്. കൂറെ പാറാവുകാരനായ പ്രമോദ് എന്ന പോലീസുകാരനുമുണ്ടായിരുന്നു. എന്നാല്‍ പ്രതികള്‍ നേരത്തെ പ്്‌ളാന്‍ ചെയ്ത പ്രകാരമാണ് ഇവര്‍ക്ക് കഴിക്കാനായി പോലീസ്‌കൊണ്ടുവന്ന ഭക്ഷണത്തിലെ കറി പ്രമോദ് എന്ന പോലീസുകാരന്റെ കണ്ണിലേക്കൊഴിച്ചഉടന്‍ തഫ്‌സീര്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഓടാന്‍ ശ്രമിച്ച അസ്ലമിനെ പ്രമോദ് വിട്ടില്ല.


കണ്ണുകാണാനിയില്ലെങ്കിലും അസ്ലമിനെ കൂട്ടിപ്പിടിക്കുകയായിരുന്നു പ്രമോദ്. തുടര്‍ന്ന ഇരുവരും തമ്മിലുണ്ടായ മല്‍പിടുത്തത്തില്‍ മറിഞ്ഞു വീണങ്കെിലും പ്രമോദ് പിടിവിട്ടില്ല. തുടര്‍ന്നു മറ്റു പോലീസുകാര്‍കൂടിയ എത്തിയാണ് അസ്ലമിനെ സെല്ലിലേക്ക് മാറ്റിയത്. പ്രതി തഫ്‌സീറിനെ തിരഞ്ഞ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിക്ക് ഹൈദരാബാദില്‍ സുഹൃത്തുക്കള്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലീസ് അന്വേഷണം അങ്ങോട്ടും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍: 90370 85388, 94979 62079, 94979 80427, 04842394500...

Malappuram
English summary
robbery case accused escapes from police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X