• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മലപ്പുറത്ത് ഭാര്യയും കാമുകനുംചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസ്, മുഖ്യപ്രതിയെ സഹായിച്ച വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു

  • By Desk

മലപ്പുറം: താനൂര്‍ ഒഴൂരില്‍ ഭാര്യയും കാമുകനുംചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍, മുഖ്യപ്രതിയെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ച ഒഴൂര്‍ വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു. മണലിപ്പുഴയിലെ സവാദ് കൊലക്കേസിലെ മുഖ്യ പ്രതി കൊളത്തൂര്‍ ബഷീറിന് ജാമ്യം ലഭിക്കാന്‍ സഹായകമായ നിലപാട് സ്വീകരിച്ച ഒഴൂര്‍ വില്ലേജ് ഓഫീസര്‍ ജോസിനെയാണ് മലപ്പുറം ജില്ലാ കളക്ടര്‍ സസ്പെന്റ് ചെയ്തത്.

രാജഹംസം ഉണര്‍ന്നെഴുന്നേറ്റു!!! ഇപ്പോള്‍ മൊത്തം പതിനഞ്ച് ലക്ഷത്തി ആറായിരം ആയിട്ടുണ്ട്... ട്രോളുകൾ!!!

വില്ലേജ് ഓഫീസറുടെ സമീപനത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, ഒഴൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി,പി.ഡി.പി,എന്നീ സഘടനകള്‍ വില്ലേജ് ഓഫിസര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യപ്പട്ട് സമരരംഗത്തായിരുന്നു. സവാദിന്റെ പിതാവും മക്കളും സഹോദരങ്ങളും നാട്ടുകാരും ഒഴൂര്‍ വില്ലേജ് ഓഫീസ് ഉപരോധവും നടത്തിയിരുന്നു. ഇവരുമായി റവന്യൂ വകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജനുവരി 30 നകം വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി കൈകൊള്ളുമെന്ന് റവന്യൂ വകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്.

avad murder case

ഒഴൂരില്‍ ഉറങ്ങിക്കിടന്ന യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു. വിദേശത്തേക്ക് കടന്ന കകാമുകന്‍ പിന്നീട് താനൂര്‍ പോലീസില്‍ കീഴടങ്ങി തയ്യാലയില്‍ വാടക ക്വാട്ടേഴ്‌സില്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെകൊലപ്പെടുത്തിയ കേസില്‍ പോലീസ് തെരയുകയായിരുന്ന ഓമച്ചപ്പുഴ സ്വദേശി ബഷീറാണ് പിന്നീട് പോലിസ് സ്റ്റഷനില്‍ നേരിട്ടെത്തി കീഴടങ്ങിയത്.

രാത്രി ഒന്നരയ്ക്കു മകളുമായി വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന സവാദിനെ ഭാര്യ സൗജത്തും കാമുകന്‍ ബഷീറും ചേര്‍ന്ന് തലക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയത്. അറസ്റ്റിലായ ഭാര്യ സൗജത്ത് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. കൃത്യം നടത്തി മുങ്ങിയ ബഷീറിനെ പോലീസ് തെരയുന്നതിനിടെയാണ് കീഴടങ്ങിയത്.

കൊല നടത്താനായി ആരും അറിയാതെ മൂന്നുദിവസത്തെ ലീവിന് നാട്ടില്‍ എത്തുകയാണ് പ്രതി ബഷീര്‍ കൃത്യം നടത്തി മുങ്ങിയത്. 2018 ഒക്‌ടോബറിലാണ് സംഭവം. സംഭവ ശേഷം ഒക്‌ടോബര്‍ അഞ്ചിന് മംഗലാപുരത്ത് നിന്ന് വിമാന മാര്‍ഗം ഷാര്‍ജയിലേക്ക് കടന്നെങ്കിലും ഷാര്‍ജയില്‍ എത്തിയ ബഷീറിന് അവിടുത്തെ ടി.വി.ചാനലുകളിലും പത്രങ്ങളിലും ബഷീറിന്റെ ഫോട്ടോ വച്ച കൊലപാതക വാര്‍ത്തകള്‍ വന്നത് കാരണം അവിടെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് ഒക്‌ടോബര്‍ ആറിന് ഷാര്‍ജയില്‍ നിന്ന് ചെന്നൈയിലേക്ക് വിമാനത്തില്‍ വരികയും അവിടെ നിന്ന് ട്രയിന്‍ മാര്‍ഗം തിരൂര്‍ റെയിവെ സ്‌റ്റേഷനില്‍ വന്നിറങ്ങുകയുമായിരുന്നു. തിരൂരില്‍ നിന്ന് ടാക്‌സി വിളിച്ച് രാവിലെ എട്ടോടെയാണ് താനൂര്‍ പോലിസില്‍ കിഴടങ്ങിയത്. തെളിവെടുപ്പിനായി പ്രതിയെ സംഭവം നടന്ന സ്ഥലത്ത് കൊണ്ടുപോയി. തലക്കടിക്കാന്‍ ഉപയോഗിച്ച തടികഷ്ണം എടുത്ത സ്ഥലം പ്രതി കാണിച്ചു നല്‍കി. തലക്കടിച്ചത് താന്‍തന്നെയാണന്നും മരണം ഉറപ്പാക്കാന്‍ കഴുത്തറുത്തത് സവാദിന്റെ ഭാര്യ സൗജത്താണെന്നും പ്രതി പോലിസിനോട് പറഞ്ഞു. തിരൂര്‍ ഗവ-ജില്ലാ ആശുപത്രയില്‍ വൈദ്യ പരിശോധന നടത്തി.

അഞ്ചുടി സ്വദേശി പൗറകത്ത് സവാദും ഓമച്ചപ്പുഴ സ്വദേശി കുളത്തൂര്‍ ബഷീറും കൂട്ടുകാരായിരുന്നു. അങ്ങനെയാണ് സവാദിന്റെ ഭാര്യ സൗജത്തിനെ പരിചയപ്പെടുന്നതും. ഇവള്‍ക്ക് തെയ്യാലയില്‍ വാടക ക്വാട്ടേഴ്‌സ് ശരിപ്പെടുത്തി കൊടുക്കുന്നതും ബഷീറാണ്. എന്നാല്‍ ബഷീറും സൗജത്തും തമ്മിലുള്ള അവിഹിത ബന്ധം ഭര്‍ത്താവ് സവാദ് അറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യ സൗജത്തും ഭര്‍ത്താവ് സവാദും തമ്മില്‍ ഇടക്കിടക്ക് കലഹങ്ങള്‍ ഉണ്ടായിരുന്നു. കാമുകനായ ബഷീറിന്റെ കൂടെ താമസിക്കാന്‍ വേണ്ടി ഒരു മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊടുത്തിരുന്നു.

എന്നാല്‍ ഭക്ഷണത്തില്‍ മണ്ണെണ്ണയുടെ വാസന ഉണ്ടായിരുന്നതിനാല്‍ ഭക്ഷണം ഉപേക്ഷിച്ച സവാദ് മരണത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇവരുടെ തീരുമാനം ബഷീര്‍ ഗള്‍ഫില്‍ നിന്നും വന്ന് സവാദിനെ കൊലപ്പെടുത്തി അന്ന് തന്നെ തിരിച്ചു പോകുകയും സൗജത്ത് ഭര്‍ത്താവായ സവാദിനെ കഷ്ണങ്ങളാക്കി മറ്റൊരിടത്തേക്ക് ഉപേക്ഷിക്കുകയും പിന്നീട് ഭര്‍ത്താവിനെ കാണ്‍മാനില്ല എന്ന് പോലീസില്‍ പരാതി നല്‍കാനുമാണ്ു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കൊല ചെയ്യാന്‍ ബഷീര്‍ ക്വാട്ടേഴ്‌സിന്റെ പിന്‍വാതിലിലൂടെ അകത്ത് കടന്ന് മരവടി കൊണ്ട് ഉറങ്ങിക്കിടക്കുകയായിരുന്ന സവാദിന്റെ തലക്ക് അടിക്കുകയുമായിരുന്നു.

എന്നാല്‍ അശക്തമായ അടിയില്‍ തല തകര്‍ന്ന് ചോര സമീപത്ത് ഉറങ്ങുകയായിരുന്ന മകളുടെ മുഖത്തേക്ക് തെറിക്കുകയും മകള്‍ ഉണര്‍ന്നതോടെ ബഷീര്‍ ഓടിയകലുകയായിരുന്നു. ബഷീര്‍ പുറത്ത് ഇറങ്ങിയതോടെ മകളെ അകത്തെ മുറിയിലാക്കി വാതില്‍ അടച്ച് സൗജത്ത് കത്തി എടുത്ത് മരണം ഉറപ്പ് വരുത്താന്‍ സവാദിന്റെ കഴുത്ത് അറുക്കുയും നെഞ്ചില്‍ കുത്തുകയുമായിരുന്നു. കുറച്ച് സമയം കഴിഞ്ഞാണ് മറ്റുള്ളവരെ മരണം സംഭവിച്ചത് സൗജത്ത് അറിയിച്ചത്.

പിന്നീട് പോലീസില്‍ അറിയിച്ചതും. എന്നാല്‍ സവാദിന്റെ കൂടെ കിടന്നിരുന്ന മകളുടെ മൊഴിയില്‍ കറുത്ത ഷര്‍ട്ടിട്ട ഒരാള്‍ ഓടിപോകുന്നത് കണ്ട് എന്ന് പറഞ്ഞത് പ്രതികളെ വലയിലാക്കാന്‍ പോലീസിന് പെട്ടെന്ന് സാധിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും മരവടിയും ബഷീറിനെ തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ കണ്ടെടുത്തു. താനൂര്‍ സി.ഐ എം.ഐ ഷാജിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കേസില്‍ ബഷീറിന്റെ സഹായിയി പ്രവര്‍ത്തിച്ച സുഫിയാനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Malappuram

English summary
Village officer suspended in Malappuram for murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X