Get Updates
Get notified of breaking news, exclusive insights, and must-see stories!

80000 രൂപയുടെ മയക്കുമരുന്ന്, ഗ്രൂപ്പ് ചാറ്റില്‍ ആര്യന്‍ ആവശ്യപ്പെട്ടത് ഇക്കാര്യങ്ങള്‍, അനന്യ പങ്കാളി

മുംബൈ: ആര്യന്‍ ഖാനെതിരായ കേസ് ശക്തമാകുന്നു. അനന്യയും ആര്യനും തമ്മില്‍ ഇടപാടുകള്‍ നടത്തിയെന്നും, ഗ്രൂപ്പ് ചാറ്റില്‍ വേറെയും സെലിബ്രിറ്റികള്‍ ഉണ്ടെന്നുമാണ് വ്യക്തമാക്കുന്നത്. ആര്യന്‍ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയിരുന്നതായും ഈ ചാറ്റില്‍ നിന്ന് വ്യക്തമാണ്.

അതേസമയം കേസില്‍ ആര്യന്റെ ജാമ്യത്തെ എതിര്‍ക്കാനുള്ള ശക്തമായ തെളിവുകളാണ് ഉള്ളതെന്നാണ് ചാറ്റില്‍ നിന്ന് വ്യക്തമാകുന്നത്. എത്ര രൂപയ്ക്കാണ് ആര്യന്‍ മയക്കുമരുന്ന് വാങ്ങിയതെന്നും അനന്യ കേസിലെ നിര്‍ണായക പങ്കാളിയാണെന്നും എന്‍സിബി പറയുന്നു.

1

അനന്യ പാണ്ഡെയും ആര്യന്‍ ഖാനും തമ്മിലുള്ള ചാറ്റുകളെ കുറിച്ച് എന്‍സിബി നേരത്തെ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യാ ടുഡേയാണ് ഈ ചാറ്റുകള്‍ പുറത്തുവിട്ടത്. ആര്യനും അനന്യയും മയക്കുമരുന്ന് വാങ്ങുന്നതിനെ കുറിച്ചാണ് സംസാരിച്ചത്. മറ്റൊരു ചാറ്റില്‍ ആര്യന്‍ പരിഹാസ ചുവയോടെ സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്‍സിബിയെ കൊണ്ട് നിങ്ങളെ അറസ്റ്റ് ചെയ്യിക്കുമെന്ന് ആര്യന്‍ പറയുന്നുണ്ട്. ആര്യനെയും അനന്യയെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍സിബി ഈ ചാറ്റുകളാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാം റൗണ്ട് ചോദ്യം ചെയ്യലിനായി വിളിച്ചെങ്കിലും നടി ഹാജരായിരുന്നില്ല.

ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

ആര്യനെതിരെ അതിശക്തമായിട്ടുള്ള തെളിവായിട്ടാണ് ഈ വാട്‌സ്ആപ്പ് രേഖകള്‍ എന്‍സിബി ഉയര്‍ത്തിക്കാണിക്കുന്നത്. ആചിത് കുമാര്‍ എന്നയാളില്‍ നിന്ന് വലിയ തോതില്‍ മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നതായി ചാറ്റില്‍ നിന്ന് വ്യക്തമാണ്. 80000 രൂപയുടെ കഞ്ചാവാണ് ആചിത് കുമാറില്‍ നിന്ന് ആര്യന്‍ ഓര്‍ഡര്‍ ചെയ്തത്. ഗ്രൂപ്പ് ചാറ്റുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്നിനെ കുറിച്ച് മറ്റ് രണ്ട് പേരുമായിട്ട് ആര്യന്‍ സംസാരിക്കുന്നുണ്ട്. അനന്യ പാണ്ഡെയ്ക്ക് പുറമേ ബോളിവുഡിലെ മൂന്ന് വമ്പന്‍ താരങ്ങളുടെ മക്കള്‍ ഈ ചാറ്റിന്റെ ഭാഗമാണ്. ബോളിവുഡില്‍ നിന്ന് ഇനിയും താരപുത്രന്‍മാരും താരപുത്രിമാരും കേസില്‍ അകത്താവുമെന്ന സൂചനയാണ് എന്‍സിബി നല്‍കുന്നത്.

3

മയക്കുമരുന്ന് വിതരണ മാഫികയകള്‍ ബോളിവുഡിലേക്ക് വലവിരിച്ച് കാത്തിരിക്കുകയാണെന്ന് എന്‍സിബി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നുള്ള മയക്കുമരുന്നിന്റെ ആവശ്യകത വര്‍ധിച്ച് വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നടന്‍ ചങ്കി പാണ്ഡെയുടെ മകളായ അനന്യ പാണ്ഡെ വിതരണക്കാരിയായി നിന്നുവെന്നാണ് എന്‍സിബി പറയുന്നത്. ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ചെറിയ അളവിലുള്ള മയക്കുമരുന്നുകള്‍ പല തവണയായി അനന്യ എത്തിച്ച് കൊടുത്തിട്ടുണ്ടെന്നാണ് കരുതുന്നത്. അടുത്ത ചോദ്യം ചെയ്യലില്‍ ഈ വിവരങ്ങള്‍ നടിയോട് ചോദിക്കും. വേണ്ടി വന്നാല്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യും.

4

2019ലാണ് ഈ ചാറ്റുകള്‍ നടന്നിട്ടുള്ളത്. അനന്യയും ആര്യനും തമ്മിലാണ് ഈ ചാറ്റുകള്‍. കഞ്ചാവ് ഉണ്ടോ എന്ന് ചോദിക്കുമ്പോള്‍, അതിന് ആവശ്യക്കാരുണ്ടെന്ന് അനന്യ പറയുന്നു. ഞാന്‍ നിന്റെ കൈയ്യില്‍ നിന്ന് രഹസ്യമായി അത് വാങ്ങി കൊള്ളാം, ശരിയെന്ന് നടിയും മറുപടി പറയുന്നു. പ്രഥമദൃഷ്ട്യാ അനന്യ മയക്കുമരുന്ന് വിതരണം ചെറിയ തോതില്‍ ചെയ്തിരുന്നുവെന്ന് എന്‍സിബി പറയുന്നു. രണ്ടാമതുള്ള ചാറ്റ് ഗുരുതര സ്വഭാമുള്ളതാണ്. താന്‍ ഇപ്പോള്‍ മയക്കുമരുന്ന് ബിസിനസില്‍ ഇറങ്ങിയെന്ന് നടി പറയുന്നു. നീ കഞ്ചാവ് വാങ്ങിയോ അനന്യ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍ അത് കിട്ടുമെന്നായിരുന്നു നടി പറഞ്ഞത്.

Recommended Video

cmsvideo
    NCB raid at Shah Rukh khan's house
    5

    ഈ വര്‍ഷം ഏപ്രിലിലാണ് ഏറ്റവും പുതിയ ചാറ്റ് നടന്നത്. ആര്യന്‍ തന്റെ രണ്ട് സുഹൃത്തുക്കളോട് കൊക്കെയ്‌നെ കുറിച്ചാണ് സംസാരിച്ചത്. കൊക്കെയ്ന്‍ നാളെ വാങ്ങാമെന്ന് ആര്യന്‍ പറയുന്നത്. നിങ്ങളെ എന്‍സിബിയുടെ വലയില്‍ വീഴ്ത്താന്‍ ഞാന്‍ ശ്രമിക്കാമെന്ന ഭീഷണിയും ആര്യന്‍ തമാശരൂപേണ പറയുന്നുണ്ട്. അതേസമയം ആര്യനെ രക്ഷിക്കാന്‍ ഏഴംഗ ടീമിനെയാണ് ഷാരൂഖ് ഖാന്‍ രംഗത്തിറക്കിയത്. മുകുള്‍ റോത്തഗിക്ക് പുറമേ, റൂബി സിംഗ് അനൂജ, സന്ദീപ് കപൂര്‍, എന്നിവരും മുംബൈയില്‍ എത്തിയിട്ടുണ്ട്. അമിത് ദേശായ്, സതീശ് മാനെഷിന്‍ഡെ എന്നിവരും ആര്യന് വേണ്ടി രംഗത്തുണ്ട്.

    മലയാളികള്‍ കാറിലിരുന്ന് മുങ്ങി മരിക്കും, മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും സേഫല്ലെന്ന് റസ്സല്‍

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+