Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍സിപിയുമായി ലയിക്കണം, മഹാരാഷ്ട്രയില്‍ മന്ത്രിയുടെ പ്രഖ്യാപനം, കോണ്‍ഗ്രസിന് തിരിച്ചുവരാനാവും

മുംബൈ: എന്‍സിപി അധ്യക്ഷന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശിച്ചത്. കോണ്‍ഗ്രസ് പഴയ കാലത്തേക്ക് നോക്കി അയവിറക്കുന്ന ജമീന്ദാര്‍മാരെ പോലെയെന്നായിരുന്നു പവാറിന്റെ പരാമര്‍ശം. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ തിരിച്ചടിക്കുകയും ചെയ്തു. ഇതിന് പിന്നാലെ പുതിയൊരു ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്. എന്‍സിപിയും കോണ്‍ഗ്രസും ലയിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ മന്ത്രിയായ വിജയ് വാഡെതിവാറിന്റെ ആവശ്യം. രണ്ട് പാര്‍ട്ടികള്‍ക്കും പല തലത്തില്‍ അത് ഗുണം ചെയ്യുമെന്നും വാഡെതിവാര്‍ പറഞ്ഞു.

1

ശരത് പവാര്‍ മുമ്പ് കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയിട്ടാണ് എന്‍സിപി രൂപീകരിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു വാഡെതിവാറിന്റെ പരാമര്‍ശം. എന്‍സിപിയുമായി ചേരണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ കരുതുന്ന നിരവധി പേരുണ്ട്. അതേസമയം പ്രമുഖ മന്ത്രി ബാലാസാഹേബ് തോററ്റിന്റെ പിന്തുണയും വാഡെതിവാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍സിപിക്ക് കോണ്‍ഗ്രസിന്റേതിന് സമാനമായ ജനാധിപത്യ മൂല്യങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസിലേക്ക് അവര്‍ തിരിച്ചുവരണമെന്നും വാഡെതിവാര്‍ ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസിന്റെ ഭൂമി സംരക്ഷിക്കാനായി ഏല്‍പ്പിച്ചവര്‍ തന്നെയാണ് കൊണ്ടുപോയതെന്ന് നേരത്തെ പവാറിനെ ലക്ഷ്യമിട്ട് നാനാ പടോലെ പറഞ്ഞിരുന്നു.

അതേസമയം മതേതര പാര്‍ട്ടികള്‍ എല്ലാം കോണ്‍ഗ്രസിന്റെ കുടക്കീഴില്‍ വരണമെന്നായിരുന്നു ബാലാസാഹേബ് തോററ്റിന്റെ പ്രഖ്യാപനം. മറ്റ് പാര്‍ട്ടികളെല്ലാം കോണ്‍ഗ്രസുമായി സഖ്യം ചേരാനുള്ള കരുത്തേയുള്ളൂ എന്ന ധ്വനി കൂടി പരാമര്‍ശത്തിലുണ്ടായിരുന്നു. കോണ്‍ഗ്രസ് യുപിയിലെ ജമീന്ദാര്‍മാരെ പോലെയാണെന്നും, പണ്ടുണ്ടായിരുന്ന സ്ഥലത്തെ പറ്റി വീമ്പുപറയുകയും, എന്നാല്‍ ഇന്ന് തകര്‍ന്ന് തരിപ്പണമായി നില്‍ക്കുന്ന അവസ്ഥയുമാണ് ജമീന്ദാര്‍മാര്‍ക്ക് ഉള്ളത്. എന്നാല്‍ പണ്ട് ഞങ്ങള്‍ക്ക് ഒരുപാട് സ്വത്തുണ്ടായിരുന്നുവെന്ന് അവര്‍ പറയും. പക്ഷേ ഒന്നും ഇക്കാലത്ത് ഉണ്ടായിരിക്കില്ല. അതേപോലെയാണ് കോണ്‍ഗ്രസെന്നും പവാര്‍ തുറന്നടിച്ചിരുന്നു. കോണ്‍ഗ്രസിന് കരുത്തില്ലെന്ന തുറന്ന് പറച്ചില്‍ കൂടിയായിരുന്നു ഇത്.

ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ.. തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ

തോററ്റ് പറഞ്ഞിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണമെന്നും വാഡെതിവാര്‍ ആവശ്യപ്പെട്ടു. ഇത് പരിഹാസ രൂപേണയാണെന്ന് കരുതുന്നവരുമുണ്ട്. അതേസമയം ശരത് പവാര്‍ പറഞ്ഞ കാര്യങ്ങള്‍ പോസിറ്റീവായി എടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. പവാര്‍ പ്രതിപക്ഷത്തെ ഒന്നിപ്പിക്കാനായി ശ്രമിക്കുകയാണ്. അതിന് മറ്റുള്ളവരും സഹായിക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍സിപിയും ചേര്‍ന്നാണ് ഭരിക്കുന്നതെന്നും, കോണ്‍ഗ്രസിനെ തഴയുകയാണെന്നുമുള്ള പരാതി നേതാക്കള്‍ക്കിടയിലുണ്ട്. ഇതിനിടയിലായിരുന്നു പവാറിന്റെ പരാമര്‍ശം വന്നത്. കോണ്‍ഗ്രസ് നേതാക്കളാകെ ഇതില്‍ ചൊടിച്ച് നില്‍ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+