
വെല്ലുവിളിച്ച് പടിയിറക്കം, നടത്തി കാണിച്ച് മടങ്ങിവരവ്, ഫട്‌നാവിസിന്റെ ആ വാക്ക് വൈറല്‍
മുംബൈ: ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്രയില്‍ നാളെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് കൊല്ലമായി ഫട്‌നാവിസ് ഇതിനായി പ്ലാന്‍ ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പഴയ വാക്കള്‍ വീണ്ടും വൈറലായിരിക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി കസേരയില്‍ നിന്നിറങ്ങിയ ശേഷം ഉദ്ധവിനെ വെല്ലുവിളിച്ചിരുന്നു ദേവേന്ദ്ര ഫട്‌നാവിസ്.
ഫട്‌നാവിസിന്റെ ആദ്യ പ്രഖ്യാപനം ഉടന്‍; ഉദ്ധവിനോട് ക്ഷമിക്കില്ല, അടുത്ത ടാര്‍ഗറ്റ് വന്‍ രഹസ്യം
നിങ്ങള്‍ ഭരിക്കുന്നിടത്തോളം ആ കാര്യങ്ങള്‍ ഓര്‍ത്തുവെക്കാനായിരുന്നു ഉദ്ധവിന്റെ നിര്‍ദേശം. അതൊക്കെ യഥാര്‍ഥത്തില്‍ തന്നെ നടന്നിരിക്കുകയാണ്. ഇതോടെ ഫട്‌നാവിസ് വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുക. വിശദമായ വിവരങ്ങളിലേക്ക്...

ഇന്ന് ഞാന്‍ പടിറങ്ങുകയാണ്. പക്ഷേ തീര്‍ച്ചയായും തിരിച്ചുവരും. ഇതായിരുന്നു 2019ല്‍ നവംബറില്‍ രാജിവെക്കുമ്പോള്‍ ഫട്‌നാവിസ് പറഞ്ഞു. അന്ന് ശിവസേനയില്ലാതെ ആവശ്യമായ അംഗസംഖ്യ ബിജെപിക്ക് കിട്ടിയിരുന്നില്ല. കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറക്കിക്കുക എന്ന തന്ത്രമാണ് ഫട്‌നാവിസ് തയ്യാറാക്കിയത്. 31 മാസങ്ങള്‍ക്ക് ശേഷം ഉദ്ധവ് അന്ന് തനിക്കെതിരെ കളിച്ച ഗെയിം ഫട്‌നാവിസ് തിരിച്ച് പ്രയോഗിക്കുകയായിരുന്നു. അത് വിജയമായിരിക്കുകയാണ്.

ദേവേന്ദ്ര ഫട്‌നാവിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതും ഇത്തരം അപ്രതീക്ഷിതമായ സംഭവിക്കലിലൂടെയാണ്. കൂടെയുള്ളവരെയം വിമതരെയും കൈയ്യിലെടുക്കാനുള്ള തന്ത്രം ആദ്യ ഫട്‌നാവിസ് തയ്യാറാക്കിയിയിരുന്നു. അതാണ് ഉദ്ധവിനെതിരെ അവസാന നിമിഷ് നടപ്പാക്കിയത്. അന്നത്തെ ആ വെല്ലുവിളിയിലൂടെ ഫട്‌നാവിസ് രണ്ട് കാര്യങ്ങളാണ് നേടിയത്. ബിജെപി നേതൃത്വത്തിന്റെ വിശ്വാസം മുഴുവന്‍ അതിലൂടെ നേടി. രണ്ടാമത്തേത് ചതിയും വഞ്ചനയും നിറഞ്ഞ സര്‍ക്കാരാണ് ഉദ്ധവിന്റേതെന്ന് വരുത്തി തീര്‍ക്കാനുമായി.

രാഷ്ട്രീയത്തില്‍ 80 മണിക്കൂര്‍ മാത്രം ഭരിച്ച ഏക മുഖ്യമന്ത്രിയും ഫട്‌നാവിസ് തന്നെയായിരിക്കും. ഉദ്ധവ് വീണതിന് പിന്നാലെ ബിജെപി ക്യാമ്പ് ഫട്‌നാവിസിനെ ആഘോഷിക്കുന്നതാണ് കണ്ടത്. ബിജെപി എംഎല്‍എ മനീഷ ചൗധരി മധുരവുമായി വന്നാണ് ആഘോഷിച്ചത്. സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ ഫട്‌നാവിസിന് മധുരം നല്‍കുന്നതും ഇതില്‍ കണ്ടു. ഇതിന് പിന്നാലെ ബിജെപി ക്യാമ്പ് ഒന്നാകെ അന്ന് ഫട്‌നാവിസ് നടത്തിയ പ്രസംഗം ട്വീറ്റ് ചെയ്തിരിക്കുകയാണ്. ഞാന്‍ തിരിച്ചുവരും എന്ന വാക്ക് ഇതോടെ ട്രെന്‍ഡിംഗായിരിക്കുകയാണ്.

ചന്ദ്രകാന്ത് പാട്ടീലിന്റെ ട്വീറ്റും ഇതോടൊപ്പം വൈറലായി. ഫട്‌നാവിസ് ഈ അവിശുദ്ധ സഖ്യത്തിനെതിരെയാണ് പോരാടിയത്. അതില്‍ വിജയിച്ചു. അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു പാട്ടീല്‍ കുറിച്ചത്. സര്‍ക്കാര്‍ വീണതോടെ രണ്ട് വര്‍ഷമായി അവിശുദ്ധ സഖ്യമെന്ന് ഉദ്ധവ് സര്‍ക്കാരിനെ വിളിച്ചിരുന്ന ഫട്‌നാവിസിന്റെ വാക്കുകള്‍ സത്യമാവുകയും ചെയ്തു. അതായത് ക്ലീന്‍ ഇമേജ് അതിലൂടെ ഫട്‌നാവിസ് ഉണ്ടാക്കി. ഒപ്പം രണ്ട് കൊല്ലം ഭരിക്കുന്നതിലൂടെ പഴയ പ്രതാപം തിരിച്ചെടുക്കാനും ഫട്‌നാവിസിന് സാധിക്കും.

ബിജെപിക്കെതിരെ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവികാരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് സീറ്റ് കുറഞ്ഞത്. ബിജെപിക്ക് ഇത്രയും സീറ്റ് കിട്ടിയത് തന്നെ പ്രതിപക്ഷം ദുര്‍ബലമായത് കൊണ്ടായിരുന്നു. പക്ഷേ അതെല്ലാം ഇടക്കാല ഭരണത്തിലൂടെ ഇല്ലാതാക്കായിരിക്കുകയാണ് ഫട്‌നാവിസ്. താന്‍ തിരിച്ചുവരാന്‍ ജനങ്ങള്‍ ആഗ്രഹിച്ചു എന്ന തന്ത്രമാണ് ഇവിടെ ഫട്‌നാവിസ് പയറ്റിയത്. ആ തന്ത്രം വിജയിക്കുകയും ചെയ്തു. ശിവസേനയില്‍ നിന്നല്ലാതെ മറ്റൊരു പ്രതിഷേധവും ഇപ്പോള്‍ ബിജെപി നേരിടുന്നില്ല.

ഉദ്ധവ് കരുതുന്നത് പോലെ ബിജെപി താഴെയിട്ടു എന്ന് പറയാനാവില്ല. ശക്തമായ പ്രതിപക്ഷമായിരുന്നു ബിജെപി. കേന്ദ്ര നേതൃത്വവമായി അകന്നിരുന്ന ഫട്‌നാവിസ് ആ വിശ്വാസം പിന്നീട് തിരിച്ചുപിടിച്ചു. കൊവിഡ് കാലത്ത് സംസ്ഥാനം മുഴുവന്‍ സഞ്ചരിച്ചു. എന്നാല്‍ ഉദ്ധവ് പുറത്തിറങ്ങിയില്ല. ബീഹാറും ഗോവയും ബിജെപിക്ക് വീണ്ടും നേടി കൊടുത്തു. പ്രളയസമയത്ത് മുന്നില്‍ നിന്നത് ഫട്‌നാവിസാണ്. ജനങ്ങള്‍ക്കിടയില്‍ ഫട്‌നാവിസ് വീണ്ടും വരണമെന്ന തോന്നലുണ്ടാക്കിയതാണ് ഫട്‌നാവിസ് ഈ അട്ടിമറിയിലൂടെ നേടിയ നേട്ടം.
മീനയുടെ ഭര്‍ത്താവിന്റെ മരണ കാരണത്തില്‍ സംശയം; കൊവിഡല്ല, യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി മന്ത്രി