കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചു, മുഖ്യമന്ത്രിയെ 'പെറ്റി'യടിക്കുമോ?

Google Oneindia Malayalam News

മുംബൈ: വേലി തന്നെ വിളവ് തിന്നാലോ. നിയമമുണ്ടാക്കേണ്ട മന്ത്രിമാരുടെ കൂട്ടത്തിലെ മുഖ്യന്‍ തന്നെ നിയമം തെറ്റിച്ചാലോ. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ കുറിച്ചാണ് പറയുന്നത്. ഹെല്‍മറ്റ് വെക്കാതെ ബൈക്കോടിച്ചു എന്നതാണ് ഫട്‌നാവിസിനെതിരെയുള്ള പരാതി. എന്തായാലും ആശ്വാസത്തിന് വകയുണ്ട്, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമല്ല ഫട്‌നാവിസ് പരാതിക്ക് കാരണമായ പണിയൊപ്പിച്ചിരിക്കുന്നത്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ക്യാംപെയ്‌നിനിടെ ദേവേന്ദ്ര ഫട്‌നാവിസ് ഹെല്‍മറ്റ് വെക്കാതെ ഇരുചക്ര വാഹനം ഓടിച്ചു എന്നാണ് പരാതി. ഫട്‌നാവിസിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന നിതിന്‍ ഗഡ്കരിക്കെതിരെയും സമാനമായ പരാതി ഉണ്ടായിരുന്നു. ഗഡ്കരിയുടെ പ്രകടനം നാഗ്പൂരിലായിരുന്നു. പുനെ കോടതിയിലാണ് ദേവേന്ദ്ര ഫട്‌നാവിസിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

devendra-fadnavis

ദേശ് ബച്ചാവോ പാര്‍ട്ടി പ്രസിഡണ്ട് ഹേമന്ത് പാട്ടീലാണ് ഫട്‌നാവിസിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പുനെ ശിവാജി നഗര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് പരാതി നല്‍കിയിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമത്തിന്റെ 129, 177 വകുപ്പുകള്‍ പ്രകാരമാണ് പരാതി. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതാണ് മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 129. ഇത് ലംഘിക്കുന്നവര്‍ 100 രൂപ പിഴയടക്കണം.

ഫട്‌നാവിസ് ഹെല്‍മറ്റ് വെക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നതിന്റെ ചിത്രങ്ങളും പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്വന്തം മണ്ഡലമായ നാഗ്പൂരിലാണ് ഫട്‌നാവിസ് ഹെല്‍മറ്റ് വെക്കാതെ ബൈക്കോടിച്ചതായി പറയപ്പെടുന്നത്. മജിസ്‌ട്രേറ്റ് എസ് എസ് പാട്ടീല്‍ കേസ് നവംബര്‍ അഞ്ചിലേക്ക് നീട്ടിവെച്ചു. വെള്ളിയാഴ്ചയാണ് ദേവേന്ദ്ര ഫട്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

English summary
A complaint was filed today in a Pune court against Devendra Fadnavis, the new Chief Minister of Maharashtra, alleging that he had violated the provisions of Motor Vehicles Act by riding a two-wheeler without wearing a helmet during the Assembly elections campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X