Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യ ഡോസ് വാക്‌സിനില്‍ റെക്കോര്‍ഡിട്ട് മുംബൈ, നൂറ് ശതമാനം വാക്‌സിന്‍ റെക്കോര്‍ഡെന്ന് ബിഎംസി

മുംബൈ: വാക്‌സിനേഷനില്‍ വന്‍ കുതിപ്പുമായി മുംബൈ നഗരം. ആദ്യ ഡോസ് വാക്‌സിനേഷനില്‍ നൂറ് ശതമാനം നേട്ടമാണ് മുംബൈ നഗരം സ്വന്തമാക്കിയിരിക്കുന്നത്. കൊവിഡ് കേസുകളില്‍ വന്‍ നേട്ടം സ്വന്തമാക്കിയതിന് പിന്നാലെയാണ് ഈയൊരു മികവ് മുംബൈ ആവര്‍ത്തിച്ചിരിക്കുന്നത്. നേരത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിവസം മുംബൈയില്‍ രേഖപ്പെടുത്തിയിരുന്നു. രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിട്ട നഗരമാണ് മുംബൈ. അവിടെ നിന്നാണ് ഘട്ടം ഘട്ടമായി മുംബൈ വാക്‌സിനേഷനിലും മുന്നിലെത്തിയിരിക്കുന്നത്. അതേസമയം മഹാരാഷ്ട്രയിലെ പല നഗരങ്ങളിലും അതിവേഗ വാക്‌സിനേഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1

അതേസമയം മുംബൈയില്‍ ആദ്യ ഡോസിന്റെ കാര്യത്തില്‍ നൂറ് ശതമാനം എന്ന ടാര്‍ഗറ്റ് പൂര്‍ത്തിയാക്കിയതായി ബിഎംസിയും അറിയിച്ചു. 92,36500 പേര്‍ക്കാണ് ആദ്യ ഡോസ് നല്‍കിയത്. മുംബൈയില്‍ അതിശക്തമായ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പയിനുണ്ടായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ഇത്രയും വേഗത്തില്‍ വാക്‌സിനേഷന്‍ നല്‍കിയത്. ഡിസംബര്‍ അവസാനത്തോടെ രണ്ടാം ഡോസിനും നൂറ് ശതമാനം നേട്ടം കൈവരിക്കാനാണ് മുംബൈയുടെ പ്ലാന്‍. മുംബൈയില്‍ ഉള്ള ജനസംഖ്യ പ്രകാരമുള്ള കണക്കാണിത്. എല്ലാ സര്‍ക്കാര്‍, മുനിസിപ്പല്‍, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ കണക്കുവെച്ചാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ കണക്കാക്കിയത്.

മുംബൈയില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ തദ്ദേശ സ്ഥാപനവും അവരുടെ അധികാര പരിധിയിലുള്ള ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യിക്കണമെന്നാണ് നിര്‍ദേശം. ഓരോ മേഖലയിലെ സെന്‍സസ് ഡാറ്റ ഉപയോഗിച്ചാണ് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹരായവരെ കണ്ടെത്തുന്നത്. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ അര്‍ഹരായവരുടെ എണ്ണവും അവര്‍ക്ക് നല്‍കിയ ഡോസുകളുമാണ് ബിഎംസി പങ്കുവെച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്കുള്ളില്‍ തന്നെ അര്‍ഹരായവരെല്ലാം ആദ്യ ഡോസ് സ്വീകരിച്ചിരുന്നു. ഇതോടെ മുംബൈക്ക് ഇനി രണ്ടാം ഡോസ് കേന്ദ്രീകരിച്ച് സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാം.

മൂന്നാം തരംഗത്തെ നേരിടാന്‍ ഒരുങ്ങുന്ന മഹാരാഷ്ട്രയ്ക്ക് ശുഭവാര്‍ത്ത കൂടിയാണ് ആദ്യ ഡോസ് എല്ലാവര്‍ക്കും നല്‍കിയെന്നത്. ഇനി രണ്ടാം ഡോസ് കൂടി വേഗത്തില്‍ നല്‍കിയാല്‍ മഹാരാഷ്ട്രയ്ക്കും മുംബൈയ്ക്കും ശക്തമായി തന്നെ കൂടുതല്‍ അണ്‍ലോക്കിംഗ് ആരംഭിക്കാം. വാക്‌സിനേഷനെ കുറിച്ചുള്ള അവബോധം എല്ലാവരിലും എത്തിക്കാന്‍ ബിഎംസി ശ്രമിക്കുന്നുണ്ട്. രണ്ടാം ഡോസ് എല്ലാവരും എടുക്കണമെന്ന് വീടുകള്‍ തോറും എത്തിയും ബിഎംസി പറയുന്നു. 59 ലക്ഷത്തില്‍ അധികം പേര്‍ രണ്ടാം ഡോസ് എടുത്തിട്ടുണ്ട്. ആദ്യ ഡോസ് അടിച്ച് ഗൗരവക്കുറവ് കാണിക്കരുതെന്നാണ് ബിഎംസി നിര്‍ദേശം. രണ്ടാം ഡോസ് എടുത്താല്‍ മാത്രമേ പൂര്‍ണമായി ഗുണം കിട്ടൂ എന്നാണ് ബിഎംസി അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+