viral video: തിളച്ച എണ്ണയില്‍ കൈമുക്കി വടാപാവ് കച്ചവടക്കാരി; നാസിക്കിലെ വീഡിയോ വൈറല്‍
മുംബൈ: തിളച്ച എണ്ണയില്‍ ആരെങ്കിലും കൈമുക്കുമോ? നിങ്ങള്‍ക്കെന്താ വട്ടുണ്ടോ എന്ന് ഈ ചോദ്യം കേട്ടാല്‍ ആരും ചോദിച്ച് പോകും. തിളച്ച എണ്ണയില്‍ കൈമുക്കിയാല്‍ എന്ത് സംഭവിക്കുമെന്ന് ആരും പറയേണ്ടതില്ലല്ലോ. എന്നാല്‍ നാസിക്കില്‍ നിന്നുള്ള വടാ പാവ് കച്ചവടക്കാരിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
തിളച്ച എണ്ണയില്‍ കൈമുക്കില്ലെന്ന വാദത്തെ പൊളിക്കുന്നതാണ് ഈ വീഡിയോ. ഈ തെരുവോര കച്ചവടക്കാരി തിളച്ച എണ്ണയില്‍ നിന്ന് വടാപാവ് എടുക്കുന്നതാണ് വീഡിയോയിലുള്ളത്. സംഭവം വൈറലായെങ്കിലും, നിരവധി പേര്‍ ഇതിനെ വിമര്‍ശിച്ചിട്ടുണ്ട്. വിശദമായ വാര്‍ത്തകളിലേക്ക്....

image credit: veggie bit instagram page
അമ്പമ്പോ എന്തൊരടി, രജപക്‌സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക
തെരുവോര കച്ചവടക്കാര്‍ക്കെല്ലാം ഭക്ഷണം പാകം ചെയ്യുന്നതില്‍ അവരുടേതായ ഒരു സ്റ്റൈല്‍ ഉണ്ടാവും. ഉത്തരേന്ത്യന്‍ തെരുവോര കച്ചവടക്കാര്‍ക്ക് ഇത് മറ്റൊരു സ്‌റ്റൈലിലാണ്. അത്തരത്തിലൊരു കച്ചവടക്കാരിയാണ് വൈറലായിരിക്കുന്നത്. ഇവര്‍ വടാപാവ് ഉണ്ടാക്കുന്നതും അത് തിളച്ച എണ്ണയില്‍ നിന്ന് കോരി എടുക്കുന്നതുമെല്ലാം വൈറലായിരിക്കുകയാണ്. വളരെ വേഗത്തിലാണ് ഇതെല്ലാം അവര്‍ ചെയ്യുന്നത്. നമ്മുടെ വീട്ടിലൊക്കെ അമ്മമാര്‍ പപ്പടം എണ്ണയില്‍ നിന്ന് കോരി എടുക്കുന്ന സ്‌റ്റൈലിലാണ് ഇവര്‍ വടാപാവ് ചൂടുള്ള എണ്ണയില്‍ നിന്ന് കൈകൊണ്ട് എടുക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ വെജി ബൈറ്റ് എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം വീഡിയോ വൈറലായി കഴിഞ്ഞു. ഈ വീഡിയോയിലുള്ള യുവതി ആദ്യ പാവിന് വേണ്ട വടകള്‍ ഉണ്ടാക്കുന്നതാണ് കാണാന്‍ കഴിയുന്നത്. പിന്നീട് ഈ പാവ് രണ്ടായി മുറിക്കും. നല്ല ഉരുളക്കിഴങ്ങ് മസാല ഇതിനുള്ളിലേക്ക് നിറയ്ക്കും. തുടര്‍ന്ന് ഒരു കഷ്ണം വെണ്ണയും ഇതോടൊപ്പം ചേര്‍ക്കുന്നുണ്ട്. തനി മറാത്തി സ്റ്റൈല്‍ പാവാണ് ഇവര്‍ ഉണ്ടാക്കുന്നത്. ഇവര്‍ തിളച്ച എണ്ണയിലേക്ക് വടാപാവ് തയ്യാറാക്കി ഇടുന്നതും ഈ വീഡിയോയില്‍ കാണാം.

ആരാധകര്‍ ഞെട്ടിയത് അടുത്ത കാര്യം കണ്ടപ്പോഴാണ്. ഇവര്‍ തിളച്ച എണ്ണയില്‍ നിന്ന് മൊരിഞ്ഞ വടാപാവ് പുറത്തേക്ക് എടുക്കുന്നതായിരുന്നു വീഡിയോയില്‍ ഉള്ളത്. അതുകൊണ്ട് കൈയ്യില്‍ ഒരു ഗ്ലൗസ് പോലും ഇവര്‍ ഉപയോഗിച്ചിട്ടില്ല. വീഡിയോ വന്‍ വൈറലായിരുന്നു. എന്നാല്‍ കമന്റുകളില്‍ ധാരാളം വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഇവരുടെ പാചക രീതി ഒട്ടും ശരിയല്ലെന്നാണ് യൂസര്‍മാര്‍ പറയുന്നത്. എന്ത് ആവശ്യത്തിനാണ് വടാപാവ് ഇങ്ങനെ ചൂടുള്ള എണ്ണയില്‍ നിന്നെടുത്തതെന്ന് ഇവര്‍ ചോദിക്കുന്നു.

image credit: veggie bit instagram page
എന്തിനാണ് ഇത്ര തിരക്ക്. അതും ചൂടുള്ള എണ്ണയില്‍ നിന്ന് വടാപാവ് എടുക്കാന്‍ കൈ മാത്രം ഉപയോഗിക്കുന്നു. ഒരു സ്പൂണ്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എത്രയോ നന്നായിരുന്നുവെന്നും ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്. ദയവായി ഗ്ലൗസുകള്‍ ഉപയോഗിക്കൂ. ശുചിത്വം വളരെ പ്രധാനപ്പെട്ടതാണെന്നും മറ്റൊരാള്‍ കുറിച്ചു. എന്നാല്‍ അഭിനന്ദിച്ചവരും ഇക്കൂട്ടത്തിലുണ്ട്. കൈകൊണ്ട് വടാപാവ് എണ്ണയില്‍ നിന്നെടുക്കുന്ന ഇവരെ അഭിനന്ദിക്കണമെന്നാണ് മറ്റൊരാള്‍ പറയുന്നത്. നിങ്ങളൊരു ഹീറോയാണെന്ന് കുറിച്ചവരുമുണ്ട്. അതേസമയം കൈയ്യിലൊരു പാടുണ്ടായിട്ടും ഇവരെന്തിനാണ് ചൂടുള്ള എണ്ണയില്‍ നിന്ന് വടാപാവ് എടുക്കുന്നതെന്നും ഒരാള്‍ ചോദിച്ചിട്ടുണ്ട്.












Click it and Unblock the Notifications