കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകിയെ കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച കാമുകന്‍ വണ്ടിയിടിച്ച് മരിച്ചു

Google Oneindia Malayalam News

മുംബൈ: 17 കാരിയായ കാമുകിയെ കുത്തിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് വണ്ടിയിടിച്ച് മരിച്ചു. മുംബൈയിലെ ദഹിസാര്‍ ഈസ്റ്റില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അനില്‍ ദണ്ഡേക്കര്‍ എന്ന 23 കാരനാണ് പ്രതികാരം തീര്‍ക്കാന്‍ വേണ്ടി കാമുകിയ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിയത്. അനില്‍ ദണ്ഡേക്കറുടെ അകന്ന ബന്ധുവാണ് പെണ്‍കുട്ടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 17 കാരി ഐ സി യുവിലാണ്. 13 സ്റ്റിച്ചുകളാണ് മിര ദണ്ഡേക്കറിന് ഇടേണ്ടിവന്നത്. അനാഥനായ അനില്‍ പെണ്‍കുട്ടിയുടെ വീടിന് അടുത്ത് തന്നെയാണ് വളര്‍ന്നത്. ഇരുവരും തമ്മില്‍ ഇഷ്ടത്തിലായിരുന്നത്രെ. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അനിലിനോട് സംസാരിക്കുന്നതില്‍ നിന്നും പെണ്‍കുട്ടിയെ വീട്ടുകാര്‍ വിലക്കിയിരുന്നു.

blood

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ - പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ച ട്യൂഷന്‍ ക്ലാസില്‍ പോയതായിരുന്നു. ട്യൂഷന്‍ കഴിഞ്ഞു വന്ന പെണ്‍കുട്ടിയോട് ഓട്ടോയില്‍ തന്നോടൊപ്പം വരാന്‍ അനില്‍ ആവശ്യപ്പെട്ടു. ഓട്ടോയില്‍ വെച്ച് ഇരുവരും വാക്കേറ്റമുണ്ടായി. വഴക്കിനൊടുവില്‍ കത്തിയെടുത്ത് കുത്തി. ചോര കണ്ട് പേടിച്ച അനില്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ത്തന്നെ ഇരുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

വഴിയില്‍ വെച്ച് അമിതവേഗതയില്‍ വന്ന ഒരു വണ്ടി ഓട്ടോറിക്ഷയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ അനില്‍ തല്‍ക്ഷണം മരിച്ചു. രാത്രി ഒമ്പതരയോടെ വഴിയിലൂടെ പോകുകയായിരുന്ന ഒരു ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ അതീവ സാഹസികമായി ആശുപത്രിയിലെത്തിച്ചത്.

<strong>അടുത്ത പേജില്‍ : മുംബൈയില്‍ ഒരു 'ട്രാഫിക്' സിനിമാക്കഥ</strong>അടുത്ത പേജില്‍ : മുംബൈയില്‍ ഒരു 'ട്രാഫിക്' സിനിമാക്കഥ

English summary
Jilted lover stabs girl, then dies in hit and run. Ambulance driver took girl to hospital and she survived.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X