കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ റോഡില്‍ ഒരു 'ട്രാഫിക്' സിനിമാക്കഥ

Google Oneindia Malayalam News

ആശുപത്രിയിലെത്തിയ പെണ്‍കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സാഹസികമായി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ മനോജ് ഹിര്‍വെയുടെ ധീരതയാണ് 17 കാരിക്ക് ജീവന്‍ തിരിച്ചുകൊടുത്തത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച മനോജ് ഹിര്‍വെ തന്റെ അനുഭവം പറയുന്നത് കേള്‍ക്കൂ.

ഒരു രോഗിയെ കെ ഇ എം ആശുപത്രിയിലെത്തിച്ച് തിരിച്ചുവരുന്നതിനിടെയാണ് ഹിര്‍വെ ദഹിസാര്‍ ഈസ്റ്റിലെ അപകടം കണ്ടത്. ചോരയൊലിപ്പിച്ച് കിടക്കുകയായിരുന്നു പെണ്‍കുട്ടി. ഒപ്പമുണ്ടായിരുന്ന യുവാവ് മരിച്ചുപോയതായി കൂടിനിന്നവര്‍ പറഞ്ഞു. ഓരോ തവണ പെണ്‍കുട്ടി സംസാരിക്കുമ്പോഴും തൊണ്ടയിലെ മുറിവുകളിലൂടെ രക്തം ഒഴുകി.

ambulance

പോലീസുകാര്‍ ആരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയെ കൊണ്ടുപോകണോ പുലിവാലാകുമോ എന്നൊക്കെ ഒരു നിമിഷം ഞാന്‍ ആലോചിച്ചു. ഒടുവില്‍ ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ പ്രാഥമിക ശുശ്രൂക്ഷകള്‍ നല്‍കി. കണ്ണടച്ചുതുറക്കുന്ന നേരം കൊണ്ട് ഞങ്ങള്‍ കണ്ഡിവിലിയിയെ ശതാബ്ദി ആശുപത്രിയിലെത്തി.

പെണ്‍കുട്ടിയുടെ ബാഗില്‍ നിന്നും ട്യൂഷന്‍ ടീച്ചറുടെ ഫോണ്‍ നമ്പറും മറ്റ് വിവരങ്ങളും കിട്ടി. ടീച്ചറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലും വിവരങ്ങള്‍ അറിയിച്ചു - 17 കാരിയുടെ ജീവന്‍ രക്ഷിച്ച് ഹീറോയായ ആംബുലന്‍സ് ഡ്രൈവര്‍ മനോജ് ഹിര്‍വെ പറയുന്നു.

English summary
Jilted lover stabs girl, then dies in hit and run. Ambulance driver took girl to hospital and she survived.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X